ദില്ലി: കയ്യിലുള്ളത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറും ബൈക്കുമാണോ? എങ്കില്‍ ഇവ കൊണ്ടുനടക്കാന്‍ ചിലവേറും. കാരണം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാന്‍ ഉടമകള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും. ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൊളിക്കല്‍ നയത്തിന്റെ (സ്ക്രാപ്പേജ് പോളിസി) ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

കരട് നിയമം പ്രകാരം ഒക്ടോബര്‍ മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 5,000 രൂപ മുടക്കണം. ഇപ്പോഴുള്ള നിരക്കിനെക്കാള്‍ എട്ടു മടങ്ങ് കൂടുതലാണിത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയായിരിക്കും ഒക്ടോബര്‍ രജിസ്ട്രേഷന് പുതുക്കല്‍ ഫീസ്. കേവലം സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമല്ല, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കലിനും ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിക്കും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്, ട്രക്ക് എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ 12,500 രൂപയായിരിക്കും ഫീസ്. മുചക്ര വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 2,500 രൂപ നല്‍കേണ്ടതായി വരും. വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ വേണമെങ്കില്‍ ഉടമസ്ഥര്‍ 200 രൂപ അധിക നിരക്കും നല്‍കണം.
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ 300 രൂപ മുതല്‍ 500 രൂപ വരെ പ്രതിമാസം അടിസ്ഥാനപ്പെടുത്തി പിഴ ഈടാക്കാനും പുതിയ നിയമത്തില്‍ ശുപാര്‍ശയുണ്ട്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപയെന്ന അടിസ്ഥാനത്തിലായിരിക്കും പിഴ ഒരുങ്ങുക. ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ക്കായി പൊളിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളും ഉപേക്ഷിക്കാന്‍ പുതിയ നയം ജനങ്ങളെ പ്രേരിപ്പിക്കും. നിര്‍ദ്ദിഷ്ട കാലാവധി പിന്നിടുന്ന വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ ബാധ്യസ്തരാണ്.
ഓട്ടോമാറ്റിക് സൗകര്യമുള്ള ഫിറ്റ്നസ് കേന്ദ്രങ്ങള്‍ വഴി ഈ വാഹനങ്ങള്‍ വിശദമായി പരിശോധിക്കപ്പെടും. ഒരു വാഹനം മൂന്നുതവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത വാഹനം നിര്‍ബന്ധമായും പൊളിക്കപ്പെടും. മാത്രമല്ല, പഴയ വാഹനം കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഹരിതനികുതിയും മറ്റു അധിക നികുതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
