ദില്ലി: 2020ലും തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതെ റിയല്‍ എസ്റ്റേറ്റ് വിപണി. 2016ലെ നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും പ്രതിസന്ധി നേരിട്ട മേഖലയാണ് റിയല്‍ എസ്റ്റേറ്റ് സെക്ടര്‍. 2020ല്‍ കരകയറുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കൊവിഡില്‍ ആ പ്രതീക്ഷയും ഇല്ലാതായി. ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 2021ല്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് വിപണി. വലിയ ഓഫറുകളും ഈ മേഖലയില്‍ നിന്ന് നല്‍കുന്നുണ്ട്.

പ്രോപ്പര്‍ട്ടി വിലക്കുറവ്, ഭവന വായ്പയുടെ പലിശക്കുറവ്, ഡിസ്കൗണ്ടുകള്‍, എന്നിവയാണ് ഓഫറുകള്‍. അതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. വീടുകളുടെ വില്‍പ്പനയും ഓഫീസുകള്‍ ലീസിന് എടുക്കുന്നതും 50 ശതമാനത്തോളമാണ് ഇടിഞ്ഞത്. സെപ്റ്റംബര്‍ വരെ തീര്‍ത്തും നിശ്ചലമായിരുന്നു റിയല്‍ എസ്റ്റേറ്റ് മേഖല. ആര്‍ക്കും സ്ഥലം വാങ്ങാനോ, വീടുകള്‍ വാങ്ങാനോ താല്പര്യം പോലും ഉണ്ടായിരുന്നില്ല.
അതേസമയം ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണ് റിയല്‍ എസ്റ്റേറ്റ് മേഖല വാങ്ങാന്‍ താല്പര്യമുള്ളവരെ തേടിയിരുന്നത്. ഒക്ടോബറിലാണ് ഭേദപ്പെട്ട വില്‍പ്പന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായത്. ചില ഡെവലെപ്മര്‍മാര്‍ വിപണിയിലേക്ക് സജീവ ഇടപെടല്‍ നടത്തിയതും ഗുണകരമായി. ഹൗസിംഗ് സെയിലുകള്‍ 47 ശതമാനമാണ് ഇടിഞ്ഞത്. ഏഴ് നഗരങ്ങളിലായി 1.38 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് ഈ വര്‍ഷം വില്‍പ്പന നടത്തിയത്. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രൊപൊളിറ്റന്‍ റീജ്യന്, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കണക്കാണിത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയത് വലിയ നേട്ടമാണ്. ബില്‍ഡര്‍മാര്‍ക്കും ബയേഴ്സിനും ഇത് ആശ്വാസകരമാണ്. മുംബൈയിലും പൂനെയിലും റിയല്‍ എസ്റ്റേറ്റ് ആവശ്യകത വര്‍ധിപ്പിക്കുന്നതാണ് ഈ നീക്കം. അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖല നാല് വര്‍ഷമായി പ്രതിസന്ധിയില്‍ തന്നെയാണ്. നിരവധി പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ഇല്ലാതായിരിക്കുകയാണ്. പല നഗരങ്ങളിലും കൊവിഡിന് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് വരാന്‍ തുടങ്ങിയിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തകര്‍ പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
