സ്വർണ്ണത്തിന് പുതിയ റെക്കോർഡ് നിരക്ക്; വില കൂടാനുള്ള 7 കാരണങ്ങൾ ഇവയാണ്

രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകൾ റെക്കോർഡ് രേഖപ്പെടുത്തി. മഹാ ശിവരാത്രി ദിനത്തിൽ വെള്ളിയാഴ്ച ദില്ലി ബുള്ളിയൻ മാർക്കറ്റ് അടച്ചിരുന്നുവെങ്കിലും ആഗോള വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർദ്ധിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച എംസിഎക്‌സിൽ സ്വർണം 42,790 എന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞ 3 മാസത്തിനുള്ളിൽ സ്വർണ വില 10 ഗ്രാമിന് 4,500 രൂപ വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സ്വർണ്ണത്തിന് പുതിയ റെക്കോർഡ് നിരക്ക്; വില കൂടാനുള്ള 7 കാരണങ്ങൾ ഇവയാണ്

സ്വർണ വില കുതിച്ചുയരാനുള്ള പ്രധാനപ്പെട്ട 7 കാരണങ്ങൾ താഴെ പറയുന്നവയാണ്

  • കൊറോണ വൈറസ് ആഗോള വളർച്ചയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നു
  • ആഗോള വളർച്ചയെക്കുറിച്ചുള്ള ആശങ്ക, സുരക്ഷിതമായ നിക്ഷേപമായ സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു
  • സെൻ‌ട്രൽ ബാങ്കുകൾ‌ സ്വർണ സംഭരണം തുടരുന്നു
  • 2020 ലെ ഫെഡറൽ നിരക്ക് സ്ഥിരതയുടെ അടയാളങ്ങൾ
  • ആഗോള രാഷ്ട്രീയ പ്രതിസന്ധികൾ
  • രൂപയുടെ ഇടിവ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർദ്ധിപ്പിക്കുന്നു
  • വിവാഹ ആവശ്യങ്ങൾക്കായുള്ള ഡിമാൻഡ് ഉയർന്നത്.

സ്വർണത്തിന് തീ വില, ഇന്ന് എക്കാലത്തെയും ഉയർന്ന വില, പൊന്നിൽ തൊട്ടാൽ പൊള്ളും

വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. വെള്ളിയാഴ്ച എംസിഎക്‌സിൽ കിലോയ്ക്ക് 48,500 രൂപയായിരുന്നു വെള്ളി വില. കേരളത്തിൽ സ്വർണ വില ഇന്നും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ വർദ്ധിച്ച് 31480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3935 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്.

ആഗോള വിപണിയിൽ കൊറോണ വൈറസിന്റെ സ്വാധീനം നിക്ഷേപകർ കണക്കാക്കുമ്പോൾ സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണിയിൽ ഈ വർഷം സ്വർണ വില 6% ഉയർന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X