ബൈഡനോ ട്രംപോ? ആര് പ്രസിഡന്റായാലും ഇന്ത്യന്‍ വിപണിക്ക് ഒരുപോലെ, കാരണമറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകവിപണികള്‍. വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഇഞ്ചോടിഞ്ച് തുടരുമ്പോള്‍ വിപണികള്‍ ചാഞ്ചാടുകയാണ്. ബുധനാഴ്ച്ച സുപ്രധാന കറന്‍സികള്‍ക്ക് എതിരെ ഡോളര്‍ സൂചിക ഒരു ശതമാനത്തോളം ശക്തി പ്രാപിച്ചിരുന്നു. ഇതിനിടെ ബൈഡനെതിരെ ജയിച്ചെന്ന ട്രംപിന്റെ വ്യാജപ്രസ്താവന അമേരിക്കന്‍ ബോണ്ടുകളുടെ കുതിപ്പിന് കാരണമായി. എന്തായാലും ജോ ബൈഡന്‍ ജയിച്ചാലും ഡോണള്‍ഡ് ട്രംപ് ജയിച്ചാലും ഇന്ത്യന്‍ സൂചികകള്‍ക്ക് ഹ്രസ്വകാലാടിസ്ഥാനത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവിലയിരുത്തല്‍.

 
ബൈഡനോ ട്രംപോ? ആര് പ്രസിഡന്റായാലും ഇന്ത്യന്‍ വിപണിക്ക് ഒരുപോലെ, കാരണമറിയാം

ബുധനാഴ്ച്ച അമേരിക്കന്‍ വോട്ടെടുപ്പ് കൊടുമ്പിരികൊള്ളവെ ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി 50 സൂചികകള്‍ 0.88 ശതമാനവും 0.80 ശതമാനവുമാണ് ഉയര്‍ന്നത്. ഈ അവസരത്തില്‍ അമേരിക്ക പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നപക്ഷം ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ കാലുറപ്പിക്കാന്‍ സാധ്യതയേറെ. കാരണം 'ബുള്ളിഷ്' സൂചനകളാണ് ബൈഡനിലും നിന്നും ട്രംപില്‍ നിന്നും വിപണി കാണുന്നത്. മാത്രമല്ല, ആര് ജയിച്ച് അധികാരത്തില്‍ വന്നാലും വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് അമേരിക്കയെ കാത്തിരിപ്പുണ്ട്. ലോകസമ്പദ്‌വ്യവസ്ഥയ്ക്കും വളര്‍ന്നുവരുന്ന വിപണികള്‍ക്കും ഇത് ഏറെ ഗുണം ചെയ്യും. വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) കുത്തൊഴുക്ക് ഇന്ത്യയിലും പ്രതീക്ഷിക്കാം.

 

ചൈനയുമായുള്ള ബന്ധം കണക്കിലെടുത്ത് ട്രംപ് ജയിച്ചാല്‍ ഇന്ത്യയുടെ വിദേശ നയത്തിനാകും കൂടുതല്‍ മെച്ചം ലഭിക്കുക. കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചൈനയ്ക്ക് എതിരെ മുഖംനോക്കാതെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ് ഡോണള്‍ഡ് ട്രംപ്. മറുഭാഗത്ത് ജോ ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കയുടെ വിദേശ നയം മയപ്പെടാന്‍ സാധ്യതയേറെ. ഒപ്പം എച്ച് 1 ബി വിസയുടെ കാര്യത്തിലുള്ള കടുംപിടുത്തവും കുറയും. എച്ച് 1 ബി വിസാ ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യയുടെ ഐടി ഓഹരികള്‍ മുന്നോട്ടു കുതിക്കുമെന്ന കാര്യമുറപ്പ്.

ബുധനാഴ്ച്ച ഡോളറിനെതിരെ 46 പൈസ നഷ്ടത്തിലാണ് ഇന്ത്യന്‍ രൂപ ഇടപാട് നിര്‍ത്തിയത്. ഡോളര്‍ ശക്തി പ്രാപിച്ചതുതന്നെ കാരണം. ഈ സ്ഥിതിവിശേഷം കയറ്റുമതിയില്‍ കാലൂന്നുന്ന ഐടി, ഫാര്‍മ മേഖലകളുടെ നേട്ടത്തിന് വഴിതെളിച്ചു. നിലവില്‍ ഐടി, ഫാര്‍മ കമ്പനികള്‍ വിദേശ വിപണികളില്‍ നിന്നാണ് സിംഹഭാഗം വരുമാനവും കണ്ടെത്തുന്നത്. നിഫ്റ്റി ഐടി സൂചികയിലും ചിത്രം മറ്റൊന്നല്ല. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ കമ്പനികളുടെ ഓഹരികള്‍ യഥാക്രമം 0.85, 3.03, 2.28 ശതമാനം നേട്ടം കൊയ്തു.

അമേരിക്കയിലെ വോട്ടെടുപ്പ് മുന്‍നിര്‍ത്തി അസംസ്‌കൃത എണ്ണവിലയും കുതിച്ചുയരുകയാണ്. 3 ശതമാനത്തോളമാണ് എണ്ണവില ബുധനാഴ്ച്ച വര്‍ധിച്ചത്. ട്രംപിന്റെ ജയം എണ്ണ വിപണിയ്ക്ക് 'ബുള്ളിഷ്' മണി മുഴക്കും. ഇറാന്‍ ഉപരോധവും സൗദി എണ്ണക്കമ്പനികളോടുള്ള ട്രംപിന്റെ സമീപനവുംതന്നെ ഇതിന് കാരണം. നിലവില്‍ രാജ്യത്തെ 80 ശതമാനം എണ്ണ ആവശ്യങ്ങളും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റുന്നത്. എന്തായാലും അടുത്ത 24 മണിക്കൂര്‍ ലോകവിപണിയ്ക്ക് ഏറെ നിര്‍ണായകമാണ്. ജോ ബൈഡന്‍ ജയിക്കുകയാണെങ്കില്‍ ട്രംപ് നിയമയുദ്ധം നടത്തുമോയെന്ന ആകാംക്ഷ ഏവര്‍ക്കുമുണ്ട്. വിപണികളുടെ ചഞ്ചാട്ടത്തെ ഇത്തരമൊരു നീക്കം കാര്യമായി സ്വാധീനിക്കാം.

Read more about: economy
English summary

Reason Why Joe Biden or Donald Trump Won't Make Any Difference To Indian Market

Reason Why Joe Biden or Donald Trump Won't Make Any Difference To Indian Market. Read in Malayalam.
Story first published: Thursday, November 5, 2020, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X