കഴിഞ്ഞവര്‍ഷം ജൂണ്‍ പാദമാണ് വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (സെയില്‍) നോട്ടമെത്തിച്ചത്. ജൂണ്‍, സെപ്തംബര്‍ പാദങ്ങളില്‍ കമ്പനിയുടെ ഓഹരികള്‍ ഇദ്ദേഹം വാങ്ങിക്കൂട്ടി. കാത്തിരുന്നു മടുത്തതോ ഉദ്ദേശിച്ച ലാഭം കിട്ടാത്തതോ -- എന്തായാലും ഡിസംബര്‍ പാദം കയ്യിലെ നല്ലൊരു ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാല വിറ്റൊഴിവാക്കുന്ന രംഗമാണ് വിപണി കണ്ടത്. 2021 മെയ് മാസം 151 രൂപ വരെ ഉയര്‍ന്ന സെയിലിന് പിന്നെ ആ വഴിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
2022 ജനുവരി തൊട്ടാണെങ്കില് ചിത്രം കൂടുതല്‍ ദാരുണമാവുന്നു. നടപ്പു വര്‍ഷം 6 ശതമാനത്തിലേറെ വിലയിടിവാണ് കമ്പനി നേരിടുന്നത്. ഇതിനിടെ ഡിസംബര്‍ പാദഫലം നിരാശപ്പെടുത്തുന്നതും നിക്ഷേപകരുടെ ആധി കൂട്ടുന്നുണ്ട്. പക്ഷെ സെയില്‍ 'ചതിക്കില്ലെന്ന്' ഉറച്ചുവിശ്വസിക്കുകയാണ് വിപണി വിദഗ്ധര്‍.
പൊതുമേഖലാ സ്റ്റീല്‍ കമ്പനിയായ സെയിലിന് 90 രൂപയില്‍ ശക്തമായ പിന്തുണയുണ്ട്. 100 രൂപ നിലവാരത്തില്‍ സെയില്‍ ഓഹരികള്‍ ഇനിയും വാങ്ങാമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. സെയില്‍ ഓഹരികളുടെ സാധ്യത വിശദീകരിച്ച് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത രംഗത്തുവരുന്നുണ്ട്.
'കഴിഞ്ഞവര്‍ഷം മെയ്യില്‍ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നില കീഴടക്കിയതിന് ശേഷം തുടര്‍ച്ചയായ പിന്‍വാങ്ങലുകളാണ് സെയിലില്‍ കാണാന്‍ കഴിയുന്നത്. 90 രൂപ റേഞ്ചില്‍ സ്റ്റോക്കിന് അടിയുറച്ച പിന്തുണയുണ്ട്. ഇപ്പോഴത്തെ വീഴ്ച്ച മുതലെടുത്ത് സെയില്‍ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് പോസിഷണല്‍ നിക്ഷേപകര്‍ക്ക് ആലോചിക്കാം. 100 രൂപയ്ക്കരികെ ഓഹരികള്‍ വാങ്ങുകയും ചെയ്യാം. 135 രൂപ മുതല്‍ 140 രൂപ വരെയാണ് ഇടക്കാല ടാര്‍ഗറ്റ് കരുതേണ്ടത്. 88 രൂപയില്‍ സ്റ്റോപ്പ് ലോസ് വെയ്ക്കാനും വിട്ടുപോകരുത്', അനുജ് ഗുപ്ത പറയുന്നു.
സെയിലിനെ ഡേ ട്രേഡിങ്ങിന് അനുയോജ്യമായ സ്റ്റോക്കെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ വിശേഷിപ്പിക്കുന്നത്. 'ഉയര്‍ന്ന റിസ്ക് എടുക്കാന്‍ താത്പര്യമുള്ള ട്രേഡര്‍മാര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ മൊമന്റം വാങ്ങല്‍ നടത്താം. 110 രൂപയാണ് സ്റ്റോക്കിലെ അടിയന്തര ഹ്രസ്വകാല ടാര്‍ഗറ്റ് കരുതേണ്ടത്. സ്റ്റോപ്പ് ലോസ് 97 രൂപ', സുമീത് ബഗാഡിയ പറയുന്നു.
സെയില്‍ ഓഹരികളില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കാനുള്ള കാരണം ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ അനുജ് ഗുപ്ത പങ്കുവെയ്ക്കുന്നുണ്ട്. '2021 ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തിലെ പ്രവര്‍ത്തനം കമ്പനിയുടെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് മാനേജ്മെന്റ് കണക്കാക്കുന്നത്. എന്നാല്‍ കണക്കുപുസ്തകത്തില്‍ ഈ മികവ് പ്രതിഫലിക്കുന്നില്ല. ഇറക്കുമതി ചെയ്ത കല്‍ക്കരിക്ക് വില കൂടിയത് കമ്പനിയുടെ ഇന്‍പുട്ട് ചെലവുകള്‍ കാര്യമായി ഉയര്‍ത്തി. എന്തായാലും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം അറ്റാദായ വര്‍ധനവ് കുറിക്കാന്‍ സെയിലിന് കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും 27 ശതമാനം ഉയര്‍ന്നു', അനുജ് ഗുപ്ത അറിയിക്കുന്നു.
രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കുറയുന്നപക്ഷം മികച്ച പാദഫലം കണ്ടെത്താന്‍ സെയിലിന് സാധിക്കും. അതുകൊണ്ട് കമ്പനിയുടെ ഓഹരി വിലയിലെ ഇപ്പോഴത്തെ ഇടിവ് മുതലെടുത്ത് കൂടുതല്‍ ഓഹരികള്‍ സമാഹരിക്കാന്‍ നിക്ഷേപകര്‍ക്ക് ആലോചന തുടങ്ങാം, അനുജ് ഗുപ്ത പറയുന്നു. ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്കാന് കഴിവുള്ള സ്റ്റോക്കാണ് സെയില്‍. വെള്ളിയാഴ്ച്ച 101.50 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഈ വാരം 4 ശതമാനം വീഴ്ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
