ഓഹരി വിപണിയില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് കുതിപ്പ് തുടരുകയാണ്. ചൊവാഴ്ച്ചത്തെ വ്യാപാരത്തില്‍ 10 ശതമാനത്തിന് മുകളില്‍ നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. തിങ്കളാഴ്ച്ച ബോംബെ സ്റ്റേക്ക് എക്സ്ചേഞ്ചില്‍ 220.10 രൂപ എന്ന നിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ടാറ്റ, ചൊവാഴ്ച്ച 242.10 എന്ന നിലവാരംവരെ ഉയരുന്നത് നിക്ഷേപകര്‍ കാണുകയുണ്ടായി.
ക്ലോസിങ്ങും ടാറ്റ മോശമാക്കിയില്ല. ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 8.04 ശതമാനം നേട്ടം കുറിച്ച് 237.80 എന്ന നിലയില്‍ കമ്പനി ഇടപാട് പൂര്‍ത്തിയാക്കി. ടാറ്റയുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമെന്തെന്ന് ചിന്തിക്കുന്നുണ്ടോ? ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന മെച്ചപ്പെട്ടതാണ് ഓഹരി വിപണിയില്‍ ടാറ്റയുടെ കുതിപ്പിന് കാരണം.

ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിസംബര്‍ പാദത്തില്‍ ഭേദപ്പെട്ട വില്‍പ്പന കാഴ്ച്ചവെച്ചു. പോയവര്‍ഷത്തെ മൊത്തം വില്‍പ്പന കണക്കും തിങ്കളാഴ്ച്ച കമ്പനി പങ്കുവെച്ചിരുന്നു. കൊവിഡ് ഭീതിയില്‍ വില്‍പ്പന ഇടിഞ്ഞെങ്കിലും മൂന്നാം പാദത്തില്‍ ചൈനയിലടക്കം രേഖപ്പെടുത്തിയ ശക്തമായ വില്‍പ്പന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് നല്‍കുന്നത്. ഡിസംബര്‍ പാദത്തില്‍ മാത്രം 1.28 ലക്ഷം വാഹനങ്ങള്‍ വില്ക്കാന് കമ്പനിക്ക് സാധിച്ചു. മുന്‍പാദത്തില്‍ 1.13 ലക്ഷം യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇത്തവണ വളര്‍ച്ച 13.1 ശതമാനം. ഇതേസമയം, 2019 ഡിസംബറിലെ കണക്കുമായി വെച്ച്നോക്കുമ്പോള്‍ വില്‍പ്പന 9 ശതമാനം ഇടിഞ്ഞത് കാണാം.
എന്തായാലും കൊവിഡ് പ്രതിസന്ധി മാറി വിപണിയില്‍ ശക്തമായ മുന്നേറ്റത്തിന് തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിക്കുന്നു. ചൈനയില്‍ നിന്നുള്ള വില്‍പ്പന ഏറെ മെച്ചപ്പെട്ടു. മുന്‍പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ 20.2 ശതമാനം വളര്‍ച്ചയാണ് ചൈനയില്‍ നിന്നും കമ്പനി കയ്യടക്കിയത്. വാര്ഷികവളര്ച്ചയെടുത്താലും 19.1 ശതമാനം നേട്ടം കാണാം. എന്തായാലും ഓഹരി വിപണിയിലെ കഴിഞ്ഞ എട്ടു ദിവസത്തെ കുതിപ്പ് മുന്‍നിര്‍ത്തി ടാറ്റ മോട്ടോര്‍സിന്റെ വിപണി മൂല്യം 30 ശതമാനം ഉയര്‍ന്ന് 79,902 കോടി രൂപയായി.
നിലവില്‍ അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനിയായ ടെസ്ലയുമായി സഹകരിക്കാന്‍ ടാറ്റ മോട്ടോര്‍സ് ആലോചിക്കുന്നതായി സൂചനയുണ്ട്. ടെസ്ലയുമായുള്ള പങ്കാളിത്തത്തില്‍ വൈദ്യുത കാറുകള്‍ ഇന്ത്യയില്‍ ഇറക്കാന്‍ ടാറ്റ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേസമയം, വിഷയത്തില്‍ ടാറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications