പിഎസ്‌യു ബാങ്കുകൾ, ഓട്ടോ, റിയൽറ്റി മേഖലകളിലെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ സൂചികകൾ ചൊവ്വാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 248 പോയിന്റ് ഉയർന്ന് 49,517 എന്ന നിലയിലെത്തി. നിഫ്റ്റി 79 പോയിന്റ് ഉയർന്ന് 14,563 എന്ന റെക്കോഡിലെത്തി.
മേഖല സൂചുകകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 6 ശതമാനം ഉയർന്നു. റിയൽറ്റി, ഓട്ടോ സൂചികകൾ യഥാക്രമം 3 ശതമാനവും ഒരു ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി മെറ്റൽ സൂചിക എന്നിവയും ഇന്നത്തെ നേട്ടത്തെ കൂടുതൽ ഉയർത്തി. എന്നിരുന്നാലും, എഫ്എംസിജി, ഫാർമ സൂചികകൾ ഇന്നും നഷ്ടത്തിലായിരുന്നു.

നിഫ്റ്റി 50 സൂചികയിൽ ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ഭാരതി എയർടെൽ, എസ്‌ബിഐ, കോൾ ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ജാഗ്വാർ ലാൻഡ് റോവർ വിൽപ്പനയെ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് 7.6 ശതമാനം ഉയർന്നു.
രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ഓഹരികൾ 4.5 ശതമാനം ഉയർന്നു. ഓഹരി തിരിച്ചുവാങ്ങൽ പരിഗണിക്കുന്നതിനായി ബോർഡ് ഇന്ന് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു. പിഎസ്‌യു ബാങ്ക് സൂചിക ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications