കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് ഇന്ത്യയിലെ ഏറ്റവും പഴയ ബിസ്ക്കറ്റ് ബ്രാൻഡുകളിലൊന്നായ പാർലെ-ജിയ്ക്ക് റെക്കോർഡ് വിൽപ്പന. പാർലെ-ജി ബ്രാൻഡിന്റെ ബിസിനസ്സ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച മാസങ്ങളാണ് 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കടന്നു പോയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർലെ ജിയുടെ മൊത്തത്തിലുള്ള വിപണി വിഹിതം ഏകദേശം 5% വർദ്ധിച്ചു.
മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന് ശേഷം വളരെ കുറഞ്ഞ കാലയളവിനുള്ളിൽ പാർലെ-ജി പോലുള്ള ബിസ്ക്കറ്റ് നിർമ്മാതാക്കൾ പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, പാർലെ ജി കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. ലോക്ക്ഡൌൺ സമയത്ത്, പാർലെ-ജി പലർക്കും ആശ്വാസ ഭക്ഷണമായി മാറി. ചിലർക്ക് ബിസ്ക്കറ്റ് ഏക പ്രഭാത ഭക്ഷണമായി മാറി.

ഇതൊരു സാധാരണക്കാരന്റെ ബിസ്കറ്റാണെന്നും റൊട്ടി വാങ്ങാൻ കഴിയാത്ത ആളുകൾ പോലും പാർലെ-ജി വാങ്ങുമെന്ന് പാർലെ പ്രൊഡക്ട്സ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിൽ ബിസ്ക്കറ്റ് ഉണ്ടാക്കുന്നുണ്ട്. അവയിൽ 120 എണ്ണം കരാർ നിർമ്മാണ യൂണിറ്റുകളാണ്, 10 എണ്ണം സ്വന്തം ഉടമസ്ഥതയിലുള്ളവയാണ്.
നിരവധി സംസ്ഥാന സർക്കാരുകൾ ബിസ്ക്കറ്റ് ആവശ്യപ്പെട്ടിരുന്നു. അവർ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും സ്റ്റോക്ക് നിലകളെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നുവെന്നും മാർച്ച് 25 മുതൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞുവെന്നും ഷാ കൂട്ടിച്ചേർത്തു. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം ഇന്ത്യൻ ബിസ്കറ്റ് മേഖലയിലെ വിൽപ്പന 36,000 കോടി രൂപ മുതൽ 37,000 കോടി രൂപ വരെയാണ്.
എഫ്എംസിജി കമ്പനികളുടെ വളർച്ച താഴേയ്ക്ക്; വിവിധ കമ്പനികളുടെ നഷ്ടം ഇങ്ങനെ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
