ഓഹരി വിപണിയിൽ നിക്ഷേപിക്കാനെത്തുന്ന നിക്ഷേപകരെ നമുക്ക് പ്രധാനമായും രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കാം. ഒന്ന് ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ. രണ്ട് ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ. അപകട സാധ്യത കുറവ് എന്നതാണ് ദീർഘകാല നിക്ഷേപത്തിന്‍റെ ഏറ്റവും വലിയ ഗുണം. കഴിഞ്ഞ 10 വർഷത്തിനിടെ മികച്ച നേട്ടം നൽകിയ ഒരു ഓഹരിയെ പരിചയപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.
റിഫക്സ് ഇൻഡസ്ട്രീസ് ഓഹരിയാണ് കഴിഞ്ഞ 10 വർഷത്തിനിടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത്. 2014-ൽ 1.19 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില ഇന്ന് 160 രൂപയ്ക്ക് മുകളിലാണ്. ഓഹരി കുതിപ്പ് തുടരുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ നമുക്ക് റിഫക്സ് ഇൻഡസ്ട്രീസ് ഓഹരിയുടെ കൂടുതൽ വിവരങ്ങൾ അറിയാം.
അമ്പമ്പോ എന്തൊരു വളർച്ച
എൻഎസ്ഇയിൽ 9.01 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 166.28 രൂപ എന്നതാണ് റിഫക്സ് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.33 ശതമാനവും ഒരു മാസത്തിനിടെ 5.21 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെയുള്ള 6 മാസങ്ങളിൽ 4-ലും ഓഹരി നല്ല വരുമാനം നൽകി. ജനുവരിയിൽ 15.4 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. എന്നാൽ ഫെബ്രുവരിയിൽ 6.8 ശതമാനം ഇടിഞ്ഞു.
മാർച്ചിൽ 3.7 ശതമാനവും ഏപ്രിൽ മാസത്തിൽ 23.5 ശതമാനവും വളർച്ചയാണ് ഓഹരി നേടിയത്. ജൂൺ മാസം ഇതുവരെ 22 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 55 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഓഹരി വിലയിൽ 1351 ശതമാനം വർധനവുണ്ടായി. 13,765 ശതമാനം നേട്ടമാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഓഹരി നേടിയത്.
184.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഉയർന്ന വില. 100.64 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
പ്രൊമോട്ടർ ഹോൾഡിംഗ് ക്വാർട്ടർ-ഓവർ-ക്വാർട്ടറിൽ 2% വർദ്ധിച്ചു, ഓഹരി ശക്തമായ ആക്കം പ്രകടമാക്കി, ഓഹരി ഹ്രസ്വകാല-ഇടത്തരം- ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിൽ വ്യാപാരം നടത്തുന്നു തുടങ്ങിയവയെല്ലാം മുന്നേറ്റത്തിനുള്ള സൂചനകളാണെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌റ്റ് വ്യക്തമാക്കുന്നത്. അതോടൊപ്പം റിഫക്സ് ഇൻഡസ്ട്രീസ് അറ്റാദായത്തിൽ വളർച്ചയും ത്രൈമാസിക അടിസ്ഥാനത്തിൽ ലാഭവും കാണിക്കുന്നുണ്ട്. ഈ ഘടകങ്ങൾ ഒരുമിച്ച് ശക്തമായ പ്രവർത്തന പ്രകടനവും കമ്പനിയുടെ വളർച്ചാ സാധ്യതകളിൽ നിക്ഷേപകരുടെ വിശ്വാസവും വ്യക്തമാക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

റിഫെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
ക്ലോറോ-ഫ്ലൂറോ-കാർബൺസ് പോലെയുള്ള വാതകങ്ങൾക്ക് പകരമുള്ള പരിസ്ഥിതിസൗഹൃദ റഫ്രിജറന്‍റ് വാതകങ്ങളുടെ റി-ഫില്ലറുകൾ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് റിഫക്സ് ഇൻഡസ്ട്രീസ്. അതോടൊപ്പം കമ്പനി സൗരോർജ്ജം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ക്രഷിംഗ്, കൽക്കരി യാർഡ് മാനേജ്മെൻ്റ് സേവനങ്ങളും കമ്പനി നൽകുന്നു.
അറ്റാദായത്തിൽ കുറവ്
മാർച്ച് പാദത്തിൽ സ്ഥാപനത്തിൻ്റെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 50.67 കോടി രൂപയിൽ നിന്ന് 29 ശതമാനം കുറഞ്ഞ് 35.76 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 2023 ലെ 116 കോടി രൂപയിൽ നിന്ന് 100.95 കോടി രൂപയായി കുറഞ്ഞു. മൊത്ത വരുമാനം 2023 സാമ്പത്തിക വർഷത്തിലെ 1,637.44 കോടി രൂപയിൽ നിന്ന് 24 സാമ്പത്തിക വർഷത്തിൽ 1,388.84 കോടി രൂപയായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications