വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ് ലിമിറ്റഡ് (ആർപിഇഎൽ). ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാൽ പ്രമുഖ നിക്ഷേപകരായ രേഖ ജുൻജുൻവാല, ആശിഷ് കച്ചോളിയ, മുകുൾ അഗർവാൾ തുടങ്ങിയവരുടെ എല്ലാം പിന്തുണ ഓഹരിക്കുണ്ട്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം 2024 ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ ചേരുകയാണ്. യോഗത്തിൽ ബോണസ് ഓഹരികൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമെന്നാണ് വിവരം. എന്തായാലും ഓഹരിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 8.58 ശതമാനം നേട്ടത്തോടെ 1,209.90 രൂപ എന്നതാണ് നിലവിൽ രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.28 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 4.66 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 23.20 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 23.20 ശതമാനം വളർച്ച നേടാനും രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്സ് ഓഹരിക്ക് സാധിച്ചു. 1,258.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 951.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 5 വർഷത്തിനുള്ളിൽ 1,940 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ സ്റ്റോക്ക് വിശകലന, ശുപാർശ പ്ലാറ്റ്‌ഫോമായ മാർക്കറ്റ്സ് മോജോ, രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്സ് ഓഹരിക്ക് 'ഹോൾഡ്' റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ഓഹരി 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്. കമ്പനിയുടെ ഓഹരി പ്രകടനത്തിലെ പോസിറ്റീവ് പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രമുഖരുടെ പിന്തുണ
2024 സെപ്തംബർ വരെ, രേഖ ജുൻജുൻവാലയ്ക്ക് 4.80 ശതമാനം ഓഹരിയും ആശിഷ് കച്ചോളിയയ്ക്ക് 3.31 ശതമാനം ഓഹരിയും മുകുൾ അഗർവാളിന് 1.55 ശതമാനം ഓഹരിയും കമ്പനിയിൽ ഉണ്ട്.

രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ് ലിമിറ്റഡ്
ക്വാര്‍ട്‌സ് അധിഷ്ടിത റാംമിംഗ് മാസ്, ക്വാര്‍ട്‌സ് പൗഡര്‍, തുണ്ടിഷ് ബോര്‍ഡ് എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്. 'രാഘവ്' എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇന്‍ഡക്ഷന്‍ ഫര്‍ണസുകളിലെ റിഫ്രാക്ടറി മെറ്റീരയലുകള്‍ക്കായി വിപണി ആശ്രയിക്കുന്ന പ്രഖാന ബ്രാന്‍ഡുകളില്‍ ഒന്നാണിത്. 26 രാജ്യങ്ങളില്‍ കകമ്പനി ശൃംഖലയുണ്ട്. രാജസ്ഥാൻ ആസ്ഥാനമായാണ് പ്രധാന പ്രവര്‍ത്തനം.
കമ്പനിയുടെ വിപണി മൂലധനം 2,766 കോടി രൂപയും ആരോഗ്യകരമായ ലാഭവിഹിതം 30.1 ശതമാനം നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications