10 കോടി രൂപയുടെ വിപണി മൂല്യവുമായി റിലയൻസ്, ടാറ്റയെ കടത്തിവെട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 10 കോടി രൂപയുടെ വിപണി മൂല്യമുള്ള ഓഹരി വിപണിയിലെ ആദ്യത്തെ കമ്പനിയാകാനുള്ള ശ്രമത്തിലാണ്. ചൊവ്വാഴ്ച ബി‌എസ്‌ഇയിൽ 9.96 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് റിലയൻസ് നേടിയത്. വിപണി മൂല്യം 9 ലക്ഷം കോടിയിൽ നിന്ന് 10 ലക്ഷം കോടി രൂപയ്ക്ക് അടുത്ത് എത്താൻ റിലയൻസിന് 21 ദിവസങ്ങളാണ് എടുത്തത്. എട്ട് ലക്ഷം കോടിയിൽ നിന്ന് 9 ലക്ഷം കോടിയായി ഉയരാൻ 20 ദിവസമാണ് എടുത്തിരുന്നത്.

ആർ‌ഐ‌എൽ ഓഹരികൾ 40 ശതമാനം ഉയർന്നതോടെ അംബാനിയുടെ സമ്പത്ത് 15.7 ബില്യൺ ഡോളറായി ഉയർന്നു. ഇത് ആഗോളതലത്തിൽ ശതകോടീശ്വരന്മാർക്കിടയിലെ ഏഴാമത്തെ ഉയർന്ന നേട്ടമാണ്. ഈ കാലയളവിൽ ടെലികോം ഭീമനായ കാർലോസ് സ്ലിമിന്റെ 4 ബില്യൺ ഡോളർ സ്വത്ത് സമ്പാദനത്തെക്കാൾ മുന്നിലാണിത്.

കൂടുതല്‍ സമ്പന്നനായി മുകേഷ് അംബാനി; രണ്ട് ദിവസത്തിനുള്ളില്‍ കൂടിയത് 29,000 കോടി രൂപയുടെ സമ്പാദ്യംകൂടുതല്‍ സമ്പന്നനായി മുകേഷ് അംബാനി; രണ്ട് ദിവസത്തിനുള്ളില്‍ കൂടിയത് 29,000 കോടി രൂപയുടെ സമ്പാദ്യം

10 കോടി രൂപയുടെ വിപണി മൂല്യവുമായി റിലയൻസ്, ടാറ്റയെ കടത്തിവെട്ടി

വിപണി മൂല്യത്തിൽ ആർ‌ഐ‌എല്ലിനേക്കാൾ മുൻനിരയിലായിരുന്ന ടി‌സി‌എസ് സെപ്റ്റംബർ മുതൽ 1.04 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ റിലയൻസ് ഓഹരികൾ 32 ശതമാനം ഉയർന്നു. ടാറ്റാ ഗ്രൂപ്പ് നിരവധി വർഷങ്ങളായി ആർ‌ഐ‌എല്ലിനെക്കാൾ മുന്നിലായിരുന്നു. 2016ൽ ടെലികോം സംരംഭമായ ജിയോ ആരംഭിച്ചതിനുശേഷം ആർ‌ഐ‌എൽ ഓഹരികൾ കുതിച്ചുയരാൻ തുടങ്ങിയത്.

ഉപഭോക്തൃ ബിസിനസുകളിലെ ശക്തമായ വളർച്ച, ഡിജിറ്റൽ സേവന ആസ്തികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം, ടെലികോം താരിഫ് വർദ്ധനയ്ക്കുള്ള സമീപകാല പദ്ധതികൾ എന്നിവയാണ് റിലയൻസിന്റെ വിപണി മൂല്യം കുതിച്ചുയരാൻ കാരണം.

റിലയൻസ് അരാംകോ ഇടപാട്: സൗദി അറേബ്യ മുൻനിര എണ്ണ വിതരണ സ്ഥാനം തിരിച്ചുപിടിക്കും 

English summary

10 കോടി രൂപയുടെ വിപണി മൂല്യവുമായി റിലയൻസ്, ടാറ്റയെ കടത്തിവെട്ടി

Mukesh Ambani-led Reliance Industries is looking to become the first company in the stock market with a market value of Rs 10 crore. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X