ഏത് മേഖലയിലേക്കിറങ്ങിയാലും വിപണി പിടിക്കാൻ റിയലൻസിനെ പഠിപ്പിക്കേണ്ടതില്ല. അതിനുള്ള തന്ത്രങ്ങൾ ഒരുക്കിയ ശേഷം തന്നെയാകും മുകേഷ് അംബാനിയും ടീമും കളത്തിലിറങ്ങുന്നത്. ജിയോയുടെ വരവ് ഇന്ത്യ കണ്ടതാണ്. സൗജന്യ ഡാറ്റ നൽകി, വിപണി വാരിയെടുത്തതും ടെലികോം രംഗത്തെ ഭീമനായതും മുന്നിലുള്ള ഉദാഹരണമാണ്.
ഇപ്പോൾ റിലയൻസിന്റെ അടുത്ത കണ്ണ് എഫ്എംസിജി മേഖലയും ഡിജിറ്റൽ സ്ട്രീമിംഗുമാണ്. രണ്ട് മേഖലയിലും വമ്പന്മാർക്ക് മുന്നിൽ ശിശുവാണ് നിലവിൽ റിലയൻസ് കമ്പനികൾ. എന്നാൽ മത്സരത്തിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും റിലയൻസ് പയറ്റി കഴിഞ്ഞു.
സ്റ്റാർ സ്പോർട്സിനെ പൂട്ടി
കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്‍ മത്സരങ്ങള്‍ മത്സരങ്ങള്‍ കാണാന്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ ആവശ്യമായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് സ്വന്തമാക്കിയതോടെ സൗജന്യമായി ജിയോ സിനിമ വഴി മത്സരങ്ങള്‍ കാണാനാകും. 23,800 കോടി രൂപയ്ക്ക് കരാര്‍ എടുത്ത റിലയന്‍സ് സൗജന്യമായി നല്‍കുന്നതിന്റെ കാരണമെന്താണ്.
ഡിജിറ്റല്‍ സംപ്രേക്ഷണ രംഗത്ത് വിപണി പിടിക്കുക തന്നെ ഉദ്യേശം. ഫിഫാ ലോകകപ്പിലും ഇതേ സൗജന്യ സട്രീമിംഗ് ജിയോ സിനിമ നല്‍കിയിരുന്നു. ഐപിഎല്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നതോടെ ഈ വര്‍ഷത്തില്‍ ജിയോ സിനിമയുടെ കാഴ്ചകാരുടെ എണ്ണം 550 ദശലക്ഷമാകുമെന്നാണ് കണക്ക്. 2022 ല്‍ ഇത് 300 ദശലക്ഷമയിരുന്നു.

ഇതല്ലേ കുതന്ത്രം
ചിന്തിക്കുന്നതിന് അപ്പുറമാണ് റിലയന്‍സിന്റെ സാന്നിധ്യം. രാജ്യത്തെ പ്രധാന മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരായ ഹാത്ത്‍വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം, ഡെന്‍ നെറ്റ്‍വര്‍ക്ക്, ജിടിപിഎല്‍ ഹാത്ത്‍വേ എന്നിവ റിലയന്‍സിന് കമ്പനികളാണ്. ഡെന്‍, ഹാത്ത്‍വേ എന്നിവയില്‍ ഭൂരിഭാഗം ഓഹരികളും റിലയന്‍സിന്റെ കയ്യിലാണ്. ജിടിപിഎല്‍ ഹാത്ത്വേയില്‍ 28 ശതമാനം ഓഹരികള്‍ റിലയന്‍സിനുണ്ട്. സ്വന്തം കമ്പനികളുടെ അടിസ്ഥാന പാക്കിൽ നിന്ന് ഐപിഎൽ ടെലിവിഷൻ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്സിനെ ഒഴിവാക്കിയാണ് റിലന്‍സ് വിപണി പിടിക്കുന്നത്.
ഏപ്രില്‍ 1 മുതലാണ് ഈ സേവനങ്ങൾ സ്റ്റാര്‍സ്‌പോര്‍ടിനെ എടുത്ത് പുറത്തിട്ടത്. ഇതോടെ ഐപിഎല്‍ ടെലിവിഷനില്‍ കാണാന്‍ ഇവര്‍ക്ക് അധിക റീചാര്‍ജ് ചെയ്യേണ്ടി വരും. സൗജന്യമായി ജിയോ സിനിമയില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അധിക പണം കൊടുത്ത് സ്റ്റോര്‍ സ്‌പോര്‍ട്‌സ് ആരും വാങ്ങില്ലെന്നതാണ് റിലയന്‍സിന്റെ വിജയം. ഇതോടൊപ്പം ഐപിഎല്‍ സുഗമാമായി കാണാന്‍ പ്രത്യേക പ്ലാനും ജിയോ അവതരിച്ചിട്ടുണ്ട്.

ആർസിപിഎൽ വിപണിയിലേക്ക്
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും എഫ്എംസിജി വിഭാഗവുമായ റിലയൻസ് ക്യാപിറ്റൽ പ്രൊഡക്ട് ലിമിറ്റഡ് (ആർസിപിഎൽ) പാൻ ഇന്ത്യ വിപണിയിലേക്ക് ചുവട് വെച്ച് കഴിഞ്ഞു.
വില കുറച്ച് നൽകി മുഴുവനായി കൈപിടിയിലാക്കുക എന്ന നേരത്തെ പയറ്റി തെളിയിച്ച തന്ത്രമാണ് എഫ്എംസിജി വിപണിയിലും ആർസിപിഎൽ പയറ്റുന്നത്. കാംപയെ ഏറ്റെടുത്ത് ശീതള പാനീയ വിഭാഗത്തിലും സാന്നിധ്യമായ റിലയൻസ് വ്യക്തിഗത, ഹോം കെയർ വിഭാഗത്തിൽ ഉത്പ്പന്നങ്ങൾ 30 മുതൽ 35 ശതമാനം വരെ വില കുറവ് നൽകുന്നു.
ആദായ വില്പന!
ആർസിപിഎല്ലിന്റെ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുൻനിര ബ്രാൻഡുകളായ ലക്സ് (100 ഗ്രാമിന് 35 രൂപ), സന്തൂർ (100 ഗ്രാമിന് 34 രൂപ), ഡെറ്റോൾ (75 ഗ്രാമിന് 40 രൂപ) എന്നിവയേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് കച്ചവടം. ആർസിപിഎൽ ഡിറ്റർജന്റായ എൻസോ 2 ലിറ്റർ ലിക്വിഡ് ഡിറ്റർജന്റിന് ജിയോ മാർട്ടിൽ 250 രൂപയാണ് വില. സർഫ് എക്സൽ മാറ്റിക്കിന്റെ 2 ലിറ്റർ പായ്ക്കിന് 325 രൂപ വിലയുണ്ട്.

അതേസമയം, ഡിഷ് വാഷ് സെഗ്‌മെന്റിൽ ബാർ സോപ്പുകൾക്ക് 5 രൂപ, 10 രൂപ, 15 രൂപ നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. 10 രൂപ, 30 രൂപ, 45 രൂപ വിലകളിൽ ലിക്വിഡ് ജെൽ പായ്ക്കുകളും ലഭിക്കും. ഒരു രൂപയുടെ ലിക്വിഡ് ജെല്ലും റിലയൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഡിഷ് വാഷ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിം (Vim), ജ്യോതി ലാബിന്റെ എക്സോ (Exo), പ്രിൽ എന്നിവയാണ് ആർസിപിഎലിന് മത്സരം.
പെപ്സിക്കും കോളയ്ക്കും കാമ്പ എതിരാളി
ഇന്ത്യയിലെ പഴയ ജനപ്രീയ ശീതളപാനീയ ബ്രാൻഡായ കാമ്പ ഏറ്റെടുത്ത് അവതരിപ്പിച്ചാണ് ശീതളപാനീയ വിപണിയിൽ റിലയൻസ് ഒരു കൈ നോക്കുന്നത്. 200 മില്ലി ബോട്ടിലിന് 10 രൂപയും 500 മില്ലി ബോട്ടിലിന് 20 രൂപയുമാണ് മത്സര വില. 8.85 ബില്യൺ യുഎസ് ഡോളറിന്റെ ഇന്ത്യൻ ശീതളപാനിയ വിപണി കയ്യടക്കി വെയ്ക്കുന്നത് ഈ രണ്ട് അമേരിക്കൻ ബ്രാൻഡുകളാണ്.
വില കുറഞ്ഞ തന്ത്രം ഏശുമോ
എഫ്എംസിജി വിഭാഗത്തിൽ കളപിടിക്കാൻ ഇറങ്ങുമ്പോൾ വിപണിയിലെ ശക്തമാരായ ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, നെസ്ലെ തുടങ്ങിയ പ്രമുഖരോടാകും റിലയൻസിൻെറ മത്സരം. ഇത് എത്രത്തോളം വിജയിക്കുമെന്ന് നോക്കാം. സോപ്പിന്റെ കാര്യമെടുത്താൽ 100 ഗ്രാമിന് 34 രൂപ ഈടാക്കുന്ന ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലക്‌സിനോടാണ് 25 രൂപ വിലയുള്ള ഉത്പ്പന്നവുമായി റിലയൻസ് മത്സരിക്കുന്നത്.
ഇത് ഉപഭോക്താവിനെ സംബന്ധിച്ച് ഒരിക്കൽ പരീക്ഷിക്കുന്നതിന് താൽപര്യപ്പെടുന്ന കാര്യമാണ്. ഒരിക്കൽ ഉപഭോക്താവ് ആർസിപിഎൽ സോപ്പ് ഉപയോഗിച്ച് ലക്‌സിനേക്കാൾ മികച്ച അനുഭവം ലഭിച്ചാലാണ് റിലയൻസിന് ഒരു വിപണി പിടിക്കാനാവുക. അല്ലെങ്കിൽ വിപണിക്ക് പുറത്താകും റിലയൻസ് ഉത്പ്പന്നങ്ങൾ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications