പോയവാരത്തെ വില്‍പ്പന പരമ്പരയോടെ നിഫ്റ്റിയില്‍ വീണ്ടും തളര്‍ച്ച അനുഭവപ്പെടുകയാണ്. പുതിയ ആഴ്ച്ച തിരുത്തല്‍ തുടരുകയാണെങ്കില്‍ 17,250 പോയിന്റ് വരെയ്ക്കും സൂചിക ഇറങ്ങാന്‍ സാധ്യതയുണ്ട്.
ഇതേസമയം, 17,250 സോണില്‍ നിന്നും ശക്തമായ പിന്തുണ സൂചിക കണ്ടെത്തുമെന്നാണ് ചാര്‍ട്ടുകള്‍ പറഞ്ഞുവെയ്ക്കുന്നത്. ഈ അവസരത്തില്‍ നിഫ്റ്റിയുടെ ഗതി നിര്‍ണയിക്കുന്ന 'സ്റ്റാര്‍' ഓഹരികളുടെ ടെക്നിക്കല്‍ ചിത്രം എങ്ങനെയെന്ന് ചുവടെ അറിയാം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി. 15,52,507 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിഫ്റ്റി 50 സൂചികയില്‍ 10.04 ശതമാനം അപ്രമാദിത്വം കയ്യടക്കുന്നത്.
നിലവില്‍ 2,300 രൂപ നിലവാരത്തില്‍ അടിയുറച്ച പിന്തുണ റിലയന്‍സിനുണ്ട്. ഫെബ്രുവരി ആദ്യപാദം ഈ തട്ടില്‍ നിന്നും കുതിച്ചുയരാന്‍ റിലയന്‍സ് ഓഹരികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഉയര്‍ച്ചയ്ക്ക് ഏറെ ആയുസ്സുണ്ടായില്ല.

മാര്‍ച്ച് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി 2,300 മേഖലയില്‍ ചുവടുവെയ്ക്കുകയാണ് റിലയന്‍സ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ നിലവാരം സ്റ്റോക്കില്‍ 'ലക്ഷ്മണ രേഖ' തീര്‍ക്കുന്നുണ്ട്.
ഇത്തവണ 2,300-2,290 രൂപ നിലവാരത്തിന് താഴേക്ക് പതറുകയാണെങ്കില്‍ റിലയന്‍സില്‍ 100 രൂപയുടെ തുടര്വീഴ്ച്ച പ്രതീക്ഷിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. വിപണി മൂല്യം 9,09,758 കോടി രൂപ. നിഫ്റ്റി 50 സൂചികയില്‍ 9.34 ശതമാനം പങ്കാളിത്തം എച്ച്ഡിഎഫ്സി ബാങ്കിനുണ്ട്.
അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ബാങ്കിങ് രംഗം ഒന്നടങ്കം വില്‍പ്പന സമ്മര്‍ദം നേരിടുന്നുണ്ട്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെങ്കില്‍ക്കൂടി കരടികളുടെ പക്കലാണ് മാര്‍ക്കറ്റിന്റെ താത്കാലിക നിയന്ത്രണം.

കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ മിക്ക ബാങ്കുകളുടെയും ബോണ്ട് പോര്‍ട്ട്ഫോളിയോ ചോര്‍ന്നൊലിക്കുകയാണെന്ന വസ്തുത സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെ നിക്ഷേപകര്‍ വായിച്ചെടുക്കുന്നുണ്ട്.
നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കും അവരോഹണ പാതയിലാണ്. പിന്തുണ ഒരുങ്ങുന്ന 1,560 രൂപ നിലവാരത്തിലേക്ക് സ്റ്റോക്ക് ഒരിക്കല്‍ക്കൂടി എത്തിയേക്കാം. ഈ മേഖലയില്‍ കാലുറപ്പിക്കാനായില്ലെങ്കില് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില 1,520 രൂപ വരെയ്ക്കും ക്രമപ്പെടാന്‍ സാധ്യതയുണ്ട്.
ഇന്‍ഫോസിസ് ലിമിറ്റഡ്
പറഞ്ഞുവരുമ്പോള്‍ ഐസിഐസിഐ ബാങ്കാണ് നിഫ്റ്റി 50 -യില്‍ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ ഓഹരി. എന്നാല്‍ ബാങ്കിങ് രംഗത്തുനിന്ന് എച്ച്ഡിഎഫ്സിയുടെ ചിത്രം വരച്ചുകാട്ടിയതുകൊണ്ട് ഐടി സെക്ടറില്‍ നിന്നുള്ള ഇന്‍ഫോസിസിനെ ഇനി വിലയിരുത്താം.
6,12,518 കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന ഇന്‍ഫോസിസിന് 6.92 ശതമാനം പങ്കാളിത്തമാണ് നിഫ്റ്റി സൂചികയിലുള്ളത്.
സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയുടെ ആഘാതം ഐടി സെക്ടറില്‍ അലയടിക്കുന്നുണ്ട്. നിലവില്‍ പ്രധാന പിന്തുണ നിലയായ 1,450 രൂപയ്ക്ക് അരികിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

ചുരുക്കത്തില്‍ നിഫ്റ്റിയിലെ സ്റ്റാര്‍ ഓഹരികളെല്ലാം സപ്പോര്‍ട്ട് സോണിലാണ് ഇപ്പോള്‍. മേല്‍പ്പറഞ്ഞ നിലവാരങ്ങള്‍ക്ക് താഴേക്ക് പ്രസ്തുത ഓഹരികള്‍ വീണാല്‍ നിഫ്റ്റി കൂടുതല്‍ താഴ്ച്ചയിലേക്ക് ഇടറുമെന്ന് ഉറപ്പിക്കാം. അതുകൊണ്ട് നിഫ്റ്റിയുടെ ഗതി മനസിലാക്കാന്‍ റിലയന്‍സ്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് ഓഹരികളുടെ നില്‍പ്പ് നിക്ഷേപകര്‍ സൂക്ഷ്മമായി ഉറ്റുനോക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications