അഞ്ച് ദിവസത്തെ നഷ്ടക്കഥകള്‍ക്ക് ശേഷം വിപണിയില്‍ പുത്തനുണര്‍വ്. ഇന്നലെ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും മികച്ചൊരു തിരിച്ചു വരവിനാണ് പ്രധാന സൂചികകള്‍ ബുധനാഴ്ച സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആഗോള വിപണികള്‍ നേട്ടത്തിലേക്കെത്തിയതും സമീപ കാലത്ത് തിരിച്ചടി നേരിട്ടിരുന്ന എച്ച്ഡിഎഫ്സി ഇരട്ടയിലും ഐടിയിലെ വമ്പന്‍ കമ്പനികളിലെ ഓഹരികളിലും ഇന്നുണ്ടായ മുന്നേറ്റവും ഹെവിവെയിറ്റ് ഇന്‍ഡക്സ് ഓഹരി കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ കുതിപ്പും ആഭ്യന്തര വിപണികളെ നേട്ടത്തിലേക്ക് നയിച്ചു. നിഫ്റ്റി വീണ്ടും 17,100 നിലവാരത്തിന് മുകളിലേക്കെത്തിയത് ബുളളുകള്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകവുമായി.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50 ഇന്ന് 178 പോയിന്റ് നേട്ടത്തില്‍ 17,136-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 574 പോയിന്റ് മുന്നേറി 57,037-ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,186-ല്‍ ഉയര്‍ന്ന നിലവാരവും 16,979-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 27 പോയിന്റ് താഴ്ന്ന് 36,315-ലും വ്യാപാരം അവസാനിപ്പിച്ചു.
ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.75 ശതമാനം മുന്നേറിയും സ്മോള്‍ കാപ്-100 സൂചിക 0.18 ശതമാനം ഇറങ്ങിയും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 10 സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ 2.20 ശതമാനം ഉയര്‍ന്ന ഓട്ടോ വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. എഫ്എംസിജി, ഐടി, ഫാര്‍മ, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെയും നേട്ടം രേഖപ്പെടുത്തി. അതേസമയം ബാങ്കിംഗ്, ധനകാര്യ സേവനം, മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് എന്നീ ഓഹരി സൂചികളാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,166 ഓഹരികളില്‍ 1,119 എണ്ണത്തിന് മുന്നേറാന്‍ സാധിച്ചു. 979 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 68 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനും കഴിഞ്ഞില്ല. ബുധനാഴ്ച വ്യാപാരം നടന്ന ഓഹരികളില്‍ മുന്നേറിയതും ഇടിഞ്ഞതും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.14 ആണ്. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.66 നിരക്കിലായിരുന്നു. എഡി റേഷ്യോ 1-ന് മുകളിലേക്ക് ഉയര്‍ന്നത് വിപണിയിലെ പൊതുസാഹചര്യം മെച്ചപ്പെടുകയാണെന്ന സൂചന നല്കുന്നു.
അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 6 ശതമാനത്തോളം ഇടിഞ്ഞ് 18.67-ലേക്കെത്തിയത് ആശ്വാസകരമാണ്.
നേട്ടം
ഇന്ന് എന്‍എസ്ഇയിലെ വ്യാപാരത്തില്‍ 68 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. ഇതിനിടെ വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ 91 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 38 എണ്ണവും ബുധനാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 4.23 % മുന്നേറിയ ബിപിസിഎല്‍ ഓഹരികളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ടാറ്റ മോട്ടോര്‍സ് 3.75 %, ശ്രീ സിമന്റ് 3.68 %, ഐഷര്‍ മോട്ടോര്‍സ് 3.63 %, മാരുതി 3.51 %, അള്‍ട്രാടെക് സിമന്റ് 3.25 % വീതവും നേട്ടം രേഖപ്പെടുത്തി.
നഷ്ടം
ബുധനാഴ്ച എന്‍എസ്ഇയിലെ വ്യാപാരത്തിനിടെ 11 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. വാങ്ങാനാരും ഇല്ലാത്തതിനാല്‍ 65 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ 12 ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 2.90 ശതമാനം ഇടിഞ്ഞ ബജാജ് ഫിനാന്‍സ് ഓഹരിയാണ് ഈ വിഭാഗത്തില്‍ നഷ്ടം കൂടുതല്‍ നേരിട്ടത്. ബാജാജ് ഫിന്‍സേര്‍വ് 1.28 %, ഐസിഐസിഐ ബാങ്ക് 1.25 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 0.96 %, എല്‍ & ടി 0.86 %, ടാറ്റ സ്റ്റീല്‍ 0.81 % വീതവും നഷ്ടം നേരിട്ടു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
