കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 200 ശതമാനത്തിലധികം മുന്നേറിയ റിലയന്‍സ് ഗ്രൂപ്പ് ഓഹരിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഇക്കാലയളവില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക പോലും 17 ശതമാനം മാത്രമാണ് ഉയര്‍ന്നത്.
എന്തായാലും റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ 'വെടി' തീര്‍ന്നിട്ടില്ലെന്നാണ് പുതിയ സൂചന. കാരണം ഏപ്രില്‍ 27 -ന് ഈ സ്മോള്‍-കാപ്പ് ഓഹരി 52 ആഴ്ച്ച ഉയരം തിരുത്തുകയുണ്ടായി. ബുധനാഴ്ച്ച 1,132.50 രൂപ വരെയ്ക്കും കയറാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 17 ശതമാനത്തിലധികം മുന്നേറ്റമാണ് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കാഴ്ച്ചവെക്കുന്നത്. ഒരു മാസത്തിനിടെ 50 ശതമാനം ഓഹരി വിലവര്‍ധനവും കമ്പനി അറിയിക്കുന്നു. സമീപകാലത്തെ വിലചലനത്തോടെ 14 വര്‍ഷത്തെ പ്രതിമാസ ട്രെന്‍ഡ്ലൈനിന് മുകളില്‍ കടക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ ബുള്ളിഷ് സൂചനയാണിത്.
അടുത്ത 6 മുതല്‍ 12 മാസം കൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരി വില 2,000-2,300 രൂപ നിലവാരത്തിലേക്ക് ചുവടുവെയ്ക്കുമെന്നാണ് ഓഹരി വിദഗ്ധരുടെ നിരീക്ഷണം.
വ്യാവസായിക രംഗത്ത് ലോജിസ്റ്റിക്സ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 1,700 കോടി രൂപയുടെ വിപണി മൂല്യമാണ് അവകാശപ്പെടുന്നത്. വ്യാസായികമായ ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരണവും കമ്പനിയുടെ പ്രധാന ബിസിനസുകളില്പ്പെടും.
ചെമ്പൂര് പതല്‍ഗംഗ പൈപ്പ്ലൈന്‍സ് ലിമിറ്റഡ് എന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ മുന്പേര്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമാണ് ഈ കമ്പനി. ആസ്ഥാനം മുംബൈ.
2007 കാലഘട്ടത്തില്‍ 3,000 രൂപയിലേറെയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളുടെ വില. എന്നാല്‍ ഏറെക്കഴിയും മുന്‍പ് ട്രെന്‍ഡ് 'സൈഡ്വേ' തിരിഞ്ഞു. കോവിഡ് ഭീതി പിടിച്ചുലച്ച 2020 മാര്‍ച്ചിലാകട്ടെ, കമ്പനിയുടെ ഓഹരി വില 160 രൂപ വരെയ്ക്കും എത്തുകയുണ്ടായി.
എന്തായാലും വീണ്ടും 'ടോപ്പ് ഗിയറില്‍' കടക്കുകയാണ് സ്റ്റോക്ക്. ഉയര്‍ന്ന വോളിയം പിന്‍ബലത്തോടെയുള്ള ട്രെന്ഡ്ലൈന് ബ്രേക്കൗട്ട് ശക്തമായ ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്.
ഈ അവസരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ വില്‍ക്കാതെ ഹോള്‍ഡ് ചെയ്യുന്നതാണ് ഉചിതം. 700 രൂപ വരെയുള്ള വീഴ്ച്ചകളിലെല്ലാം ഓഹരികള്‍ കൂടുതല്‍ സമാഹരിക്കുന്നതിനെ കുറിച്ചും നിക്ഷേപകര്‍ക്ക് ചിന്തിക്കാമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. നിലവില്‍ 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് സ്റ്റോക്കിന്റെ വ്യാപാരം. 'കാളകളുടെ' തിരിച്ചുവരവിനുള്ള സൂചനയാണിത്.
'2007 ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളുടെ വില വീഴാന്‍ തുടങ്ങിയത്. ഒരുകാലത്ത് 3,202 രൂപയില്‍ ചുവടുവെച്ച കമ്പനി നഷ്ടങ്ങളുടെ തീരാപരമ്പരയ്ക്കുതന്നെ സാക്ഷ്യം വഹിച്ചു. ലോവര്‍ ടോപ്പ് / ലോവര്‍ ബോട്ടം രൂപീകരണങ്ങള്‍ സ്റ്റോക്കില്‍ തുടരെ അണിനിരന്നു. ഒടുവില്‍ 2020 മാര്‍ച്ചില്‍ ആയപ്പോഴേക്കും റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരി വില 164 രൂപയിലേക്ക് ദാരുണമായി ചുരുങ്ങി', വെഞ്ച്വുറ സെക്യുരിറ്റീസ് ലിമിറ്റഡിന്റെ ടെക്നിക്കല്‍ റിസര്‍ച്ച് പ്രസിഡന്റ് ഭരത് ഗാല പറയുന്നു.
'വാല്യു ബൈയിങ്ങാണ് ശേഷം സ്റ്റോക്കില്‍ കണ്ടത്. ഇതോടെ ഹയര്‍ ബോട്ടം രൂപീകരണങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. ഇടക്കിടെയുള്ള കണ്സോളിഡേഷന് ഘട്ടങ്ങളും റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രസ്ട്രക്ചറില്‍ പതിവാണ്. അടുത്തിടെ 14 വര്‍ഷ പ്രതിമാസ ട്രെന്ഡ്ലൈന് ചാര്‍ട്ടില്‍ കമ്പനി പുതിയ ബ്രേക്കൗട്ട് കുറിച്ചിട്ടുണ്ട്. ആരോഗ്യകരമായ വോളിയം വളര്‍ച്ചയോടെ 1,132.50 രൂപയെന്ന പുതിയ 52 ആഴ്ച്ച ഉയരവും ഓഹരികള്‍ കയ്യടക്കി', ഭരത് ഗാല അറിയിക്കുന്നു.
കെഎസ്ടി, എംഎസിഡി, വോര്‍ടെക്സ് സൂചകങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ രൂപംകൊള്ളുന്ന ബുള്ളിഷ് ട്രെന്‍ഡിന് അടിവരയിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ 2,000-2,300 രൂപ റേഞ്ചിലേക്ക് കമ്പനിയുടെ ഓഹരി വില ഉയരുമെന്നാണ് ഭരത് ഗാലയുടെ പ്രവചനം. തുടര്‍ന്ന് 2,600 രൂപയിലേക്കും സ്റ്റോക്ക് ചവിട്ടിക്കയറും. ഇനി ഓഹരി വിലയില്‍ തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ 1,015-945 രൂപ റേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വാങ്ങാം, സമാഹരിക്കാം. സ്റ്റോപ്പ് ലോസ് 700 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications