ഓഹരി വിപണിയുടെ ചാഞ്ചാട്ടം കൂടിവരികയാണ്. അതുകൊണ്ട് തന്നെ നിക്ഷേപകർ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ വളരെ ശ്രദ്ധയോടെ വേണം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ. പെന്നി ഓഹരികൾ വാങ്ങുന്ന നിക്ഷേപകർ പ്രത്യേകിച്ച് ശ്രദ്ധിക്കണം. വലിയ ബിസിനസ്സ് ഗ്രൂപ്പുകളുടെ പിന്തുണയുള്ള കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതാണ് നല്ലത്. അങ്ങനെയുള്ള ഒരു ഓഹരിയാണ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പിന്തുണയുള്ള അലോക് ഇൻഡസ്ട്രീസ്.
40 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസിന്
13,058 രൂപയാണ് അലോക് ഇൻഡസ്ട്രീസിന്‍റെ വിപണി മൂലധനം. പിഇ അനുപാതം -16.04 ആണ്. സ്റ്റോക്കിന് 1 രൂപ മുഖവിലയുണ്ട്. ട്രെൻഡ്‌ലൈൻ അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസിന് 1986 കോടി ഓഹരികൾ 40.01 ശതമാനം ഓഹരിയുണ്ട്. ആകെയുള്ള പ്രമോട്ടർ ഹോൾഡിങ് 75 ശതമാനം എന്ന നിലയിലാണ്. പബ്ലിക്കിന്‍റെ കൈവശം 22.39 ശതമാനം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.24 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ 0.05 ശതമാനം, മറ്റുള്ളവർ 0.03 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.

ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 0.57 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 26.30 രൂപ എന്നതാണ് അലോക് ഇൻഡസ്ട്രീസിൻ്റെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 40.27 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024ൽ ഇതുവരെ 22.33 ശതമാനം വളർച്ച കൈവരിക്കാനും അലോക് ഇൻഡസ്ട്രീസ് ഓഹരിക്ക് സാധിച്ചു.
92.67 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 39.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 12.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ദീർഘകാലാടിസ്ഥാനത്തിൽ, അലോക് ഇൻഡസ്ട്രീസ് ഓഹരി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മികച്ച വരുമാനം നൽകി. 22.58 രൂപയുടെ സമ്പൂർണ മാറ്റത്തോടെ അഞ്ച് വർഷത്തിനുള്ളിൽ സ്റ്റോക്ക് 620.33 ശതമാനം ഉയർന്നു.
അലോക് ഇൻഡസ്ട്രീസ്
കോട്ടൺ, പോളീസ്റ്റർ വിഭാഗത്തിൽ വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് അലോക് ഇൻഡസ്ട്രീസ്. 1986ലാണ് കമ്പനി സ്ഥാപിക്കപ്പെടുന്നത്. കടക്കെണിയിൽ അകപ്പെട്ട് പ്രതിസന്ധിയിലായ അലോക് ഇൻഡസ്ട്രീസിനെ, കോർപറേറ്റ് ഇൻസോൾവൻസി പരിഹാര നടപടികളുടെ ഒടുവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നത്.
ക്യു 4 2024 ഫലങ്ങൾ
2024 ക്യു 4 ലെ അലോക് ഇൻഡസ്ട്രീസിൻ്റെ മൊത്ത വരുമാനം 1,447.78 കോടി രൂപയായി. 24 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 215.93 കോടി രൂപയായി.

കരകയറാതെ ആഭ്യന്തര സൂചികകൾ
ആഭ്യന്തര വിപണി ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചതും നഷ്ടത്തിൽ. സെൻസെക്‌സ് 45 പോയിൻ്റ് അഥവാ 0.1 ശതമാനം താഴ്ന്ന് 73,466.39ലും നിഫ്റ്റി 22,302.50ൽ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകളെ വലച്ചു. പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും വിപണിയെ തളർത്തി. ഉയർന്ന വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിന് കാരണമായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.78 ശതമാനവും 0.50 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 0.55 ശതമാനം ഇടിഞ്ഞപ്പോൾ സ്വകാര്യ ബാങ്ക് സൂചിക 0.81 ശതമാനം നഷ്ടം നേരിട്ടു. പൊതുമേഖലാ ബാങ്ക് സൂചിക 0.88 ശതമാനം ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications