മുംബൈ: ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാം കോം ലിമിറ്റഡ് വില്‍ക്കാനുളള നീക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 442 കോടി രൂപയ്ക്കാണ് വില്‍പ്പനയ്ക്കുളള തീരുമാനം. ഏപ്രില്‍ 26, 27 തിയ്യതികളില്‍ ഒഎഫ്എസ് വഴിയാണ് ഓഹരികള്‍ വില്‍ക്കുക. ജിയോ കണ്ടന്റ് ഡിസ്ട്രീബ്യൂഷന്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ ഇന്റര്‍നെറ്റ് ഡിസ്ട്രിബ്യൂഷന്‍ ഹോള്‍ഡിംസ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ കേബിള്‍ ആന്‍ഡ് ബ്രോഡ് ബാന്‍ഡ് ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാ കോം ലിമിറ്റഡ് എന്നിവ 205.44 മില്യണ്‍ ഷെയറുകളോ അല്ലെങ്കില്‍ 11.61 ശതമാനം ഓഹരിയോ ആണ് വില്പന നടത്തുക. 21.50 അടിസ്ഥാന വിലയും ആകെ വില 441.61 കോടിയുമാണ്.

കഴിഞ്ഞ മാസം ജിയോ കണ്ടന്റ് ഡിസ്ട്രീബ്യൂഷന്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ ഇന്റര്‍നെറ്റ് ഡിസ്ട്രിബ്യൂഷന്‍ ഹോള്‍ഡിംസ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ കേബിള്‍ ആന്‍ഡ് ബ്രോഡ് ബാന്‍ഡ് ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാ കോം ലിമിറ്റഡ് എന്നിവ 853.45 കോടിയുടെ 338 മില്യണ്‍ ഓഹരികള്‍ വില്പന നടത്തിയിരുന്നു.
പ്രമോട്ടര്‍ സ്ഥാപനങ്ങള്‍ ഷെയര്‍ വില്പനയിലൂടെ ലക്ഷ്യമിടുന്നത് സെബിയുടെ ചട്ടങ്ങള്‍ പ്രകാരമുളള മിനിമം പബ്ലിക് ഹോള്‍ഡിംഗ് കമ്പനികള്‍ ഉറപ്പാക്കുക എന്നതാണ്. നോണ്‍-റീട്ടെയില്‍ നിക്ഷേപകര്‍ക്കുളള ബിഡുകള്‍ ഏപ്രില്‍ 26ന് തുറക്കും. റീട്ടെയില്‍, നോണ്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 27നും ബിഡ് തുടരാം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ, വിതരണ ബിസിനസ്സുകളെ ഒരുമിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ജൂണില്‍ ഡെന്‍ നെറ്റ് വര്‍ക്കിനേയും ഹാത്ത് വേയേയും നെറ്റ്വര്‍ക്ക് 18, ടിവി 18 എന്നിവയുമായി ലയിപ്പിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
