നിക്ഷേപകർക്ക് സമ്മാനം, ബോണസ് ഓഹരി നൽകാൻ റിലയൻസ് ഇന്‍ഡസ്ട്രീസ്, നിങ്ങൾക്ക് ലഭിക്കുമോ..?

വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനി ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ..? മറ്റാരുമല്ല, ആദ്യം നിങ്ങളുടെ മനസിലേക്ക് വന്ന പേര് തന്നെ റിലൻസ് ഇന്‍ഡസ്ട്രീസ്. റിലൻസ് ഇന്‍ഡസ്ട്രീസ് ഓഹരി കൈവശമുള്ള നിക്ഷേപകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ബോണസ് ഓഹരി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കമ്പനി. അതൊടെ നിക്ഷേപകർക്ക് അധിക ഓഹരികൾ പണം മുടക്കാതെ തന്നെ നേടാം.

ബോണസ് ഓഹരി അനുപാതം

1 : 1 എന്ന അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് അധികമായി ഒരു ഓഹരികൂടി നല്‍കും. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ബോര്‍ഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകള്‍ക്കുകൂടി നല്‍കുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. കമ്പനി നിശ്ചയിച്ചിട്ടുള്ള റെക്കോർഡ് തീയതിക്ക് മുമ്പ് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയ എല്ലാ ഷെയർഹോൾഡർമാർക്കും അധിക ഷെയറുകൾക്ക് അർഹതയുണ്ട്.

നിക്ഷേപകർക്ക് സമ്മാനം, ബോണസ് ഓഹരി നൽകാൻ റിലയൻസ് ഇന്‍ഡസ്ട്രീസ്, നിങ്ങൾക്ക് ലഭിക്കുമോ..?

ഓഹരി വിലയിലും കുതിപ്പ്

ബോണസ് ഓഹരി നൽകുമെന്ന പ്രഖ്യാപനം വന്നതിന് ശേഷം റിലൻസ് ഇന്‍ഡസ്ട്രീസ് ഓഹരിയിലും കുതിപ്പുണ്ടായി. 3,043 രൂപ എന്ന നിലയിലാണ് റിലൻസ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 25.40 രൂപയുടെ വർധനവാണ് ഓഹരി വിലയിലുണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനിടെ 4.16 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 17.48 ശതമാനം മുന്നേറ്റമാണ് റിലൻസ് ഇന്‍ഡസ്ട്രീസ് ഓഹരി കാഴ്ചവെച്ചത്.

ഒരു വർഷത്തിനിടെ 622.65 രൂപയാണ് റിലൻസ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയിലുണ്ടായ കുതിപ്പ്. 3,217.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,220.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കുതിപ്പ് തുടരും

ബോണസ് ഇഷ്യൂ നൽകുന്നത് സ്ഥാപനം തുടർച്ചയായ വരുമാന വളർച്ച പ്രതീക്ഷിക്കുന്നുവെന്നും അതിൻ്റെ ഓഹരി ഉടമകൾക്ക് അതിന്‍റെ ഒരു ഭാഗം നൽകുന്നു എന്നതിന്‍റേയും വ്യക്തമായ സൂചനയാണ്. ഈ നീക്കം നിക്ഷേപകർക്ക് അനുകൂലമാണെന്ന് വെഞ്ചുറ സെക്യൂരിറ്റീസിൻ്റെ വിനിത് ബൊലിഞ്ച്കർ പറഞ്ഞു. ബോണസ് ഓഹരി നൽകാനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്‍റെ തീരുമാനം പോസിറ്റീവ് വീക്ഷണത്തോടെ വിലയിരുത്താമെന്ന് മാർക്കറ്റ് വിദഗ്ധനായ അംബരീഷ് ബാലിഗയും വ്യക്തമാക്കി.

നിക്ഷേപകർക്ക് സമ്മാനം, ബോണസ് ഓഹരി നൽകാൻ റിലയൻസ് ഇന്‍ഡസ്ട്രീസ്, നിങ്ങൾക്ക് ലഭിക്കുമോ..?

മുകേഷ് അംബാനി പറഞ്ഞത്

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ആമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്യിതിരുന്നു. അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. 490 ദശലക്ഷം ഉപയോക്താക്കളുള്ള ജിയോ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ കമ്പനിയാണ്.

2. ജിയോയുടെ നെറ്റ്‌വർക്ക് ആഗോള മൊബൈൽ ട്രാഫിക്കിൻ്റെ ഏകദേശം 8% വഹിക്കുന്നു.

3. കഴിഞ്ഞ വർഷം, റിലയൻസ് 2,555-ലധികം പേറ്റൻ്റുകൾ ഫയൽ ചെയ്തു, പ്രധാനമായും ബയോ എനർജി ഇന്നൊവേഷനുകൾ, സോളാർ, മറ്റ് ഹരിത ഊർജ്ജ സ്രോതസ്സുകൾ, ഉയർന്ന മൂല്യമുള്ള രാസവസ്തുക്കൾ എന്നിവയിലാണ് പേറ്റൻ്റുകൾ.

4. എല്ലാ റിലയൻസ് ബിസിനസുകൾക്കുമായി എഐ- നേറ്റീവ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിച്ചു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X