മുംബൈ: റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്സ് വിറ്റു. 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിനാണ് ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. ബാങ്ക് കോര്‍പ്പറേറ്റ് കെട്ടിടം ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്കുകയും ചെയ്തു. യെസ് ബാങ്കില്‍ നിന്നും റിലയന്‍സ് ഇന്ഫ്രയെടുത്ത കടം തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് വിറ്റൊഴിച്ചിരിക്കുന്നത്.

ഈ വില്‍പ്പനയോടെ യെസ് ബാങ്കിലേക്കുള്ള കമ്പനിയുടെ കട ബാധ്യത 2000 കോടിയായി കുറഞ്ഞു. ഈ വര്‍ഷം ജനുവരിക്ക് ശേഷം മൂന്ന് പ്രധാനപ്പെട്ട ആസ്ഥികളാണ് റിലയന്‍സ് ഇന്‍ഫ്ര വിറ്റൊഴിച്ചത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും യെസ് ബാങ്കിന്റെ കടം തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കുമെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. വില്‍പ്പനയുടെ കാര്യം പത്രക്കുറിപ്പിലൂടെയാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നേരത്തെ ആസ്ഥാനമന്ദിരം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, യെസ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. 21,432 സക്വയര്‍ മെട്രോ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് അനില്‍ അംബാനിയുടെ കമ്പനി ആസ്ഥാനം. മുംബൈ വിമാനത്താവളത്തിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2018 ലാണ് കമ്പനിയുടെ ആസ്ഥാനം ഇവിടേക്ക് മാറ്റിയത്.
റിലയന്‍സിന്റെ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളായ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. സാന്താക്രൂസിലുള്ള ആസ്ഥാനത്തോടൊപ്പം ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
