കിഴക്കന്‍ യൂറോപ്പിലെ ഉക്രൈന്- റഷ്യ സംഘര്‍ഷത്തിന് അയവില്ലെങ്കിലും വിപണികളില്‍ ഉണര്‍വ് പ്രകടമായി. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാന സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി 135.50 പോയിന്റ് നേട്ടത്തില്‍ 16,793-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 388 പോയിന്റ് ഉയര്‍ന്ന് 56,247-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 225 പോയിന്റ് താഴ്ന്ന് 36,205-ലും ക്ലോസ് ചെയ്തു. അതേസമയം, ചൊവ്വാഴ്ച മഹാശിവരാത്രിയെ തുടര്‍ന്ന് ആഭ്യന്തര വിപണികള്‍ക്ക് അവധിയായിരിക്കും.
പുതിയ ആഴ്ചയുടെ തുടക്കം ഇടിവോടെയായിരുന്നെങ്കിലും വ്യാപാരം പുരോഗമിക്കവെ വിപണണി ശക്തമായി തിരിച്ചു വരുന്നതിനാണ് സാക്ഷ്യംവഹിച്ചത്. ആഗോള വിപണികളും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത് കരുത്തു പകരുന്ന ഘടകമായി. ഇതിനോടൊപ്പം ഇന്‍ഡക്സ് ഹെവിവെയിറ്റ് ഓഹരിയായ റിലയന്‍സിലേയും ഐടി വിഭാഗം ഓഹരികളിലെ മുന്നേറ്റവും നിഫ്റ്റിയെ പിടിച്ചു നിര്‍ത്തുന്നതിന് സഹായകമായി. അതേസമയം, നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,815-ഉം താഴ്ന്ന നിലവാരം 16,356-ലുമാണ്.
റഷ്യ- ഉക്രൈന് സമാധാന ചര്‍ച്ചകളെ സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് മെറ്റല്‍ വിഭാഗം ഓഹരികളില്‍ വമ്പന്‍ മുന്നേറ്റം ദൃശ്യമായി. മെറ്റല്‍ വിഭാഗം സൂചിക 5 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക 2.5 ശതമാനവും ഐടി വിഭാഗം ഓഹരി സൂചിക ഒരു ശതമാനവും ഉയര്‍ന്നു. അതേസമയം ബാങ്ക്, ധനകാര്യ, ഓട്ടോ വിഭാഗം ഓഹരികള്‍ പിന്നോട്ടടിച്ചു. എന്‍എസ്ഇയിലെ മിഡ് കാപ്-100 വിഭാഗം സൂചിക ഒരു ശതാമനത്തോളവും സ്മോള്‍ കാപ്-100 സൂചിക 0.5 ശതമാനത്തോളവും വര്‍ധന രേഖപ്പെടുത്തി.
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യപാരം പൂര്‍ത്തിയാക്കിയ ആകെ 2,125 ഓഹരികളില്‍ 1,343 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. 727 ഓഹരികള്‍ വിലയിടിവ് രേഖപ്പെടുത്തി. 55 ഓഹരികള്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.85-ലേക്ക് ഇറങ്ങി. വെള്ളിയാഴ്ച എഡി റേഷ്യോ 5.41-ലേക്ക് കുതിച്ചുയര്‍ന്നു. ഇന്നും സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലെ മുന്നേറ്റമാണ് എഡി റോഷ്യോ ഉയര്‍ന്നു നില്ക്കാന് സഹായകമായത്.
അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 97 ഓഹരികള്‍ വില്‍ക്കാനാളില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലും 150 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ 26 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 33 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 7 ശതമാനത്തോളം ഉയര്‍ന്ന് 28.60-ലേക്കെത്തി. വികസ് നിരക്കുകളില്‍ ദൃശ്യമായ വര്‍ധനവ് വിപണിക്ക് ഗുണകരമല്ല.
- നേട്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 32 എണ്ണം തിങ്കളാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. മെറ്റല്‍ ഓഹരികളായ ഹിന്‍ഡോല്‍കോ 7.16%, ടാറ്റ സ്റ്റീല്‍ 6.34% മുന്നേറി. പവര്‍ ഗ്രിഡ് 5.30%, ജെഎസ്ഡബ്ല്യൂ 4.58%, ബിപിസിഎല്‍ 3.91%, ടൈറ്റന് 3.5%, കോള്‍ ഇന്ത്യ 3.46%, റിലയന്‍സ് 3.2%, ഡിവീസ് ലാബ് 3.06% ഉയര്‍ന്നു.
- നഷ്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 17 എണ്ണം ഇന്ന് നഷ്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ലൈഫ് 3.05%, ഡോ. റെഡ്ഡീസ് 2.75%, ആക്സിസ് ബാങ്ക് 2.14%, എച്ച്ഡിഎഫ്സി ബാങ്ക് 1.93% മഹീന്ദ്ര & മഹീന്ദ്ര 1.87% വിലയിടിഞ്ഞു.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications