കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി റിലയൻസ് ജിയോ ശനിയാഴ്ച 'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റാ സ്വന്തമാക്കാം. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.
ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകൾക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 4 ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയൂ.

11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിവയുടെ 4 ജി ജിയോ പ്രീപെയ്ഡ് ഡാറ്റ വൗച്ചറുകൾ ഇപ്പോൾ യഥാക്രമം 800 എംബി, 2 ജിബി, 6 ജിബി, 12 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വൗച്ചറുകൾ ജിയോ ഇതര നമ്പറുകളിലേക്കുള്ള വോയ്സ് കോളുകളും വർദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജിയോ ഇതര നെറ്റ്വർക്കിലേക്ക് യഥാക്രമം 75, 200, 500, 1000 മിനിറ്റ് ഔട്ട്ഗോയിംഗ് ടോക്ക്ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര ഇടപെടലുകളുടെ ആവശ്യകത വർദ്ധിക്കുന്നതിനാലും കുടുംബങ്ങൾക്ക് വിനോദത്തിനായി കൂടുതൽ സമയം ലഭിക്കുന്നതിനാലും തടസ്സമില്ലാത്ത കൂടുതൽ ഡാറ്റയുടെ ആവശ്യം വർദ്ധിച്ചു വരികയാണെന്ന് ജിയോ വ്യക്തമാക്കി. ഈ വൗച്ചർ അപ്ഗ്രേഡുകളിലൂടെ ജിയോ ഉപയോക്താക്കൾക്ക് സഹായം നൽകുകയും ഇന്ത്യക്കാർക്ക് നിലവിലെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തടസ്സമില്ലാത്ത മികച്ച ഡാറ്റ ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ജിയോ പ്രസ്താവനയിൽ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications