ജസ്റ്റ് ഡയലിനെ റിലയന്‍സ് വാങ്ങുമ്പോള്‍; അറിയണം ചില കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ജസ്റ്റ് ഡയലിനെ വാങ്ങാന്‍ ഒരുങ്ങുകയാണ് റിലയന്‍സ്. വൈകാതെ റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ജസ്റ്റ് ഡയലിന്റെ സിംഹഭാഗം ഓഹരികളും ഏറ്റെടുക്കും (40 ശതമാനത്തിലേറെ). നിലവില്‍ റിലയന്‍സ് റീടെയിലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 85 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

തിങ്കളാഴ്ച്ച റിലയന്‍സ് റീടെയില്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ജസ്റ്റ് ഡയല്‍ ഓഹരികള്‍ 4 ശതമാനത്തിലേറെ തകര്‍ച്ച കുറിക്കുന്നത് വിപണി കണ്ടു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 4.45 ശതമാനം നഷ്ടത്തിലാണ് ജസ്റ്റ് ഡയല്‍ വ്യാപാരം പൂര്‍ത്തിയാക്കിയതും. കമ്പനിയുടെ ഓഹരി വില ഇന്ന് 47.75 രൂപ കുറഞ്ഞ് 1,024.95 രൂപയിലെത്തി.

ജസ്റ്റ് ഡയലിനെ റിലയന്‍സ് വാങ്ങുമ്പോള്‍; അറിയണം ചില കാര്യങ്ങള്‍

ഇരു കമ്പനികളും തമ്മിലെ ധാരണ പ്രകാരം 1,022 രൂപ ഓഹരി വിലയില്‍ ജസ്റ്റ് ഡയലിന്റെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ വഴി റിലയന്‍സ് റീടെയില്‍ വാങ്ങും. തുടര്‍ന്ന് ഓപ്പണ്‍ ഓഫറിന് ലഭിച്ച സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനപ്പെടുത്തിയാകും 41 മുതല്‍ 67 ശതമാനം വരെ ജസ്റ്റ് ഡയല്‍ ഓഹരികളില്‍ റിലയന്‍സ് റീടെയില്‍ അവകാശിയാവുക. ഉടമസ്ഥാവകാശം മാറുന്നതോടെ കേവലമൊരു ലിസ്റ്റിങ് പ്ലാറ്റ്‌ഫോം എന്നതില്‍ നിന്നും ഡിസ്‌കവറി/ട്രാന്‍സാക്ഷന്‍സ് പ്ലാറ്റ്‌ഫോമായി ജസ്റ്റ് ഡയല്‍ മാറുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

റിലയന്‍സ് റീടെയിലില്‍ നിന്നും ലഭിക്കുന്ന നിക്ഷേപം കമ്പനിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കും. നിലവിലെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിഎസ്എസ് മണി തന്നെ മുന്നോട്ടും ജസ്റ്റ് ഡയലിന്റെ തലപ്പത്ത് തുടരുമെന്ന കാര്യം നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്നുണ്ട്.

ജസ്റ്റ് ഡയലിന്റെ പക്കലുള്ള 3 കോടി ബിസിനസ് ലിസ്റ്റിങ് കൈവശം വരുന്നതോടെ റിലയന്‍സ് റീടെയില്‍ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തമാകുമെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ജസ്റ്റ് ഡയല്‍ ഡേറ്റബേസിലുള്ള വ്യാപാരികളുടെ ലിസ്റ്റിങ് ജിയോ മാര്‍ട്ട് ആപ്പിനായി റിലയന്‍സ് പ്രയോജനപ്പെടുത്താന്‍ സാധ്യതയേറെ. ഇതുവഴി റിലയന്‍സിന്റെ ബി2ബി (ബിസിനസ് ടു ബിസിനസ്), ബി2സി (ബിസിനസ് ടു കണ്‍സ്യൂമര്‍) ഇടപാടുകള്‍ കൂടുതല്‍ വിശാലമാവും.

കരാര്‍ പ്രകാരം ജസ്റ്റ് ഡയലിന്റെ 25.3 ശതമാനം ഓഹരികള്‍ മുന്‍ഗണനാ അലോട്ട്‌മെന്റ് വഴിയാണ് റിലയന്‍സ് റീടെയില്‍ സ്വന്തമാക്കുക. വിഎസ്എസ് മണിയുടെ പക്കലുള്ള 15.6 ശതമാനവും റിലയന്‍സ് വാങ്ങും. ഇതോടെ മിച്ചമുള്ളതില്‍ 26 ശതമാനം ഓഹരികള്‍ കൂടി ഓപ്പണ്‍ ഓഫറിലൂടെ റിലയന്‍സിന്റെ കൈവശം വരും. ഏകദേശം 5,720 കോടി രൂപയാണ് ജസ്റ്റ് ഡയലിന്റെ 67 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് റിലയന്‍സിനുള്ള ചിലവ്.

English summary

Reliance - Just Dial Deal; Reliance Retail To Acquire 67 Per Cent Of Just Dial Shares; What It Means To Investors

Reliance - Just Dial Deal; Reliance Retail To Acquire 67 Per Cent Of Just Dial Shares; What It Means To Investors. Read in Malayalam.
Story first published: Monday, July 19, 2021, 19:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X