റിലയന്‍സില്‍ 141 രൂപയുടെ കുതിപ്പ്; സെന്‍സെക്സിൽ 400 പോയിന്റ് നേട്ടം, നിഫ്റ്റി വീണ്ടും 17,500-ൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സിന്റെ ചിറകിലേറി പ്രധാന സൂചികകളുടെയും ശക്തമായ തിരിച്ചുവരവ്. ഇന്‍ഡക്‌സ് ഹൈവി വെയിറ്റ് സ്റ്റോക്കായ റിലയന്‍സിന്റെ ഓഹരികളില്‍ 6 ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് നിഫ്റ്റിയെ 121 പോയിന്റ് ഉയര്‍ന്ന് 17,536-ലും സെന്‍സെക്‌സ് 454 പോയിന്റ് ഉയര്‍ന്ന് 58,795-ലും എത്താന്‍ സഹായിച്ചത്. റിലയിന്‍സിന്റെ കീഴിലുള്ള ഗ്യാസിഫിക്കേഷന്‍ സംരംഭങ്ങള്‍ പ്രത്യേക ഉപകമ്പനിയാക്കുെമന്ന പ്രഖ്യാപനമാണ് ഓഹരികളില്‍ 6 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാന്‍ ഇടയാക്കിയത്. 141.55 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 2492.95-ലാണ് റിലയന്‍സിന്റെ ഓഹരികള്‍ വ്യാപാരം അവസാനപ്പിച്ചത്. ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്സപയറിയായിരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടവും ദൃശ്യമായിരുന്നു. എങ്കിലും ആഗോള വിപണികള്‍ നേട്ടത്തിലേക്കെത്തിയതും വിപണികളെ നഷ്ടത്തിലേക്ക് പോകാതെ തുണച്ചു.

 

ബാങ്ക്-നിഫ്റ്റി

ബാങ്ക്-നിഫ്റ്റി

അതേസമയം, ഇന്നലെ വിപണിയില്‍ അപ്രതീക്ഷിത ഇടിവുണ്ടായപ്പോയും കാര്യമായി തളാരതെ പിടിച്ചുിനിന്ന ബാങ്കിംഗ് ഓഹരികള്‍ ഇ്ന്നു പക്ഷേ നിരാശപ്പെടുത്തി. ബാങ്കിംഗ് ഓങരികളിലും മുന്നേറ്റം ശ്ക്തമായിരുന്നെങ്കില്‍ നിഫ്റ്റിയും സെന്‍സെക്‌സും ഇന്ന് വലിയ കുതിപ്പ് നടത്തിയേനെ. ഒരു ഘട്ടത്തിലും കാര്യമായ വാങ്ങല്‍ താത്പര്യം ബാങ്ക് ഓഹരികളില്‍ ദൃശ്യമായില്ല. ഒടുവില്‍ ബാങ്ക്-നിഫ്റ്റി 77 പോയിന്റ് താഴ്ന്ന 37,364-ല്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ ഇ്ന്നും ഒരു ശതമാനത്തിലേറെ വര്‍ധിച്ചു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പിഎന്‍ബി എന്നിവയുടെ ഓഹരികള്‍ വിലയിടിഞ്ഞു.

Also Read: 2 ആഴ്ചയ്ക്കുള്ളില്‍ 300 % ലാഭം; സ്വപ്‌ന നേട്ടം നല്‍കിയ ഈ ഓഹരികള്‍ കൈവശമുണ്ടോ?

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

ബുധനാഴ്ച അവസാനിപ്പിച്ച അതേ നിലവാരത്തില്‍ തന്നെയായിരുന്നു സൂചികകളില്‍ ഇന്ന് വ്യാപാരം പുനരാംരംഭിച്ചതും. നിഫ്റ്റി 2 പോയിന്റ് ഉയര്‍ന്ന് 17,417-ലും സെന്‍സെക്സ് 23 പോയിന്റ് ഉയര്‍ന്ന് 58,363 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. തുര്‍ന്ന് വിപണിയില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ട് നിഫ്റ്റി 70 പോയിന്റോളവും സെന്‍സെക്‌സ് 200 പോയിന്റും ഇറങ്ങി. എന്നാല്‍ പിന്നീട് സൂചികകള്‍ ശക്തമായി തിരിച്ചു കയറുന്നതാണ് കണ്ടത്. മുന്‍നിര കമ്പനിയായ റിലയന്‍സ് ഓഹരികളിലെ വന്‍ വാങ്ങല്‍ താത്പര്യമാണ് സൂചികകളെ സഹായിച്ചത്. തുടര്‍ന്ന് ഉച്ചയോടെ ആഗോള വിപണികളും നേട്ടത്തിലേക്ക് തിരിച്ചെത്തിയതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇന്നത്തെ ഉയര്‍ന്ന നിലവാരങ്ങള്ിലേക്ക് കയറി. നിഫറ്റിയില്‍ നിര്‍ണായകമായ 175000 നിലവാരം ഭേദിച്ച് 17,564-ലും സെന്‍സെക്‌സില്‍ 58,901-മാണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം.

ശ്രദ്ധേയമായ ഓഹരികള്‍

ശ്രദ്ധേയമായ ഓഹരികള്‍

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,044 ഓഹരികളില്‍ 1,,291-ല്‍ വില വര്‍ധനവും 694 ഓഹരികളില്‍ വിലയിടിവുമുണ്ടായി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.86 ആയിരുന്നുു. ഇന്നലെ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി വമ്പന്‍ നേട്ടത്തോടെ ലിസ്റ്റ് ചെയ്യപ്പെട്ട ലേറ്റന്റ് വ്യൂ അനലിറ്റിക്‌സിന്റെ ഓഹരി വില ഇന്നും 20 ശതാമാനം വര്‍ധിച്ച് 701.90 രൂപയായി. ഇതിന്റെ ഓഹരികള്‍ 197 രൂപയ്ക്കാണ് പ്രാഥമിക ഓഹരി വിപണിയില്‍ ഇഷ്യൂ ചെയ്തത്. അതേസമയം, 23-ന് ലിസ്റ്റിങ് ദിനത്തില്‍ വന്‍ തകര്‍ച്ച നേരിട്ട പേടിഎമ്മിന്റെ ഓഹരികളില്‍ തിരിച്ചുവരവ് ദൃശ്യമാണ്. ഇന്നലെ 17 ശതമാനം വില വര്‍ധിച്ചിരുന്ന പേടിഎമ്മില്‍ ഇന്നും 3 ശതമനത്തോളം വില ഉയര്‍ന്ന് 1798 രൂപയായി. പേടിഎമ്മിന്റെ ഇഷ്യൂ പ്രൈസ് 2,150 രൂപയായിരുന്നു. അതേസമയം, ബാങ്കിങ് ഓഹരികള്‍ ഇന്ന് നിരാശപ്പെടുത്തി.

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

>> നഷ്ടം നേരിട്ടവ: മാരുതി, ബ്രിട്ടാണിയ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഒസി, ഹിന്ദ് യൂണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രധാന ഓഹരികളില്‍ ഒരു ശതമാനത്തിലേറെ വിലയിടിവുണ്ടായി.

>> നേട്ടം ലഭിച്ചവ: റലയന്‍സിന്റെ ഓഹരികളുടെ വില 6% വര്‍ധിച്ചു. ഡിവീസ് ലാബ് 2 ശതമാനത്തിലേറയും ഐടിസി, ഇന്‍ഫി, ടാറ്റ കണ്‍സ്യൂമര്‍, കൊടക് മഹീന്ദ്ര ബാങ്ക്, ടെക്എം, ഗ്രാസിം, ടാറ്റ മോട്ടോഴ്‌സ്, ഒന്‍ജിസി, സിപ്ല എന്നിവയുടെ ഓഹരികള്‍ 1 ശതമാനത്തിലധികവും വില വര്‍ധിച്ചു.

Read more about: stock market share market
English summary

Reliance Lift Market Sensex Rose 400 And Nifty Reclaim Crucial 17500

Reliance Lift Market Sensex Rose 400 And Nifty Reclaim Crucial 17500
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X