വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും അത്ര നല്ല സൂചനകളല്ല പുറത്ത് വരുന്നത്. ആദ്യ സെഷനിൽ തന്നെ സൂചികകൾ നേരിയ തോതിൽ താഴേക്ക് പതിച്ചു. എന്നാൽ വരും മണിക്കൂറുകളിൽ സൂചികകൾ മുകളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിപണിയുടെ ഇടിവിലും മികച്ച നേട്ടമുണ്ടാക്കാൻ പല ഓഹരികൾക്കും സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് റിലയൻസ് പവർ. ആദ്യ സെഷനിൽ തന്നെ 7 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്. കുതിപ്പിന്‍റെ കാരണവും ഓഹരിയുടെ പ്രകടനവും വിശദമായി പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 46.38 രൂപ എന്ന നിലയിലാണ് നിലവിൽ (10.00 AM) റിലയൻസ് പവർ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.82 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 22 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് റിലയൻസ് ഓഹരി നൽകിയത്. 2025-ൽ ഇതുവരെ 4.36 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
66.84 ശതമാനമാണ് ഒരു വർഷത്തെ വളർച്ച. അതായത് ഏകദേശം 19 രൂപയുടെ മുന്നേറ്റം. 53.64 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 23.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
റിലയൻസ് പവർ ഓഹരി വില ഉയരുന്നത് എന്തുകൊണ്ട്..?
അടുത്തിടെ റിലയൻസ് പവർ, കമ്പനിയുടെ കടം കുറയ്ക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിനെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സിന് (IIHL) വിറ്റതോടെ അതിന്‍റെ കടം-ഇക്വിറ്റി അനുപാതം 1.61 ൽ നിന്ന് 0.86 ആയി മെച്ചപ്പെട്ടു എന്നാണ് ഫിനോക്രാറ്റ് ടെക്നോളജീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് നിതിൻ കൊട്ടിയാൽ വിലയിരുത്തുന്നത്. ഇത് ഓഹരിയുടെ മുന്നേറ്റത്തിനും കാരണമായി.

ഡിസംബർ പാദത്തിൽ കമ്പനി 42 കോടി അറ്റാദായം രേഖപ്പെടുത്തി. 307 കോടിയാണ് മറ്റ് വരുമാനമാണ് . ഇതിനർത്ഥം കമ്പനിക്ക് അതിന്‍റെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് ഇതുവരെ ലാഭം കൈവരിക്കാനായിട്ടില്ല എന്നതാണെന്ന് നിതിൻ കൊട്ടിയാൽ കൂട്ടിച്ചേർത്തു.
ടാർഗെറ്റ് വില
റിലയൻസ് പവർ ഓഹരി കൂടുതൽ മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഹെൻസെക്സ് സെക്യൂരിറ്റീസിലെ ഗവേഷണ വൈസ് പ്രസിഡന്റ് മഹേഷ് എം ഓജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിലയൻസ് പവർ ഓഹരി 36 രൂപയിൽ ശക്തമായ അടിത്തറ സൃഷ്ടിച്ചു. അതേസമയം 44 രൂപയിൽ ഒരു തടസ്സം നേരിടുന്നു. ക്ലോസിംഗ് അടിസ്ഥാനത്തിൽ ഈ തടസ്സം മറികടക്കുമ്പോൾ, റിലയൻസ് പവറിന്‍റെ ഓഹരി വില ഉടൻ തന്നെ 48 രൂപയിലേക്കും 52 രൂപയിലേക്കും എത്തിയേക്കാമെന്നും മഹേഷ് എം ഓജ കൂട്ടിച്ചേർത്തു.
ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർക്ക് റിലയൻസ് പവർ ഓഹരികളിൽ നിക്ഷേപം പരിഗണിക്കാം. 48 രൂപയും 52 രൂപയുമാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. അതേസമയം സ്റ്റോപ്പ് ലോസ് 36 രൂപയിൽ നിലനിർത്താനും നിക്ഷേപകരോട് അദ്ദേഹം ശുപാർശ ചെയ്തു.
റിലയൻസ് പവർ
മുമ്പ് റിലയൻസ് എനർജി ജനറേഷൻ ലിമിറ്റഡ് (REGL) എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണിത്. ഇന്ത്യയിലെ ആഭ്യന്തര വിപണികളിലും, ആഗോള വിപണികളിലും പവർ പ്രൊജക്ടുകളുടെ ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, മെയിന്റനൻസ് തുടങ്ങിയവ ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications