കൊവിഡ് ബാധിച്ച ബിസിനസുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ പ്രഖ്യാപനമാണ് ഇന്ന് സീതാരാമൻ നടത്തിയത്. ഇതനുസരിച്ച്, കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അടുത്ത ഒരു വർഷം വരെ പുതിയ പാപ്പരത്ത കേസുകൾ എടുക്കില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

എംഎസ്എംഇകൾക്കായി ഒരു പ്രത്യേക പാപ്പരത്ത ചട്ടക്കൂട് സൃഷ്ടിക്കുകയും പാപ്പരത്തത്തിനുള്ള ഏറ്റവും കുറഞ്ഞ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. കമ്പനി നിയമത്തിലും കേന്ദ്രം അഴിച്ചു പണികൾ നടത്തി. ഇന്ത്യയിലെ പൊതു മേഖല കമ്പനികൾക്ക് അവരുടെ സെക്യൂരിറ്റികൾ വിദേശ അധികാര പരിധിയിൽ ലിസ്റ്റ് ചെയ്യാൻ കഴിയും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ കടപത്രങ്ങൾ ലിസ്റ്റുചെയ്യുന്ന സ്വകാര്യ കമ്പനികളെ ലിസ്റ്റുചെയ്ത കമ്പനികളായി പരിഗണിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് വായ്പാ പരിധി (ജിഎസ്ഡിപിയുടെ) മൂന്നിൽ നിന്ന് 5 ശതമാനമാക്കി ഒരു വർഷത്തേക്ക് വർദ്ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
