നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ വിപണി ആശ്വാസ തീരമണഞ്ഞു. ബെയറും ബുള്ളുകളും തമ്മിലുള്ള പിടിവലിയില്‍ രാവിലെ ഏറിയപങ്കും ആടിയുലഞ്ഞെങ്കിലും ഉച്ചയ്ക്കു ശേഷം മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നിഫ്റ്റിയില്‍ 150 പോയിന്റും സെന്‍സെക്സില്‍ 581 പോയിന്റും വര്‍ധന രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞെങ്കിലും കയറ്റുമതിയില്‍ നിന്നും മികച്ച വരുമാനമുള്ള ഐടി, ഫാര്‍മ വിഭാഗം ഓഹരികളുടേയും സമീപകാലത്ത് ഏറെ തിരിച്ചടി നേരിട്ടിരുന്ന റിയാല്‍റ്റി വിഭാഗങ്ങളിലെ കുതിപ്പുമാണ് പ്രധാന സൂചികകളെ ഇന്ന് ഹരിതാഭമാക്കിയത്.
കുറച്ച് നാളുകള്‍ക്കു ശേഷമാണ് പ്രധാന സൂചികകള്‍ കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറുന്നത്. കൂടാതെ നിഫ്റ്റി 16,000 നിലവാരം മറികടന്ന് ക്ലോസ് ചെയ്തതും ശുഭസൂചനയാണ്. ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 150 പോയിന്റ് നേട്ടത്തില്‍ 16,013-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 581 പോയിന്റ് ഉയര്‍ന്ന് 53,424-ലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 286 പോയിന്റ് മുന്നേറി 33,158-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,028-ലും താഴ്ന്ന നിലവാരം 15,671-ലും രേഖപ്പെടുത്തി.
തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്കെന്ന സൂചനയുമായാണ് പ്രധാന സൂചികകളിലെ ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിച്ചത്. നൂറിലേറെ പോയിന്റ് ഗ്യാപ് ഡൗണായിട്ടാണ് നിഫ്റ്റി ഓപ്പണ്‍ ചെയ്തതെങ്കിലും പിന്നീട് നേട്ടത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ 15,900 നിലവാരത്തില്‍ അനുഭവപ്പെടുന്ന ശക്തമായ പ്രതിരോധത്തില്‍ തട്ടി സൂചിക താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ഭേദപ്പെട്ട ആഗോള വിപണികളിലെ സൂചനകളുടേയും പിന്‍ബലത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് ക്ലോസിങ് എന്നതും ശ്രദ്ധേയം.
സെക്ടറല്‍ സൂചിക
കഴിഞ്ഞ ദിവസങ്ങളിലൊക്കെ നേട്ടത്തിലായിരുന്ന മെറ്റല്‍, ഓയില്‍ & ഗ്യാസ് വിഭാഗങ്ങളില്‍ ഇന്ന് ലാഭമെടുപ്പ് പ്രകടമായിരുന്നു. നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്സ് 1.62 ശതമാനവും ഓയില്‍ & ഗ്യാസ് സൂചിക 0.76 ശതമാനവും താഴ്ന്നു. ബാക്കിയെല്ലാ പ്രധാന സൂചികകളും ഇന്ന് നേട്ടത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ടിരുന്ന റിയാല്‍റ്റി, ഓട്ടോ, ധനകാര്യം, ബാങ്കിംഗ് ഓഹരികളിലൊക്കെ ഇന്ന് മുന്നേറ്റം ദൃശ്യമായിരുന്നു. 3 ശതമാനത്തിലേറെ കുതിച്ച റിയാല്‍റ്റി വിഭാഗമാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.
എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം നടന്ന ആകെ 2,121 ഓഹരികളില്‍ 1,454 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. 611 ഓഹരികളാണ് നഷ്ടത്തിലായത്. 56 ഓഹരികളില്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2.38-ലേക്ക് ഉയര്‍ന്നു. ഇത് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ ഇന്നുണ്ടായ ഉണര്‍വിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.21-ലേക്ക് കൂപ്പുകുത്തിയിരുന്നു. അതേസമയം, എന്‍എസ്ഇയിലെ 22 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 73 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇതിനിടെ 104 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 100 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.22 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.47 ശതമാനവും നേട്ടത്തിലാണ് ക്ലേസ് ചെയ്തത്. സമീപകാലത്തെ തിരിച്ചടിയില്‍ ഇരു വിഭാഗം സൂചികളും 20 ശതമാനത്തിലേറെ നഷ്ടം നേരിട്ടു.വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) നിരക്കുകള്‍ 2.54 ശതമാനം താഴ്ന്ന് 28.58-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22 നിലവാരത്തിന് താഴേക്കെത്തിയാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകും.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 36 എണ്ണം ചൊവ്വാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 4 ശതമാനത്തിലേറെ കുതിച്ച ഇന്ത്യന്‍ ഓയില്‍, സണ്‍ ഫാര്‍മ ഓഹരികള്‍ നേട്ടത്തില്‍ മുന്നിലെത്തി. ടിസിഎസ്, ടാറ്റ കണ്‍സ്യൂമര്‍ ഓഹരികള്‍ 3 ശതമാനത്തിലേറെയും ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ഡോ റെഡ്ഡി, എന്‍ടിപിസി, ഹിറോ മോട്ടോ കോര്‍പ് ഓഹരികള്‍ 2 ശതമാനത്തിലേറെയും മുന്നേറി.
- നഷ്ടം- നിഫ്റ്റി സൂചികയിലെ 13 ഓഹരികള്‍ ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 4 ശതമാനത്തിലേറെ ഇടിഞ്ഞ ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി ഓഹരികള്‍ നഷ്ടക്കണക്കില്‍ മുന്നിലെത്തി. ടാറ്റ സ്റ്റീല്‍ 2 ശതമാനത്തിലേറെയും ബ്രിട്ടാണിയ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികള്‍ 1 ശതമാനത്തിലേറെയും താഴ്ന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications