മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ തന്റേതായ സ്ഥാനം കണ്ടത്തിയ നിര്‍മ്മാതാക്കളാണ് റെനോ. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നാല് മോഡലുകളാണ് ഇതുവരെ പുറത്തിറക്കതിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനിയെന്ന പ്രത്യേകതയുമുണ്ട് റെനോയ്ക്ക്.
അടുത്തിനിടെ റെനോയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കി കൈഗര്‍ എന്ന കോപാക്ട് എസ്യുവി പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉപഭോക്താക്കളെ ഞെട്ടിച്ച് തങ്ങളുടെ വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്കണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവിധ മോഡലുകള്‍ക്ക് വിവിധ ഡിസ്കൗണ്ട് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വാഹനത്തിനും ഓഫര്‍ ചെയ്തിരിക്കുന്ന ഡിസ്കൗണ്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കൈഗര്‍
2021 ആഗസ്റ്റില്‍, റെനോ കിഗറിന് 10,000 രൂപയുടെ ആനുകൂല്യം, ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ലോയല്‍റ്റി പാക്കേജായി അല്ലെങ്കില്‍ പഴയ റെനോ മോഡലില്‍ എക്സ്ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കോര്‍പ്പറേറ്റ് കിഴിവായി 10,000 രൂപ വരെ ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്, ഇപ്പോള്‍ വാഹനം വാങ്ങി 2022ല്‍ പണം അടയ്ക്കാനുള്ള ഓഫറും ആറ് മാസത്തെ ഹോളിഡെ ഇഎംഐ പക്കേജും ഇതിനൊപ്പം ലഭ്യമാണ്. ഒപ്പം, ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷം/1,00,000 കിലോമീറ്റര്‍ വിപുലീകരിച്ച വാറന്റി പാക്കേജും ലഭിക്കും.
ക്വിഡ്
റെനോയുടെ ക്വിഡിന് 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്. ഒപ്പം ആറ് മാസത്തെ ഹോളിഡേ ഇഎംഐയും സ്ക്രാപ്പേജ് പോളിസി പ്രകാരം 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. 2020 മോഡല്‍ ഇയര്‍ യൂണിറ്റ് വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍, നിങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 50,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.
ട്രൈബര്‍
ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി 10,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് ലഭിക്കും. ആര്ാ മാസത്തെ ഹോളിഡേ ഇഎംഐ പാക്കേജിനൊപ്പം റിലീവ് സ്ക്രാപ്പേജ് പോളിസിയിലെ എക്സ്ചേഞ്ച് ആനുകൂല്യം പ്രകാരം 10,000 രൂപയും ഇളവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 2020 ട്രൈബര്‍ മോഡലിന് 70,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും, 2021 മോഡലിന് 60,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
ഡസ്റ്റര്‍
ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുടെ ഭാഗമായി കോര്‍പ്പറേറ്റ് കിഴിവായി 30,000 രൂപയുടെ ആനകൂല്യം ലഭിക്കും. സ്ക്രാപ്പേജ് പോളിസിയുടെ ഭാഗമായി 10,000 രൂപ എക്സ്ചേഞ്ച് ബോണസ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള, 90,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് ബെനിഫിറ്റ് അടക്കം 90,000 രൂപയുടെ ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 40000 രൂപ എക്സ്ചേഞ്ച് ബെനിഫിറ്റ്, 35000 രൂപയുടെ കാഷ് ഡിസ്കൗണ്ട്, 15000 രൂപയുടെ ലോയലിറ്റി ബെനിഫിറ്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ആഗസ്റ്റ് അവസാനം വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
