ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും ബുധനാഴ്ച നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.സെൻസെക്‌സ് 237.36 പോയിൻ്റ് ഉയർന്ന് 72,249.41 ലും നിഫ്റ്റി 74.25 പോയിൻ്റ് ഉയർന്ന് 21,891.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേ സമയം യുഎസ് ഫെഡ് മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിക്കുന്നതിനാൽ വിപണിയിൽ ഉയർന്ന ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിഞ്ഞ് ഐആർഇഡിഎ ഓഹരി
ഇന്ന് ഇടിവ് സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി ലിമിറ്റഡിൻ്റെ (ഐആർഇഡിഎ) ഓഹരിയാണ്. ആദ്യ സെഷനിൽ 4 ശതമാനം വരെ ഇടിവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്.

ഇടിവിന് കാരണം
നിഫ്റ്റി 500, നിഫ്റ്റി മിഡ്‌ക്യാപ് 150, നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി 200, നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250, നിഫ്റ്റി മിഡ്‌സ്‌മോൾക്യാപ് 400, നിഫ്റ്റി മിഡ്‌സ്‌മോൾക്യാപ് 400 എന്നിവയിൽ ഐആർഇഡിഎ ഓഹരി ഉൾപ്പെടുത്താനുള്ള തീരുമാനം നേരത്തെ എൻഎസ്ഇ കൈക്കൊണ്ടിരുന്നു. എന്നാൽ സെബി പോർട്ട്ഫോളിയോ കോൺസൺട്രേഷൻ മാനദണ്ഡങ്ങൾ ഐആർഇഡിഎ ലംഘിച്ചത്തിനെത്തുടർന്ന് തീരുമാനം പിൻവലിക്കുകയാണെന്ന് എൻഎസ്ഇ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെയാണ് ഓഹരി ഇടിഞ്ഞത്.
നിലവിലെ ഓഹരി വില
ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ ഐആർഇഡിഎ ഓഹരി വില 4 ശതമാനത്തോളമാണ് ഇടിഞ്ഞത്. 127.35 രൂപയിലാണ് ആരംഭിച്ചത്. നിലവിൽ 125.80 രൂപയിലാണ് വ്യാപാരം. ഓഹരി ഇടിഞ്ഞതോടെ 1,100 കോടിയിലധികം രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. അതോടെ കമ്പനിയുടെ വിപണി മൂല്യം മുൻ സെഷനിലെ 34,766 കോടി രൂപയിൽ നിന്ന് നടപ്പ് സെഷനിൽ 33,664 കോടി രൂപയായി കുറഞ്ഞു.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 6 മാസത്തിനിടെ 110 ശതമാനത്തിന്‍റെ നേട്ടമാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി ലിമിറ്റഡ് ഓഹരി വിപണിയിൽ നിന്നും നേടിയത്. 1 വർഷത്തിനിടയിലും സമാന വളർച്ച കൈവരിക്കാൻ കമ്പയിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 214.80 രൂപയാണ് 52 ആഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഏറ്റവും കുറഞ്ഞ വില 50 രൂപയാണ്.
ഐആർഇഡിഎയുടെ ഓഹരികൾ കഴിഞ്ഞ വർഷം നവംബറിലാണ് ദലാൽ സ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചത് ഐപിഒ വിലയായ 32 രൂപ താമസിയാതെ ലിസ്റ്റിംഗിൻ്റെ 50 ട്രേഡിംഗ് സെഷനുകൾക്കുള്ളിൽ 214.8 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.

അറ്റാദായത്തിൽ വർധനവ്
ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 67.15% ഉയർന്ന് 335.54 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 200.75 കോടി രൂപ ലാഭം നേടിയിരുന്നു. തുടർച്ചയായി, അറ്റാദായം 17.8% ഉയർന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1252.85 കോടി രൂപയായി. 23 സാമ്പത്തിക വർഷത്തിൽ ഇത് 868.67 കോടി രൂപയായിരുന്നു. അതായത് 44.22% വർധവ് നേടാൻ കമ്പനിക്ക് സാധിച്ചു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications