റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോണ്‍,ഫ്ലിപ്പ്കാര്‍ട്ട്, വിജയ് സെയില്‍സ് എന്നിവ വിലക്കുറവില്‍ ആപ്പിളിന്റെ ഐഫോണ്‍ 17 വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസുകളും വഴിയാണിത്.
വിജയ് സെയില്‍സ് ഓഫറുകള്‍
82,900 രൂപ വിലയിലാണ് വിജയ് സെയില്സില് ഐഫോണ്‍ 17 (256GB) ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക്, കമ്പനി 4,000 രൂപ തല്‍ക്ഷണ ബാങ്ക് കിഴിവ് നല്‍കും. കൂടാതെ, MyVS ലോയല്‍റ്റി പ്രോഗ്രാമില്‍ ചേരുന്നത് വഴി ഓരോ വാങ്ങലിനും 0.75% ലോയല്‍റ്റി പോയിന്റുകള്‍ നേടാം. ഓരോ പോയിന്റും ഒരു രൂപയ്ക്ക് തുല്യമാണ്. വിജയ് സെയില്‍സ് സ്റ്റോറുകളിലോ ഓണ്‍ലൈനിലോ ആണ് ഈ ലോയല്‍റ്റി പോയിന്റുകള്‍ റിഡീം ചെയ്യേണ്ടത്.
ആമസോണ്‍ ഓഫറുകള്‍
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഐഫോണ്‍ 17 അടിസ്ഥാന മോഡലിന്റെ വില അധിക ഓഫറുകള്‍ക്ക് മുന്‍പ് 74900 രൂപയാണ്. ബാങ്ക് കാര്‍ഡ് കിഴിവുകളും (HDFC അല്ലെങ്കില്‍ SBI ഓഫറുകള്‍ പോലുള്ളവ) ലഭ്യമായ മറ്റ് പ്രൊമോഷണല്‍ സേവിംഗുകളും ഉപയോഗിച്ച് ഷോപ്പര്‍മാര്‍ക്ക് കൂടുതല്‍ ഡിസ്ക്കൗണ്ട് കരസ്ഥമാക്കാം. ഇന്ത്യയില്‍ 82,900 രൂപയിലാണ് ഔദ്യോഗികമായി ഐഫോണ്‍ 17 ലോഞ്ച് ചെയ്തത്.
ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍
ഫ്ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 17 ഫലപ്രദമായ വിലയ്ക്ക് ഓഫര്‍ ചെയ്യുന്നു. കിഴിവ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകള്‍ എന്നിവ വഴി ഏകദേശം 74,990 രൂപയ്ക്ക് ഹാന്‍ഡ്സെറ്റ് വാങ്ങാം, ഇത് ലോഞ്ചിംഗ് വിലയെ അപേക്ഷിച്ച് ശ്രദ്ധേയമായ ഇടിവാണ്.
ഐഫോണ്‍ 17: ഡിസ്പ്ലേയും ഡിസൈനും
മുന്ലോഞ്ചുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ ഫീച്ചറുകളാണ് ഐഫോണ്‍ 17 ല്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 120Hz വരെ നിരക്കുള്ള വലിയ 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന, XDR OLED ഡിസ്പ്ലേ, സെറാമിക് ഷീല്‍ഡ് 2 സംരക്ഷണം, 3000 നിറ്റുകള്‍ വരെ പീക്ക് ബ്രൈറ്റ്നെസ് ലെവല്‍, പൊടിക്കും വെള്ളത്തിനും എതിരെ പ്രതിരോധം ഉറപ്പാക്കുന്ന IP68 റേറ്റിംഗ് എന്നിവ പ്രത്യേകതകളാണ്.
ഐഫോണ്‍ 17: പ്രകടനവും ക്യാമറ ശേഷികളും
ആപ്പിളിന്റെ പുതിയ A19 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. മുന്‍ തലമുറയേക്കാള്‍ ഏകദേശം 40% മികച്ച സിപിയു പ്രകടനം പ്രോസസര്‍ നല്കുന്നു.48-മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 48-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ആപ്പിളിന്റെ പ്രോ മോഡലുകളില്‍ കാണുന്നതുപോലെ 18-മെഗാപിക്സല്‍ സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ ഉള്‍പ്പടെയാണിത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications
