നിക്ഷേപത്തെ ഗൗരവമായി കാണുന്ന എല്ലാവരും ഒരു പക്ഷെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക പൊതുമേഖലാ ഓഹരികളായിരിക്കും. ദീർഘകാല നിക്ഷേപത്തിൽ വലിയ നേട്ടം നൽകാൻ കെൽപ്പുള്ളവയാണ് ഭൂരിപക്ഷം പൊതുമേഖലാ ഓഹരികളും. ഇന്ന് ചെറുതായി ഇടിഞ്ഞാൽ നാളെ കൂടുതൽ ഉയരങ്ങളിലേക്ക് ഓഹരി പറക്കും. ജനുവരി-മാർച്ച് മാസത്തെ സാമ്പത്തിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൊതുമേഖലാ ഓഹരിയായ എസ്ജെവിഎൻ ചെറുതായി ഇടിഞ്ഞിട്ടുണ്ട്. എന്നാൽ ഭാവിയിൽ ഓഹരിക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വരുമാനം കുറഞ്ഞു, ഓഹരി ഇടിഞ്ഞു
2024 ജനുവരി-മാർച്ച് പാദത്തിൽ നിന്ന് 61.1 കോടി രൂപയുടെ ലാഭം പൊതുമേഖലാ സ്ഥാപനത്തിന് നേടാനായി. മുൻ വർഷത്തെ 17.2 കോടിയിൽ നിന്ന് വലിയ കുതിപ്പ്. കഴിഞ്ഞ വർഷം ഏകദേശം 40 കോടി രൂപ നികുതി അടയ്‌ക്കേണ്ടി വന്നപ്പോൾ ഈ പാദത്തിൽ പൊതുമേഖലാ സ്ഥാപനത്തിന് 16 കോടി രൂപയുടെ നികുതി ക്രെഡിറ്റ് ലഭിച്ചതാണ് 255 ശതമാനത്തിലധികം വളർച്ചയ്ക്ക് കാരണം.
അതേ സമയം കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 503.8 കോടി രൂപയിൽ നിന്ന് 4.1 ശതമാനം കുറഞ്ഞ് 482.9 കോടി രൂപയായി. അതോടൊപ്പം ഇബിഐടിഡിഎ 22.1 ശതമാനം ഇടിഞ്ഞ് 239.7 കോടി രൂപയായി. ഇബിഐടിഡിഎ മാർജിനും ഗണ്യമായി കുറഞ്ഞു, കഴിഞ്ഞ വർഷത്തെ 61.3 ശതമാനത്തിൽ നിന്ന് 49.6 ശതമാനമായി കുറഞ്ഞു. ഇതാണ് ഓഹരിയെ താഴേക്ക് വലിച്ചത്.

ലാഭവിഹിതം
എസ്ജെവിഎൻ ഒരു ഇക്വിറ്റി ഷെയറിന് 65 പൈസയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു, മുമ്പ് പ്രഖ്യാപിച്ച ഒരു ഷെയറിന് 1.15 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണിത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 4.29 ശതമാനം ഇടിവോടെ 133.70 രൂപയാണ് നിലവിൽ എൻസ്ജെപവിഎൻ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 1 ശതമാനത്തിന്‍റെ ഇടിവും ഓഹരി നേരിട്ടു. അതേ സമയം 2024-ൽ ഇതുവരെ 43.92 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 57.39 ശതമാനമാണ് ആറ് മാസത്തെ വളർച്ച.
ഒരു വർഷത്തിനിടെ 273.46 ശതമാനം ലാഭമാണ് പൊതുമേഖലാ ഓഹരി, നിക്ഷേപകർക്ക് നൽകിയത്. 161.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 35.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വിദഗ്ധരുടെ വിലയിരുത്തൽ
ഓഹരി 50-ദിവസം, 100-ദിന, 200-ദിന ഇഎംഎകൾ ഉൾപ്പെടെയുള്ള പ്രധാന എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് ട്രേഡ് ചെയ്യുന്നത്. ഇത് ശക്തമായ ബുള്ളിഷ് ആവേഗത്തെ സൂചിപ്പിക്കുന്നു എന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റായ മന്ദർ ഭോജനെ പറയുന്നത്. ആപേക്ഷിക ശക്തി സൂചിക 48.8 ൽ നിൽക്കുന്നു. ഇത് മുകളിലേക്കുള്ള പാതയെ സൂചിപ്പിക്കുകയും വാങ്ങൽ ആക്കം കൂട്ടുകയും ചെയ്യുന്നു.
180 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് എസ്ജെവിഎൻ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 125 രൂപയാണ് സ്റ്റോപ്പ് ലോസ്. നിലവിലെ മാർക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 35 ശതമാനത്തിന്‍റെ വളർച്ച.
എസ്ജെവിഎന്‍ ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
