ഒറ്റത്തവണ വായ്പ പുന:സംഘടന സംബന്ധിച്ച ആവശ്യം ഉയർന്നുകൊണ്ടിരിക്കെ, ഇന്ന് ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബോർഡ് യോഗം ഇക്കാര്യങ്ങൾ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. വീഡിയോ കോൺഫറൻസിംഗിലൂടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത്തരത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കോവിഡ് -19 മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും ബോർഡ് യോഗത്തിൽ ചർച്ച ചെയ്തുവെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഈ കാലയളവിലെ (2019 ജൂലൈ മുതൽ 2020 ജൂൺ വരെ) നയങ്ങളും പ്രവർത്തന കാര്യങ്ങളും പാനൽ ചർച്ച ചെയ്തു. എന്നാൽ ഒറ്റത്തവണ വായ്പാ പുന സംഘടന സംബന്ധിച്ച് റിസർവ് ബാങ്ക് പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല.

കൊവിഡ് 19 ആഘാതം ലഘൂകരിക്കുന്നതിന് റിസർവ് ബാങ്ക് ഇതിനകം തന്നെ നിരവധി ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് സംബന്ധിച്ച് നൽകിയ ആറുമാസത്തെ മൊറട്ടോറിയവും ഇതിൽ ഉൾപ്പെടുന്നു. ആസ്തി ഗുണനിലവാര സമ്മർദ്ദം വർദ്ധിക്കുമെന്ന് ബാങ്കുകൾ ഭയപ്പെടുന്നതിനാൽ ഒറ്റത്തവണ വായ്പ തിരിച്ചുപിടിക്കാനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കുറയുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതിനെ തുടർന്ന് ഇത്തരമൊരു നീക്കത്തിന്റെ ആവശ്യകത അടിയന്തരമാണെന്നാണ് വിലയിരുത്തൽ.
റിസർവ് ബാങ്കും വ്യവസായ പ്രതിനിധികളും തമ്മിലുള്ള നിരവധി മീറ്റിംഗുകളിലും ഈ ആശയം ചർച്ച ചെയ്യപ്പെട്ടിരുന്നു. വായ്പക്കാർക്ക് വായ്പ തുക തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചുകൊണ്ട് തിരിച്ചടവ് പദ്ധതിയിൽ മാറ്റം വരുത്താൻ ബാങ്കുകളും തയ്യാറാണ്. ധനമന്ത്രി നിർമ്മല സീതാരാമനും ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാൻ റിസർവ് ബാങ്കുമായി തീവ്രമായ ഇടപെടൽ നടക്കുന്നുണ്ടെന്നും ഇപ്പോൾ വളരെയധികം സമ്മർദ്ദമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
