റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം തീരുമാനിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്നത്. ഏകകണ്ഠമായാണ് പണനയ അവലോകന യോഗം റിപ്പോനിരക്കിൽ തൽസ്ഥിതി തുടരാൻ തീരുമാനിച്ചത്.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും. ആവശ്യമെങ്കിൽ തുടർ യോഗങ്ങളിൽ പലിശ നിരക്ക് ക്രമീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകൾ. 2022 മേയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടന്ന പണനയ അവലോകന യോഗങ്ങളിലും റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരാനായിരുന്നു റിസർവ് ബാങ്കിന്റെ തീരുമാനം.

പണപ്പെരുപ്പം ഉയരും
2023 സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്കിൽ വരുത്തിയ 250 അടിസ്ഥാന നിരക്കിന്റെ വർധനവ് സമ്പദ്‌വ്യവസ്ഥയിൽ പ്രവർത്തിക്കുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുകയാണെന്നും ആഗോളതലത്തിൽ, പോളിസി നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ പോസിറ്റീവ് ആയി തുടരുകയാണ്. ഉയർന്ന ഫ്രീക്വൻസി ഡാറ്റ ഗ്രാമീണ ഡിമാൻഡിൽ വീണ്ടെടുക്കലിന്റെ സൂചനയാണ്. അതേസമയം, പച്ചക്കറി വില വർധനവ് കാരണം ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ജിഡിപി വളർച്ച പ്രവചനം 6.50%
2023-24 ലെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനമായി നിലനിർത്തിയതായി ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24 ലെ ഉപഭോക്തൃ പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. 2023 ജൂലായ്-സെപ്റ്റംബർ മാസങ്ങളിലെ പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർത്തി. 2023 ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ 5.7 ശതമാനമാണ് ആർബിഐ കാണുന്ന പണപ്പെരുപ്പം.
വായ്പകളെ സ്വാധീനിക്കുമോ?
റിപ്പോ നിരക്കിലെ മാറ്റം ഭവന വായ്പകളെ സ്വാധീനിക്കും. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്നതിനാൽ ബാങ്കുകൾ തുടർ പലിശ നിരക്ക് വർധനവിലേക്ക് കടക്കില്ല. ഇതിനാൽ വായപ എടുത്തവരെ സംബന്ധിച്ച് നിരക്ക് വർധനവ് പ്രതീക്ഷിക്കേണ്ടതില്ല. റിപ്പോ നിരക്ക് താൽക്കാലികമായി നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഭവനവായ്പ പലിശനിരക്കുകൾ കുറയ്ക്കുന്നതിന് ഇടയാക്കും.
റിപ്പോ നിരക്കിൽ തൽസ്ഥിതി നിലനിർത്തുന്നത് ഭവനവായ്പ പലിശ നിരക്കിൽ നല്ല സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം. ബാങ്കുകൾ ആർബിഐയിൽ നിന്ന് പണം കടമെടുക്കുന്നതിനുള്ള ബെഞ്ച്മാർക്ക് നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറവായിരിക്കുമ്പോൾ, ബാങ്കുകൾക്ക് കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാണം ഇത് കുറഞ്ഞ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകാനും കഴിയും.
സ്ഥിര നിക്ഷേപമിടാൻ അനുയോജ്യം
പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നതോടെ, വര്‍ധനവ് മുന്നില്‍ കാണാന്‍ സാധിക്കാത്തതിനാലും പലിശ നിരക്ക് കുറയാന്‍ സാധ്യത ഏറിയതിനാലും സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവര്‍ വേഗത്തിൽ ഉയർന്ന പലിശയിൽ സ്ഥിര നിക്ഷേപമിടുന്നതാണ് ബുദ്ധി. റിപ്പോ നിരക്ക് ഉയർന്ന് വന്നതിനാലാണ് ഇത്രയും കാലം പലിശ നിരക്ക് ഉയർന്നത്. അതേസമയം, റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതിന് ശേഷം 5 ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചിരുന്നു.
പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ 7 ശതമാനം മുതല്‍ 8 ശതമാനം വരെയും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 9 ശതമാനത്തിലധികവും പലിശ നല്‍കുന്നുണ്ട്. ഇവ വേഗത്തിൽ പ്രയോജനപ്പെടുത്താം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications