മുൻനിര പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം. റിസർവ് ബാങ്ക് വായ്പ നിരക്കായ റിപ്പോ നിരക്കിൽ മാറ്റമില്ല. ഡിസംബറിലെ യോഗ തീരുമാനത്തിന് സമാനമായി റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരാനാണ് പണനയ അവലോകന യോഗത്തിലുള്ള തീരുമാനം.
തുടർച്ചയായ ആറാം പാദത്തിലാണ് ആർബിഐ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഏകകണ്ഠമായാണ് നിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനമെടുത്തതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്കുകളും യഥാക്രമം 6.75 ശതമാനം, 6.25 ശതമാനം എന്നിങ്ങനെ മാറ്റമില്ലാതെ നിലനിർത്തി. 5:1 എന്ന ഭൂരിപക്ഷത്തിൽ "വിത്ത്ഡ്രോവൽ ഓഫ് അക്കമോഡേഷൻ" ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആർബിഐ പണനയ അവലോന യോഗത്തിലെ തകീരുമാനം. വളർച്ച പിന്തുണയ്‌ക്കുമ്പോൾ പണപ്പെരുപ്പം ക്രമേണ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

2025 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7 ശതമാനമാണ് 2025 സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമായി നിലനിർത്തിയതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രധാന പണപ്പെരുപ്പം കുറച്ചു കൊണ്ടു വരുന്നതിന് എതിരെ പ്രവർത്തിക്കുന്ന ഭക്ഷ്യ വില സമ്മർദ്ദങ്ങളെ പണനയ കമ്മിറ്റി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും. ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ 4 ശതമാനം ലക്ഷ്യത്തിലേക്ക് വിന്യസിക്കാൻ പണനയം സജീവമായി പണപ്പെരുപ്പം തുടരണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
പണപ്പെരുപ്പ ലക്ഷ്യം ഇനിയും എത്തിയിട്ടില്ല. നീണ്ടുനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ പണനയം ജാഗ്രതയോടെ തുടരേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ പറഞ്ഞു. ശക്തമായ യുഎസ് ഡോളറും ഉയർന്ന യുഎസ് ട്രഷറി വരുമാനവും ഉണ്ടായിരുന്നിട്ടും രൂപ സമീപകാല സ്ഥിരത നിലനിർത്തുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും സ്ഥിരതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
സാധാരണക്കാരന് നേട്ടം
റിപ്പോ നിരക്കിലെ മാറ്റം ഭവന വായ്പകളെ സ്വാധീനിക്കും. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ഇഎംഐ പലിശ ഭാരവും ഇപ്പോൾ മാറ്റമില്ലാതെ തുടരാൻ സഹായിക്കും. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്നതിനാൽ ബാങ്കുകൾ തുടർ പലിശ നിരക്ക് വർധനവിലേക്ക് കടക്കില്ല. ഇതിനാൽ വായപ എടുത്തവരെ സംബന്ധിച്ച് നിരക്ക് വർധനവ് പ്രതീക്ഷിക്കേണ്ടതില്ല. റിപ്പോ നിരക്ക് താൽക്കാലികമായി നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഭവനവായ്പ പലിശനിരക്കുകൾ കുറയ്ക്കുന്നതിന് ഇടയാക്കും.
2019 ഒക്‌ടോബർ 1 മുതൽ, ബാങ്കുകൾ ഫ്ലോട്ടിംഗ് റേറ്റ് റീട്ടെയിൽ ലോണുകളെ ഒരു എക്സ്റ്റേർണൽ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് മിക്ക വായ്പകളിലും റിപ്പോ നിരക്കാണ്. അതിനാാണ് റിപ്പോ നിരക്കിലെ ഏതൊരു മാറ്റവും ഈ വായ്പകളുടെ പലിശ നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്നത്.
2022 മേയ് മുതൽ 2023 ഫെബ്രുവരി വരെയുള്ള 250 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്കിൽ വർധിച്ചത്. ഇക്കാലയളവിൽ ഇഎംഐകൾ വർദ്ധിക്കുകയും ലോൺ കാലാവധി വർധിക്കുകയും ചെയ്തതിനാൽ പലർക്കും ബാധ്യത ഉയർന്നിരുന്നു. എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളെല്ലാം നിലവിൽ 8.35-8.75 ശതമാനം മുതൽ ഭവന വായ്പ അനുവദിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications