രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. എഫ്ഡി നിക്ഷേപത്തിന്റെ പുതിയ പലിശനിരക്ക് ഇന്ന് മുതൽ (ഫെബ്രുവരി 10) പ്രാബല്യത്തിൽ വരും. റിസർവ് ബാങ്കിന്റെ (ആർബിഐ) വായ്പാനയ കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനമായി നിലനിർത്തിയതിന് തൊട്ടുപിന്നാലെയാണ് എസ്ബിഐയുടെ പ്രഖ്യാപനം.
കാലാവധികളും പലിശ നിരക്കും
7 മുതൽ 45 ദിവസം വരെയുള്ള കാലാവധിയൊഴികെ എല്ലാ ടെനറുകളിലുമുള്ള എഫ്ഡി നിരക്ക് എസ്ബിഐ കുറച്ചിട്ടുണ്ട്. 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക്, എസ്ബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു. ഇപ്പോൾ, ഈ നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്ക് ലഭിക്കും. 180 മുതൽ 210 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 5.50% പലിശനിരക്കും 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 30 ബിപിഎസ് കുറച്ചു. ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 10 ബിപിഎസ് കുറച്ചു. ഈ നിക്ഷേപങ്ങൾ ഇപ്പോൾ 6% പലിശയാണ് ലഭിക്കുക.
മുതിർന്ന പൗരന്മാർക്ക്
ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിന് ശേഷം, 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനം പലിശ ലഭിക്കും. 180 മുതൽ 210 ദിവസം വരെ നീളുന്ന എഫ്ഡികൾക്കും 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്കും 6 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള കാലാവധിക്ക് എസ്ബിഐ 6.50 ശതമാനം പലിശ നൽകും.
സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്
ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന സാധാരണ നിക്ഷേപകർക്കുള്ള എസ്ബിഐ എഫ്ഡി പലിശനിരക്ക്
- 7 ദിവസം മുതൽ 45 ദിവസം വരെ - 4.50%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.00%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.50%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.50%
- 1 വർഷം മുതൽ 2 വർഷം വരെ - 6.00%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.00%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.00%
- 5 വർഷം മുതൽ 10 വർഷം വരെ - 6.00%
മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്
ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്ക് ചുവടെ ചേർക്കുന്നു. മുതിർന്ന പൗരന്മാർക്ക് എസ്ബിഐ എല്ലാ കാലയളവിലും അധികമായി 50 ബേസിസ് പോയിൻറ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്നത്തെ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന എഫ്ഡിയിൽ 5% മുതൽ 6.5% വരെ പലിശ ലഭിക്കും.
- 7 ദിവസം മുതൽ 45 ദിവസം വരെ - 5.00%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.50%
- 180 ദിവസം മുതൽ 210 ദിവസം വരെ - 6.00%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6.00%
- 1 വർഷം മുതൽ 2 വർഷം വരെ - 6.50%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.50%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.50%
- 5 വർഷം മുതൽ 10 വർഷം വരെ - 6.50%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
