പണിയെടുത്താൽ ശമ്പളം കിട്ടണം. എവിടെയായാലും ഏത് തൊഴിലിലും കാര്യങ്ങൾ അങ്ങനെയാണ്. എന്നാൽ കോടീശ്വരന്മാർക്ക് ശമ്പളം കിട്ടിയില്ലെങ്കിലും കാര്യങ്ങൾ മുന്നോട്ട് പോകു. ഇത്തരത്തിലാണ് കോടീശ്വരനായ മുകേഷ് അംബാനിയുടെ കാര്യം. രണ്ട് വർഷങ്ങളായി അദ്ദേഹത്തിന് ശമ്പളമില്ല.
റിലയൻസ് ഇൻഡസ്ട്രീസ് പോലൊരു സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടുമായ മുകേഷ് അംബാനി രാജ്യത്തെയും ലോകത്തിലെയും ധനികരുടെ പട്ടികയിൽ ആദ്യ സ്ഥാനക്കാരനാണ്. എന്നാൽ റലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശമ്പളം NIL എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ കാരണം എന്താണെന്ന് നോക്കാം.
മുടങ്ങിയ ശമ്പളം
കോവിഡ് മഹാമാരി ബിസിനസിനെയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും ബാധിച്ചതിനെ തുടര്‍ന്ന് മുകേഷ് അംബാനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തന്റെ ശമ്പളം വേണ്ടെന്ന് വെച്ചിരുന്നു. പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അമ്പാനിയുടെ ശമ്പളം nil എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതേ കാരണം കൊണ്ടാണ് അദ്ദേഹം 2021-22 വര്‍ഷത്തിലും ശമ്പളം വാങ്ങാതെ ജോലിയെടുക്കുന്നത്. ശമ്പളം കൂടാതെ അലവന്‍സ്, ലാഭ വിഹിതം, വിരമിക്കല്‍ ആനുകൂല്യം, കമ്മീഷന് തുടങ്ങിയവ അദ്ദേഹത്തിനുണ്ട്. എന്നാൽ ഇതൊന്നും കഴിഞ്ഞ വർഷങ്ങളിൽ മുകേഷ് അംബാനി കൈപ്പറ്റിയിട്ടില്ല.
ശമ്പളം എത്രയാണ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ശമ്പളം വര്‍ഷത്തില്‍ 15 കോടിയാണ്. 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ അദ്ദേഹം 15 കോടി എന്ന ശമ്പളമാണ് വാങ്ങികൊണ്ടിരുന്നത്. അവസാനമായി ശമ്പളം കൈപ്പറ്റിയ 2019-20 വർഷത്തിലും ഇതേ ശമ്പളമാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ ശമ്പളത്തിൽ മുടക്കമൊന്നുമില്ല. കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ നിതാ അംബാനിക്ക് സിറ്റിംഗ് ഫീയായി 5 ലക്ഷം രൂപയും 2 കോടി രൂപ കമ്മീഷനും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് യഥാക്രമം 8 ലക്ഷവും 1.65 കോടിയുമായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടർ ബോര്‍ഡിലെ മറ്റ് അംഗങ്ങളായ അംബാനിയുടെ കസിന്‍സായ നിഖില്‍ മെസ്വാനി ഹിതല്‍ മെസ്വാനി എന്നിവർക്ക് ശമ്പളം കുറഞ്ഞിട്ടില്ല. 24 കോടി ശമ്പളവും 17.28 കോടി കമ്മീഷനും ലഭിച്ചു. മറ്റു ആജീവനാന്ത ഡയറക്ടര്‍മാരായ പിഎംഎസ് പ്രസാദിന് 11.89 കോടിയും പവന് കുമാര്‍ കപിലിന് 4.22 കോടിയുമാണ് ശമ്പളം.
മുകേഷ് അമ്പാനി ആസ്തി
2022 ജൂണ്‍ പ്രകാരമുള്ള അംബാനിയുടെ ആസ്തി, 9300 കോടി ഡോളറാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് വിതരണത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും എത്തുന്നത്. ജിയോ ആരംഭിച്ചതിന് ശേഷം ആസ്തിയില്‍ വര്‍ധനവുണ്ടായി.
ഇതുപ്രകാരം ഇന്ത്യയിലെ സമ്പന്നനും ലോക സമ്പന്നരില്‍ ആദ്യ പത്തിലും അംബാനിയുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ വീടും അദ്ദേഹത്തിനാണ്. മുംബൈയിലെ
ആന്റിലിയയ്ക്ക് 15,000 കോടിയാണ് മൂല്യം. 27 നിലകളുള്ള വീട്ടില്‍ മൂന്ന് റൂഫ്ടോപ്പ് ഹെലിപ്പാട്, സ്വകാര്യ സിനിമാ തിയേറ്റര്‍, ഐസ്ക്രീ പാര്‍ലര്‍, തുടങ്ങിയ വിവിധ സൗകര്യങ്ങളുണ്ട്.
ഇതോടൊപ്പം ലണ്ടൻ നഗരത്തിൽ 592 കോടി വില വരുന്ന വസ്തു 2021 ഏപ്രിലിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബെന്റ്ലി, റോള്‍സ് റോയ്സ്, മെഴ്സിഡസ് ബെന്‍സ് മുതലായവ വാഹനങ്ങളും വിദേശ, ആഭ്യന്തര യാത്രകൾക്കായി ഒരു സ്വകാര്യ വിമാനവും അദ്ദേഹത്തിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ഗുജറാത്തിലെ ജംനഗറില്‍ മുകേഷ് അംബാനിക്കുണ്ട്. ദിവസത്തിൽ 6.6 ലക്ഷം ബാരല്‍ ശേഷിയുള്ളതാണ് ഈ റിഫൈനറി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications