ദില്ലി: കൊവിഡ് കാരണം സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായെങ്കിലും ഇന്ധന വില്‍പ്പനയില്‍ കുതിപ്പ്. പ്രധാന കാരണം കാര്‍ വിപണിയിലൊക്കെ ഉണ്ടായിരിക്കുന്ന ഉണര്‍വാണ്. മിഡ് റേഞ്ച് കാറുകള്‍ ധാരാളം ചെലവാകുന്നുമുണ്ട്. സ്വാഭാവികമായും ഇന്ധനത്തിന്റെ വില്‍പ്പനയും കുതിക്കുകയാണ്. അത് മാത്രമല്ല പാചകവാതകത്തിന്റെയും ഡീസലിന്റെയും വില്‍പ്പനയും വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തില്‍ അത് മുന്നോട്ട് പോയത് പ്രതിസന്ധി മാറി സമ്പദ് വ്യവസ്ഥ കുതിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പറയുന്നു.

ഈ വര്‍ഷം മോട്ടോര്‍ സ്പിരിറ്റിന്റെ വില്‍പ്പന 108 ശതമാനം വരെ കുതിച്ചിരിക്കുകയാണ്. ഡീസലിന്റേത് 96 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ നേട്ടമാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ ഓയിലിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഗുര്‍മീത് സിംഗ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ രാജ്യം മറികടന്ന് തുടങ്ങിയതെന്നതിന്റെ ലക്ഷണമാണെന്ന് സിംഗ് വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് എല്‍പിജിയുടെ ഡിമാന്‍ഡ് പത്ത് ശതമാനം വര്‍ധിച്ചെന്ന് ഐഒസി ചെയര്മാന് എസ്എം വൈദ്യ വ്യക്തമാക്കി.
ഐഒസിയെ സംബന്ധിച്ച് ഡിജിറ്റലൈസേഷന് കൂടുതലായി ഉപയോഗിച്ച വര്‍ഷമാണ് 2020 എന്ന് വൈദ്യ പറഞ്ഞു. ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോയത് അതുകൊണ്ടാണ്. അതേസമയം ഐഒസിയുടെ ഹൈ ഒക്ടേന്‍ പ്രീമിയം പെട്രോളിന്റെ ഡെസ്ബാച്ച് സെന്റര്‍ അസമിലെ ദിഗ്ബോയില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉദ്ഘാടനം ചെയ്തു. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊല്‍ക്കത്ത അടക്കമുള്ള ഏഴ് നഗരങ്ങളാണ് മുന്നിലുള്ളത്.
എല്‍പിജി ബുക്കിംഗുകള്ക്കായും റീഫില്‍ ബുക്കിംഗുകള്ക്കായും പുതിയൊരു മിസ്ഡ് കോള്‍ സംവിധാനവും മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കണക്ഷനുകള്‍ക്കും ഇത് ഉപയോഗിക്കാം. നിലവില്‍ ഈ സൗകര്യം ഭുവനേശ്വറില്‍ മാത്രമാണ് ഉള്ളത്. ഉടന്‍ തന്നെ രാജ്യത്തിന്റെ എല്ലായിടത്തും ലഭ്യമാകും. രാജ്യത്തെ എല്‍പിജി ഉപയോക്താക്കളുടെ എണ്ണം 30 കോടി കവിഞ്ഞതായി ഐഒസി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 17 കോടി പേര്‍ക്കാണ് ഗ്യാസ് ലഭിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
