വിപണിയില്‍ വളരെകാലം മുമ്പെ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് പതിവു കാഴ്ചയാണ്. ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതുമൂലം എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. അതേസമയം, കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ ഓഹരി വിഭജനവും ബോണസ് ഓഹരികളും പ്രഖ്യാപിച്ച 4 കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. എന്നാല്‍, ബോണസ് ഓഹരികളാണ് നേടുന്നതെങ്കില്‍ പിന്നീട് കമ്പനി നല്കുന്ന ലാഭവിഹിതത്തില്‍ ആനുപാതിക വര്‍ധനവ് ലഭിക്കും.
1) റൈറ്റ്സ്
ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉതകുന്ന എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്കുന്ന പൊതു മേഖല സ്ഥാപനമാണ് റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസ് അഥവാ റൈറ്റ്സ് (BSE: 541556, NSE: RITES). മാര്‍ച്ച് 14-ന് കൂടിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 7.50 രൂപ വീതമാണ് ഡിവിഡന്റ് നല്‍കുക. ഇതിനുള്ള എക്സ്- ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 24-നും റെക്കോഡ് ഡേറ്റ് 25-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
2) 7എന്‍ റീട്ടെയില്‍
റെഡിമെയ്ഡ് തുണിത്തരങ്ങളും മറ്റ് ടെക്സ്റ്റൈല്‍ ഉത്പന്നങ്ങളുടേയും വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് 7എന്‍ റീട്ടെയില്‍ (BSE: 540615). നേരത്തെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരി വിഭജനം നടത്താന്‍ തീരുമാനിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കാനായിരുന്നു തീരുമാനം. അതായത്, കൈവശമുള്ള ഒരു ഓഹരി 10 ഓഹരികളായി വര്‍ധിക്കും. നേരത്തെ ഓഹരി വിഭജനത്തിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 24-നായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട അറിയിപ്പില്‍ ഓഹരി വിഭജനത്തിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 29-ലേക്ക് മാറ്റിയതായി അറിയിച്ചു.
3) അള്ട്രാകാബ് ഇന്ത്യ
വിവിധതരം കേബിളുകളും അനുബന്ധ സാധന സാമഗ്രികളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് അള്ട്രാകാബ് ഇന്ത്യ (BSE: 538706). കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്കാന് തീരുമാനിച്ചത്. ഇതുപ്രകാരം 1:2 എന്ന അനുപാതത്തിലാവും അധിക ഓഹരി അനുവദിക്കുക. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ബോണസ് ഓഹരി ലഭിക്കും. മാര്‍ച്ച് 12 റെക്കോഡ് ഡേറ്റ് ആയി കണക്കാക്കിയാവും അധിക ഓഹരി വിതരണം ചെയ്യുകയെന്നും കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി.
4) ബ്ലാക്ക് ബോക്സ്
കംപ്യൂട്ടര്‍- സോഫ്റ്റ്വയര് അനുബന്ധ സേവനങ്ങളൊരുക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ബ്ലാക്ക് ബോക്സ് (BSE: 500463, NSE: BBOX). മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രധാനമായും ആശയ വിനിമയത്തിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 14-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇതു പ്രകാരം 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപയുടേതായി വിഭജിക്കുമെന്നാണ് അറിയിച്ചത്. അതായത് കൈവശമുള്ള ഒരു ഓഹരി 5 ഓഹരികളായി വര്‍ധിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!



Click it and Unblock the Notifications