പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിരവധി നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടു പിടിച്ച് ആ ഓഹരികളില്‍ നിക്ഷേപ സംബന്ധമായ തീരുമാനം സ്വീകരിക്കാറുമുണ്ട്. മിക്കപ്പോഴും ഇത്തരത്തിലുളള നിക്ഷേപം നേട്ടം സമ്മാനിക്കാമെങ്കിലും ആ ഓഹരിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സാഹചര്യവുമൊക്കെ സ്വയം വിലിയിരുത്തുന്നതും നല്ലതായിരിക്കും.
ഇത്തരത്തില്‍ പ്രമുഖ ഓഹരി നിക്ഷേപകനായ രാധാകിഷന്‍ ധമാനി അഥവാ ആര്‍കെ ധമാനി, മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഓഹരി വിഹിതം കുറച്ച കമ്പനിയില്‍ വിദേശ നിക്ഷേപകരും മ്യൂച്ചല്‍ ഫണ്ടുകളും സാന്നിധ്യം വര്‍ധിപ്പിക്കുന്നതായി രേഖകള്‍. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസില്‍ (BSE: 526612, NSE: BLUEDART), ധമാനിയുടെ ഓഹരി പങ്കാളിത്തം ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ കുറഞ്ഞതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിക്ഷേപ കമ്പനിയായ ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വസ്റ്റ്മെന്റ് മുഖേന 17,000 ഓഹരികള്‍ അഥവാ 0.07 ശതമാനം വിഹിതം താഴ്ത്തി.
ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ബ്ലൂ ഡാര്‍ട്ടില്‍ 1.47 ശതമാനം വിഹിതം അഥവാ 3,48,770 ഓഹരികളാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തിലെ രേഖകളില്‍ ഇത് 1.40 ശതമാനം വിഹിതം അഥവാ 3,31,770 ഓഹരികളായി ചുരുങ്ങിയെന്ന് കാണാം. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍, ബ്ലൂ ഡാര്‍ട്ടിലെ ഓഹരി പങ്കാളിത്തം മ്യൂച്ചല്‍ ഫണ്ടുകള്‍ വര്‍ധിപ്പിച്ചതായാണ് കാണുന്നത്.
ഡിസംബര്‍ പാദത്തിലെ അവസാനം 3.38 ശതമാനം വിഹിതം കൈവശമുണ്ടായിരുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍, മാര്‍ച്ച് മാസത്തോടെ വിഹിതം 3.69 ശതമാനമായി ഉയര്‍ത്തി. അതായത്, നാലാം പാദത്തില്‍ അധികമായി 73,823 ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയത്. ഇതോടെ കൈവശമുളള ആകെ ഓഹരികളുടെ എണ്ണം 8,76,561 ആയി ഉയര്‍ന്നു.
അതേസമയം, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍, ബ്ലൂ ഡാര്‍ട്ടിലെ തങ്ങളുടെ ഓഹരി വിഹിതം 3.21 ശതമാനത്തില്‍ നിന്നും മാര്‍ച്ച് പാദത്തോടെ 3.25-ലേക്ക് ഉയര്‍ത്തി. അതായത് നാലാം പാദത്തില്‍ അധികമായ 8,162 ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ കൈവശമുള്ള ബ്ലൂ ഡാര്‍ട്ട് ഓഹരികളുടെ എണ്ണം 7,70,148 ആയി വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 25 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6,530 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 7,500 രൂപയും കുറഞ്ഞ വില 4,952 രൂപയുമാണ്.
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്
ദക്ഷിണേഷ്യയിലെ മുന്‍നിര കൊറിയര്‍ സര്‍വീസ്, ലോജിസ്റ്റിക്സ് കമ്പനികളിലൊന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്. 1983-ലാണ് തുടക്കം. റോഡ്, ആകാശ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് വിതരണ ശൃംഖല കെട്ടിപ്പടുത്തിരിക്കുന്നത്. സമയബന്ധിതമായി വാതില്‍പ്പടിയില്‍ പാഴ്സല്‍ എത്തിച്ചു നല്‍കുന്നതിനായി ശക്തമായ സേവന ശൃംഖലയാണുള്ളത്. ഇന്ത്യയില്‍ 35,000-ലധികം കേന്ദ്രങ്ങളില്‍ നേരിട്ട് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്. 85 ഇടങ്ങളില്‍ വെയര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രമുഖ ഇ-കൊമേഴ്സ്, ബി2സി സ്ഥാപനങ്ങളുമായും സേവന പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തയുള്ള കമ്പനികളില്‍ ആദ്യ 50 സ്ഥാപനങ്ങളുടെ പട്ടികയിലും ബ്ലൂ ഡാര്‍ട്ട് ഇടംപിടിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
