മുംബൈ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ കാരണമാണ് 80 ശതമാനം നഷ്ടം കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 54 ശതമാനം നഷ്ടമുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യവസായ കേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ രാജ്യത്തെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകും.

മഹാരാഷ്ട്രയില്‍ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കാരണമായി 82000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിച്ചാല്‍ നഷ്ടം കൂടും. മധ്യപ്രദേശിലെ അടച്ചിടലുകള്‍ കാരണം 21712 കോടിയും രാജസ്ഥാനിലെ നിയന്ത്രണങ്ങള്‍ മൂലം 17237 കോടി രൂപയും നഷ്ടമുണ്ടായി. രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഒരു പക്ഷേ, സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സൂചനമയുണ്ടായിരുന്നു.
സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ല. എന്നാല്‍ നിയന്ത്രണം ശക്തമാണ്. വാരാന്ത്യ ലോക്ക്ഡൗണും രാത്രി കാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍. സ്വകാര്യ കമ്പനി ഓഫീസുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സിനിമാ തിയേറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ 15 ജില്ലകൡും രാജസ്ഥാനിലെ ചില ജില്ലകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച 11 ശതമാനത്തില്‍ നിന്ന് 10.4 ശതമാനമാക്കി കുറച്ചിരിക്കുകയാണ് എസ്ബിഐ റിപ്പോര്‍ട്ടില്‍.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications