ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് എസ് ബി ഐ. 50 കോടി ഉപഭോക്താക്കളുള്ള എസ്‌ബിഐ നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇടപാടുകൾ എല്ലാം തന്നെ ഡിജിറ്റലാക്കാനും അതുവഴി ജനങ്ങളെ സഹായിക്കുന്നതിനുമായി യോനോ ആപ്പ് മുതൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ വരെയുള്ള മാറ്റങ്ങൾ അടുത്തിടെ എസ്ബിഐ കൊണ്ടുവന്നിരുന്നു. തുടർന്നും നിരവധി സേവനങ്ങൾ എസ് ബി ഐ ഉപഭോക്താക്കൾക്ക് മികച്ച ബാങ്കിംഗ് അനുഭവം നൽകുന്നതിനായി അവതരിപ്പിക്കുന്നുണ്ട്.
എല്ലാ ബാങ്കുകളും നൽകുന്നതുപോലെതന്നെ മികച്ച ഒരു ഡെബിറ്റ് കാർഡ് എസ് ബി ഐയും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനും ഓൺലൈൻ ഷോപ്പിംഗിനായി പേയ്‌മെന്റുകൾ നടത്തുന്നതിനും ഉപയോഗിക്കാൻ കഴിയുന്നവയാണ്. എന്നാൽ, എടിഎം കാർഡ് നൽകുന്നതിനും അതിന്റെ ശരിയായ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനും ചില ചെലവുകളുണ്ട്. വർഷാവർഷമാണ് ഈ ചെലവുകൾ എസ് ബി ഐ നമ്മളിൽ നിന്ന് ഈടാക്കുന്നത്.

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്നും 236 രൂപ നഷ്ടപ്പെട്ടോ?
ബാങ്ക് നോട്ടിഫിക്കേഷനുകൾ ഓൺ ചെയ്തവർക്ക് എസ് എം എസ് ആയും, മറ്റുള്ളവർക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിലും 236 രൂപ എസ് ബി ഐ ബാങ്കിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളിൽ പലരും റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റനോട്ടത്തിൽ ഈ മെസ്സേജ് കണ്ടവരെല്ലാം തന്നെ അമ്പരന്നിട്ടുണ്ടാവും, തങ്ങൾ നടത്താത്ത ഇടപാടിന് എങ്ങനെയാണ് പണം പോകുന്നത് എന്നായിരിക്കും ആദ്യം എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ മെസ്സേജ് തുറന്നു നോക്കിയവർക്ക് മനസ്സിലായിട്ടുണ്ടാകും അത് എസ്ബിഐയുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള വാർഷിക ഫീസ് ആണെന്ന്.
നിലവിൽ സ്റ്റേറ്റ് ബാങ്ക് 200 രൂപ മുതൽ ആരംഭിക്കുന്ന വാർഷിക ഫീസ് ഈടാക്കുന്നുണ്ട് . എന്നാൽ 236 രൂപ ഡെബിറ്റ് ചെയ്തതിന്റെ കാരണം നോക്കുകയാണെങ്കിൽ 18% ജിഎസ്ടി ഉൾപ്പെട്ട തുകയാണ് ഇത്. ഉദാഹരണം: 200 രൂപ + 18% ജിഎസ്ടി = 236 രൂപ. ഡെബിറ്റ് കാർഡുകളുടെ തരം അനുസരിച്ചു ഫീസും വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ കാർഡുകളുടെ മിനിമം ചാർജ് ആണ് 200 രൂപയും ജിഎസ്ടിയും.
ഇനി നമുക്ക് വ്യത്യസ്ത ഡെബിറ്റ് കാർഡ് ഫീസുകൾ ഏതൊക്കെയാണെന്ന് നോക്കാം
ക്ലാസിക്/സിൽവർ/ഗ്ലോബൽ/കോൺടാക്റ്റ്‌ലെസ് കാർഡുകൾ: ₹236
യുവ/ഗോൾഡ്/കോമ്പോ/മൈ കാർഡ്: ₹250 + ജിഎസ്ടി
പ്ലാറ്റിനം ഡെബിറ്റ് കാർഡ്: ₹325 + ജിഎസ്ടി
പ്രൈഡ്/പ്രീമിയം ബിസിനസ് കാർഡുകൾ: ₹350 + ജിഎസ്ടി
ഉയർന്ന ശ്രേണി ബിസിനസ് കാർഡുകൾ: ₹425 + ജിഎസ്ടി
വർഷാവർഷം ഈ തുകകൾ എസ്ബിഐ നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് ഈടാക്കുന്നതാണ്. ഇത് ഡെബിറ്റ് കാർഡുകളുടെ സുഗമമായ പ്രവർത്തനത്തിനും, മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനും ആയി ഉപയോഗിക്കുന്നു. മെയിന്റനൻസ് ചാർജ് എന്ന രീതിയിലാണ് ഈ തുക എല്ലാവരിൽ നിന്നും ഈടാക്കുന്നത്. സാധാരണക്കാരായ എടുത്തു വായനയും അറിയാത്ത നിരവധി ആളുകൾക്ക് എസ്ബിഐയിൽ അക്കൗണ്ടുകൾ ഉണ്ട്. അവരെല്ലാം തന്നെ 236 രൂപ ഡെബിറ്റ് ആയതിനുശേഷം വലിയ ആശങ്കർ പ്രടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ വാർത്ത വായിക്കുന്ന എല്ലാവരും അവരുടെ സുഹൃത്തുക്കളുടെ കൂടി ഈ വിവരം പങ്കുവയ്‌ക്കണമെന്നും, ഈ കാരണം കൊണ്ട് ബാങ്കിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും വ്യക്തമാക്കുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications