കോട്ടയം: ഒരു ഇടവളയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയായി കിലോയ്ക്ക് പതിനാല് രൂപയാണ് വര്‍ദ്ധിച്ചത്.
കൊവിഡ് പ്രതിസന്ധി റബ്ബര്‍ വിപണിയേയും വലിയ തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ മുന്നേറ്റത്തിന് കാരണം ചൈനയാണ്. കൊവിഡ് കാലത്തും ചൈനയുടെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടാണ്. എന്നാല്‍ അത് മാത്രമല്ല ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്കുള്ള കാരണം.
വില കുതിക്കുന്നു
വിപണിയില്‍ റബ്ബര്‍ വില കുതിച്ചുകയറുകയാണ്. ഒക്ടോബര്‍ 19 ന് ആര്‍എസ്എസ്- 4 റബ്ബറിന് കിലോഗ്രാമിന് 140 രൂപ വരെയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം തന്നെയാണ് കേരളത്തിലും ഇപ്പോള്‍ പ്രകടമാകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍
ബാങ്കോക്ക് വിപണിയിലും റബ്ബര്‍ വില കുതിച്ചുയരുകയാണ്. ആര്‍എസ്എസ് - കിലോ ഗ്രാമിന് 156.40 രൂപ വരെ വില എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആര്‍എസ്എസ്- 4 ന് തുല്യമാണ് ബാങ്കോക്കിലെ ആര്‍എസ്എസ്- 3.
ചൈന എഫക്ട്
കൊവിഡ് സാമ്പത്തിക മാന്ദ്യം ബാധിക്കാതെ ചൈനയുടെ വളര്‍ച്ചാനിരക്ക് മുന്നോട്ട് കുതിക്കുകയാണ്. അതാണ് ഇപ്പോഴത്തെ റബ്ബര്‍ വില വര്‍ദ്ധനയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ടയര്‍ ഉത്പാദനത്തിന് ചൈന റബ്ബര്‍ ഇറക്കുമതി കൂട്ടിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വിപണിയ്ക്ക് ഊര്‍ജ്ജമായത്.
തായ്ലാന്ഡും വിയറ്റ്നാമും
വിപണിയില്‍ പ്രകൃതിദത്ത റബ്ബറിന്റെ ലഭ്യത കുറഞ്ഞതും വിലകൂടാന്‍ ഒരു കാരണമായിട്ടുണ്ട്. പ്രധാന റബ്ബര്‍ ഉത്പാദക രാജ്യങ്ങളായ തായ്ലാന്ഡിലും വിയറ്റ്നാമിലും മഴ സൃഷ്ടിച്ച പ്രശ്നങ്ങള്‍ റബ്ബര്‍ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള റബ്ബറിന് ഡിമാന്‍ഡും കൂടിയിട്ടുണ്ട്.
മഴ ഇവിടേയും പ്രശ്നം
കേരളത്തിലും റബ്ബര്‍ ഉത്പാദനത്തെ മഴ ബാധിച്ചിട്ടുണ്ട്. ടാപ്പിങ്ങ് തടസ്സപ്പെടുന്നതാണ് പ്രധാന പ്രശ്നം. ഇതോടൊപ്പം വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ റബ്ബര്‍ സംഭരിച്ചുവയ്ക്കുന്നതും വിപണിയിലെ ലഭ്യത കുറച്ചിട്ടുണ്ട്. വിലകൂടാനുള്ള മറ്റൊരു കാരണം ഇതാണ്.
എണ്ണവിലയും റബ്ബറും
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിപണിയില്‍ ഉണ്ടായ ഇടിവും പ്രകൃതിദത്ത റബ്ബറിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയതോടെ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
