റിലയന്‍സും രൂപയും ഇടറി വീണു; വിപണിയില്‍ തിരിച്ചടി തുടരുന്നു; സെന്‍സെക്‌സില്‍ 365 പോയിന്റ് ഇടിവ്

പ്രതികൂല ആഗോള ഘടകങ്ങളുടേയും യുഎസ് ഡോളറിനെതിരായ രൂപയുടെ റെക്കോഡ് മൂല്യത്തകര്‍ച്ചയും കാരണം ആഭ്യന്തര വിപണികളില്‍ ഇടിവ് തുടരുന്നു. ഇതിനോടൊപ്പം ഹെവിവെയിറ്റ് ഇന്‍ഡക്‌സ് ഓഹരിയും ഏറ്റവും വലിയ സ്വകാര്യ കമ്പനിയുമായ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരികളില്‍ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വില്‍പ്പന സമ്മര്‍ദവും പ്രധാന സൂചികകളെ പിന്നോട്ടടിച്ചു. ഒരു ഘട്ടത്തില്‍ 16,150 നിലവാരത്തിലേക്ക് നിഫ്റ്റി വീണിരുന്നെങ്കിലും ഐടി ഓഹരികളിലെ ഉണര്‍വിന്റെ പിന്‍ബലത്തില്‍ നില മെച്ചപ്പെടുത്താനായത് ആഘാതം കുറച്ചു.

തിങ്കളാഴ്ചത്തെ

തിങ്കളാഴ്ചത്തെ വ്യാപാരത്തിന് ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 109 പോയിന്റ് ഇറങ്ങി 16,302-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 365 പോയിന്റ് നഷ്ടത്തില്‍ 54,471-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,403-ലും താഴ്ന്ന നിലവാരം 16,142-ലും രേഖപ്പെടുത്തി. സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.78 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 2.12 ശതമാനവും ഇടിവോടെയാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 316 പോയിന്റ് നഷ്ടത്തോടെ 34,275-ലും വ്യാപാരം അവസാനിപ്പിച്ചു.

എന്‍എസ്ഇയിലെ

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14 എണ്ണവും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐടി വിഭാഗം സൂചിക മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 2 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാല്‍റ്റി, എഫ്എംസിജി വിഭാഗം സൂചികകള്‍ 1 ശതമാനത്തിലേറെ താഴ്ന്നു.

അതേസമയം എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,159 ഓഹരികളില്‍ 511 എണ്ണം മാത്രമാണ് മുന്നേറിയത്. 1,590 ഓഹരികളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ എട്ടാമത്തെ ദിവസവും 1-ന് താഴെ തുടരുകയാണ്. ഇതിനിടെ വിക്സ് നിരക്കുകള്‍ 4 ശതമാനത്തേളം ഉയര്‍ന്ന് 22.03-ലേക്കെത്തി.

നിഫ്റ്റിയില്‍ ഇനിയെന്ത്?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

യുഎസില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നതും കോവിഡുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നത് ആഗോള സമ്പദ് ശക്തിയായ ചൈനയെ തളര്‍ത്തിയേക്കുമെന്ന നിഗമനങ്ങളുമാണ് ആഗോള വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. തിങ്കളാഴ്ചത്തെ നിഫ്റ്റിയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ താഴ്ന്ന നിലവാരത്തില്‍ നിന്നും ചെറുതായി നില മെച്ചപ്പെടുത്തിയതായി കാണാനാവും. എങ്കിലും പൊതുസാഹചര്യം നെഗറ്റീവാണ്.

എന്നിരുന്നാലും നിഫ്റ്റി സൂചിക 16,200 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചാല്‍ 16,450- 16,550 നിലവാരത്തിലേക്ക് പുള്‍ബാക്കി റാലി നടന്നേക്കാം. അതേസമയം 16,200 നിലവാരം തകര്‍ന്നാല്‍ വില്‍പന സമ്മര്‍ദം വീണ്ടും ശക്തമാകും. ഇത് സൂചികയെ 16,100 നിലവാരത്തിലേക്ക് തള്ളിവിടാം.

ബാങ്ക് നിഫ്റ്റിയില്‍ ഇനി ?

ബാങ്ക് നിഫ്റ്റിയില്‍ ഇനി ?

34,000 നിലവാരത്തില്‍ നേരത്തെ സൃഷ്ടിക്കപ്പെട്ടിരുന്ന ഗ്യാപ്, കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി സൂചിക നികത്തിയിരുന്നു. ഈ നിലവാരത്തിന് മുകൡ പിടിച്ചു നില്‍ക്കാനായാല്‍ സൂചികയില്‍ ആശ്വാസ റാലി ലഭിക്കാം. തൊട്ടടുത്ത ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധം 34,600- 34,800 നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. ഈ നിലവാരം ഭേദിക്കാനായാല്‍ ഷോര്‍ട്ട് കവറിങ്ങിന് പ്രേരിപ്പിക്കും. ഇത് വീണ്ടും സൂചികയെ 35,500 നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കും. അതേസമയം സൂചികയുടെ 34,000 നിലവാരത്തിലെ പിന്തുണ തകര്‍ക്കപ്പെട്ടാല്‍ 32,500-ലേക്ക് ബാങ്ക് നിഫ്റ്റി വീഴാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X