കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള പരിഭ്രാന്തികൾക്കിടയിൽ ഏഷ്യൻ വിപണികളിൽ ഒന്നടങ്കം കനത്ത ഇടിവ്. ഇന്ത്യൻ ഓഹരികൾ ഇന്ന് 7 ശതമാനം ഇടിഞ്ഞു. എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 8,000 ലെവലിനു താഴെയായി. നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ജനുവരി 20 ന് എക്കാലത്തെയും ഉയർന്ന നിരക്കായ 36.8% നേട്ടം നിഫ്റ്റി കൈവരിച്ചിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇന്ന് കുത്തനെ ഇടിഞ്ഞു. എക്കാലത്തെയും താഴ്ന്ന നിരക്കായ 75.01ൽ എത്തി, പണലഭ്യത കർശനമാക്കുമെന്ന ആശങ്കയാണ് ലോക റിസർവ് കറൻസിയുടെ ആവശ്യകത വർദ്ധിപ്പിച്ചത്.
വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പരിഭ്രാന്തി അതിരുകടന്നതാണ് നിലവിലെ ഇടിവുകൾക്ക് കാരണമെന്നും കൊച്ചിയിലെ ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു ന്യൂസ് 18യോട് വ്യക്തമാക്കി. യൂറോപ്പിലും അമേരിക്കയിയും ഓസ്‌ട്രേലിയയിലും ഉത്തേജക നടപടികൾ ആരംഭിച്ചപ്പോഴും എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ ജപ്പാന് പുറത്തുള്ള വിശാലമായ സൂചിക 5 ശതമാനം ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി.

ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ലോകമെമ്പാടും അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ്, 8,000 ത്തിലധികം ആളുകൾ മരിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തകർക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. വ്യാഴാഴ്ച വരെ ഇന്ത്യയിൽ 160 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തര വ്യാപാരത്തിൽ നിഫ്റ്റി ഓട്ടോ സൂചിക 6.5 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 8 ശതമാനവും ഇടിഞ്ഞു. നിഫ്റ്റിയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് ഭാരതി ഇൻഫ്രാടെൽ ലിമിറ്റഡാണ്. 16% ആണ് ഇടിവ്.
രൂപയുടെ വിനിമയ നിരക്ക് സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെയെന്ന് അല്ലേ? ഒരു ഉദാഹരണം നോക്കാം. പല വിദ്യാർത്ഥികളും ഇക്കാലത്ത് വിദേശ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നവരാണ്. അതായത് കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ച വിദ്യാർത്ഥികളെയും അവരുടെ ബജറ്റുകളെയും സ്പോൺസർമാരെയും ബാധിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നു എന്നതിനർത്ഥം വിദ്യാർത്ഥികൾ ഓരോ ഡോളറിനും കൂടുതൽ രൂപ നൽകേണ്ടി വരും എന്നാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ല
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications