ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ മികച്ച ലാഭം കൈവരിക്കാനായി പലപ്പോഴും മിഡ്-ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിക്കാറുണ്ട്. ഇത് ഭാവി ജീവിതം സുരക്ഷിതാമാക്കാൻ സഹായിക്കുന്നു. അത്തരത്തിലൊരു നിക്ഷേപ മാർഗമാണ് പെന്നി സ്റ്റോക്കുകൾ. പലപ്പോഴും പെന്നി സ്റ്റോക്കുകളിൽ നിക്ഷേപം തുടങ്ങിയാൽ ഭാവിയിൽ അപ്രതീക്ഷിത വളർച്ച ഉണ്ടാവുകയും ചെയ്യുന്നു. കുറഞ്ഞ മൂലധനമുള്ള ചെറുകിട കമ്പനികളുടെ വില കുറഞ്ഞ സ്റ്റോക്കുകളാണ് പെന്നി സ്റ്റോക്കുകൾ.
ഈ ലിസ്റ്റിൽ പ്രധാനപ്പെട്ട കമ്പനിയാണ് റുഷിൽ ഡെക്കോർ. കുറഞ്ഞ വിലയുള്ള ഓഹരിയാണ് ഇവർ നൽകുന്നത്. ലാമിനേഷൻ രംഗത്ത് ഏറ്റവും വലിയ ശക്തരാണ് റുഷിൽ ഡെക്കോർ. ഇപ്പോൾ റുഷിൻ ഡെക്കോർ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുന്നു. അതായത് പ്ലൈവുഡ് വിപണിയിലേക്ക് വിപുലമായ നേട്ടം കൈവരിക്കുന്നതിനായി റുഷിൽ ഡെക്കോർ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് തുടങ്ങുന്ന പ്രൊജക്ടാണ് ജംബോ ലാമിനേറ്റ്. ഇതോടെ കമ്പനിയുടെ വളർച്ച ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് ജംബോ ലാമിനേറ്റ് പ്രൊജക്ട്?
ഗാന്ധിനഗറിൽ ആരംഭിക്കുന്ന റുഷിൽ ഡെക്കോറിന്റെ വലിയൊരു പ്രൊജക്ടാണ് ജംബോ ലാമിനേറ്റ്. ദിനംപ്രതി ഡിമാൻഡ് കൂടി വരുന്ന ലാമിനേറ്റ് രംഗത്ത് റുഷിൽ ഡെക്കോർ കൊണ്ടു വരുന്ന ഈ പ്രൊജക്ട് ഒരു സുപ്രധാന സംരഭമാണ്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നു.
ഈ പ്രൊജക്ട് പ്രകാരം വർഷത്തിൽ 2.8 ദശലക്ഷം ഷീറ്റുകൾ നിർമ്മിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രൊജക്ടിന്റെ പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ ജംബോ ലാമിനേറ്റ് പ്ലാന്റിലേക്ക് 60 മുതൽ 80 കോടി വരെ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

EBITDA മാർജിൻ 14 മുതൽ 16 ശതമാനം വരെയാണ്. പദ്ധതിയുടെ ഐ.ആർ.ആർ (Internal rate of return) 10 ശതമാനം മുതൽ 12 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. ഇക്വിറ്റി ഐ.ആർ.ആർ 14 ശതമാനം മുതൽ 16 ശതമാനം വരെയാണ്.
ഇത്രയും വലിപ്പത്തിലുള്ള ലാമിനേറ്റുകൾ പ്രാരംഭ ഘട്ടത്തിൽ പ്രധാനമായും യു.എസ്.എ, യൂറോപ്പ് എന്നീ സ്ഥലങ്ങൾ ലക്ഷ്യം വെച്ചാണ് കയറ്റുമതി ചെയ്യുന്നത്. പ്രൊജക്ട് ആരംഭിക്കുന്നതിനു മുന്നേ അടിത്തറ ഉറപ്പിക്കുവാനായി മാർക്കറ്റ് ശൃംഖലകൾ കമ്പനി സ്ഥാപിക്കാൻ തുടങ്ങി. ജംബോ ലാമിനേറ്റ് ഫോർമാറ്റുകൾക്ക് വിപണയിൽ വലിയ ഡിമാൻഡുണ്ട്. അത് തുടക്കത്തിൽ തന്നെ പിടിച്ചെടുക്കാനാണ് റുഷിൽ ഡെക്കോർ ശ്രമിക്കുന്നത്.
എന്താണ് റുഷിൽ ഡെക്കോർ?
1993ലാണ് റുഷിൽ ഡെക്കോർ എന്ന കമ്പനി ആരംഭിക്കുന്നത്. ആധുനിക ഇൻ്റീരിയർ ഇൻഫ്രാസ്ട്രക്ചറിലും പരിസ്ഥിതി സൗഹൃദ കോമ്പോസിറ്റ് വുഡ് പാനലുകളിലും പേരു കേട്ട കമ്പനിയാണിത്. ഇവിടെ 3,30,000 സി.ബി.എം എം.ഡി.എഫ് കപാസിറ്റിയുള്ള ആർട്ട് മാനുഫാക്ചറിംഗ് പ്ലാൻ്റുകളിൽ വർഷത്തിൽ 3.49 ദശലക്ഷം ലാമിനേറ്റുകൾ ഉത്പാദിപ്പിക്കുന്നു.
റുഷിൽ ഡെക്കോർ- പ്ലൈവുഡ് രംഗത്തേക്ക്....
പ്ലൈവുഡ് സെഗ്‌മെൻ്റിലേക്കുള്ള റുഷിൽ ഡെക്കോർ വന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി. ഈ സംരംഭം അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ 12 മുതൽ 14 കോടി രൂപ വരെ വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഇത് 45 മുതൽ 50 കോടി രൂപ വരെ വർദ്ധിപ്പിക്കും.
മരത്തിന്റെ ഉൽപ്പന്നങ്ങൾ പോലുള്ള പ്ലൈവുഡിന്റെ വർക്ക് മാർക്കറ്റിൽ വലിയ പ്രതീക്ഷ വളർത്തി. ഈ വളർച്ച കാരണം ഇന്ത്യൻ വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നിലവിൽ കമ്പനിയുടെ ഓഹരികൾ 2024 ഓഗസ്റ്റ് 9-ന് 1:10 എന്ന അനുപാതത്തിൽ വിഭജിക്കപ്പെട്ടു. അതിൻ്റെ ഫലമായി 10 രൂപ ഫേസ് വാല്യൂ ഉള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള ഓഹരികളുടെ 10 ഓഹരികളായി വിഭജിക്കപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications