ഡോളറിനെ 'പുറത്താക്കാന്‍' റഷ്യയും ചൈനയും, അമേരിക്കയ്ക്ക് ആശങ്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്‌വ്യവസ്ഥയില്‍ നിന്നും അമേരിക്കയുടെ ഡോളറിനെ പുറത്താക്കണം, ഇതിനുള്ള തീവ്രയത്‌നത്തിലാണ് ഏഷ്യന്‍ ശക്തികളായ റഷ്യയും ചൈനയും. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ ഡോളര്‍ ചെലുത്തുന്ന സ്വാധീനം കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റില്‍ റഷ്യയുടെ കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം റഷ്യയും ചൈനയും തമ്മിലെ വ്യാപാര ഇടപാടുകളില്‍ ഡോളറിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയാണ്.

 

നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം ഇരു രാജ്യങ്ങളും തമ്മിലുള്ള ഡോളര്‍ മൂല്യം കണക്കാക്കിയ വ്യാപാരത്തിന്റെ അളവ് 50 ശതമാനത്തില്‍ താഴെ പരിമിതപ്പെട്ടിരിക്കുന്നു. റഷ്യയുടെയും ചൈനയുടെയും ചരിത്രത്തില്‍ ഇതാദ്യമായാണ് ഡോളര്‍ അടിസ്ഥാനപ്പെടുത്തിയ വ്യാപാരം 50 ശതമാനം താഴെ രേഖപ്പെടുത്തുന്നത്.

ഡോളറിനെ 'പുറത്താക്കാന്‍' റഷ്യയും ചൈനയും, അമേരിക്കയ്ക്ക് ആശങ്ക

ഇത്തവണ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ഇടപാടുകളില്‍ ഡോളറിനുള്ള അപ്രമാദിത്വം 46 ശതമാനം മാത്രമാണ്. ഇതേസമയം, യൂറോ അടിസ്ഥാനമാക്കിയുള്ള വ്യാപാരം എക്കാലത്തേയും ഉയര്‍ന്ന റെക്കോര്‍ഡ് കുറിച്ച് 30 ശതമാനം തൊട്ടു. റഷ്യന്‍ റൂബിളും ചൈനീസ് യുവാനും 24 ശതമാനം വീതം വ്യാപാര ഇടപാടുകളില്‍ പ്രാധാന്യം നേടിയിട്ടുണ്ട്. എന്തായാലും ഈ മാറ്റങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തം --- ഡോളറിനെ പതിയെ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കുകയാണ് റഷ്യയുടെയും ചൈനയുടെയും ലക്ഷ്യം. 2015 -ല്‍ ഇരു രാജ്യങ്ങളും നടത്തിയ ഇടപാടുകളില്‍ 90 ശതമാനവും അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

ചരിത്രം പരിശോധിച്ചാല്‍ 1945 -ല്‍ രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീണതോടെയാണ് രാജ്യാന്തര വിപണികളില്‍ ഡോളര്‍ ശക്തി പ്രാപിച്ചത്. 1973 മുതല്‍ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഓപെക് അമേരിക്കന്‍ ഡോളറിലേക്ക് ചുവടുമാറി. ഇതോടെ എണ്ണ വിലയും വില്‍പ്പനയും ഡോളറിനെ അടിസ്ഥാനപ്പെടുത്തിയായി. നിലവില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ് 'പെട്രോഡോളര്‍'. അമേരിക്കയുടെ വലിയ കമ്മി ചിലവുകള്‍ കുറയ്ക്കുന്നതില്‍ പെട്രോള്‍ഡോളറിന് നിര്‍ണായക പങ്കുണ്ട്. എന്നാല്‍ ഡോളറിന്റെ അപ്രമാദിത്വത്തോട് റഷ്യ, ചൈന, ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് തുടക്കംമുതല്‍ക്കെ എതിര്‍പ്പുണ്ട്. പക്ഷെ ഇവരുടെ എതിര്‍പ്പിന്റെ അമേരിക്കന്‍ ഡോളര്‍ ശക്തമായി ഇതുവരെ പ്രതിരോധിച്ചു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം, അമേരിക്കന്‍ വിപണികളുടെ ആധിപത്യം, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഗോള സാമ്പത്തിക സമ്പ്രദായങ്ങളുടെ സ്വാധീനം, വിശ്വാസയോഗ്യമെന്ന് കരുതുന്ന ബദല്‍ കറന്‍സിയുടെ പരാജയം എന്നിവയെല്ലാം രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ ഉയര്‍ച്ചയ്ക്ക് കാരണങ്ങളാണ്.

 

എന്തായാലും ആധുനിക കാലത്ത് അമേരിക്കന്‍ ഡോളര്‍ ശക്തമായ മത്സരം നേരിടുന്നുണ്ട്. യൂറോയാണ് ഡോളറിന്റെ പ്രധാന എതിരാളി. ഡോളര്‍ കഴിഞ്ഞാല്‍ ആഗോള നാണയ കരുതല്‍ ശേഖരത്തിന്റെ വലിയൊരു ശതമാനം യൂറോ കയ്യടക്കുന്നത് കാണാം (20 ശതമാനം). ഇപ്പോള്‍ ഡോളറിന് പകരം യൂറോയുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് റഷ്യയും ചൈനയും. പാന്‍ യൂറോപ്യന്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ച സാഹചര്യത്തില്‍ ഡോളറിന്റെ വാഴ്ച്ചയ്ക്ക് യൂറോ ശക്തമായ ഭീഷണി മുഴുക്കുമെന്ന കാര്യമുറപ്പ്.

Read more about: economy
English summary

Russia And China Take Steps To Reduce Dollar Impact On The Economies

Russia And China Take Steps To Reduce Dollar Impact On The Economies. Read in Malayalam.
Story first published: Tuesday, August 25, 2020, 20:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X