യു-ടേണ്‍! വിപണിയുടെ ഇന്നത്തെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കുതേടി പോകേണ്ടതില്ല. പതിഞ്ഞ തുടക്കത്തില്‍ നിന്നും കത്തിക്കയറിയ കൊട്ടിക്കലാശം പോലെയൊരു വമ്പന്‍ ആശ്വാസ റാലിക്കാണ് ഇന്ന് വിപണിയില്‍ സാക്ഷ്യം വഹിച്ചത്. രാവിലെ തന്നെ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ശമനം ഉണ്ടായതിനെ തുടര്‍ന്ന് ഗ്യാപ് അപ്പിലായിരുന്നു തുടക്കം. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്ന സൂചനകള്‍ പിന്നാലെ പുറത്തുവന്നതോടെ വിപണി നേരെ 'തിരിഞ്ഞു'. ഇന്നലെ നഷ്ടമാക്കിയ അത്രയും ഒരു ദിവസത്തിന്റെ വ്യത്യാസത്തിനിടെ തിരികെ പിടിച്ചു.
ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെയിലെ ഏറ്റവും മികച്ച ഏകദിന വ്യാപാര നേട്ടമാണ് പ്രധാന സൂചികകള്‍ സ്വന്തമാക്കിയത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 509 പോയിന്റ് നേട്ടത്തില്‍ 17,352-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 1,736 പോയിന്റ് കുതിച്ചുയര്‍ന്ന് 58,142-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 1,261 പോയിന്റ് നേട്ടത്തോടെ 38,170-ലും വ്യാപാരം അവസാനിപ്പിച്ചു.
കഥ മാറിയതെങ്ങനെ ?
ഉക്രൈന് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന റഷ്യന്‍ സേനകളില്‍ നിന്നും കുറച്ചുപേരെ സൈനിക താവളത്തിലേക്ക് മടക്കിയെന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആഗോള വിപണികളില്‍ ആശ്വാസം പകര്‍ന്നത്. പടിഞ്ഞാറും തെക്കന്‍ പ്രവിശ്യയിലും നിലയുറപ്പിച്ച സേനയുടെ അംഗബലം കുറയ്ക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രശ്നത്തില്‍ നയതന്ത്ര പരിഹാരം ഇനിയും സാധ്യമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്തി സെര്‍ജി ലവ്റോവ് പറഞ്ഞു. ഇതിനിടെ ഉക്രൈന് സന്ദര്‍ശനം പൂര്‍ത്തിയാക്കി നയതന്ത്ര ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ഭരണാധികാരിയും ഇന്ന് റഷ്യയിലെത്തി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതോടെ സംഘര്‍ഷത്തില്‍ അയവു വരുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണികള്‍. ഇതോടെ ക്രൂഡ് ഓയില്‍ വിലയിലും കുറവുണ്ടായിട്ടുണ്ട്.
നേട്ടവും കോട്ടവും
എന്‍എസ്ഇയിലെ പ്രധാന സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. ഓട്ടോ, ബാങ്ക്, റിയാല്‍റ്റി, കാപ്പിറ്റല്‍ ഗുഡ്സ്, പൊതുമേഖല ബാങ്ക്, ഐടി, എഫ്എംസിജി തുടങ്ങിയ വിഭാഗം ഓഹരി സൂചികള്‍ 2 മുതല്‍ 3 ശതമാനം വരെ കുതിച്ചുയര്‍ന്നു. എന്നാല്‍ ഫാര്‍മ വിഭാഗം ഓഹരി സൂചികയ്ക്ക് മാത്രമാണ് ഇന്ന് ഒരു ശതമാനത്തില്‍ കൂടുതല്‍ നേട്ടം കരസ്ഥമാക്കാനാകാതെ പോയത്. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും രണ്ട് ശതമാനം വീതം ഉയര്‍ന്നു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,114 ഓഹരികളില്‍ 1,448 ഓഹരികളും നേട്ടത്തില്‍ അവസാനിച്ചു. 623 ഓഹരികളാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 2.32-ലേക്ക് കുതിച്ചുയര്‍ന്നു. ഇന്നലെ എഡി റേഷ്യോ 0.13-ലേക്ക് കൂപ്പുകുത്തിയിരുന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 10 ശതമാനത്തിലേറെ ഇടിഞ്ഞ് 20.61-ലേക്ക് താഴ്ന്നു. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് താഴേക്ക് വരുന്നത് വിപണിക്ക് പ്രതീക്ഷേയേകുന്നതാണ്.
പ്രധാന ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 48 എണ്ണവും ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. ടാറ്റ മോട്ടോര്‍സ് 7 ശതമാനത്തോളം കുതിച്ചുയര്‍ന്നു. ഐഷര്‍ മോട്ടോര്‍സ് 6 ശതമാനവും ശ്രീ സിമന്റ്സ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ 5 ശതമാനത്തിലധികവും ഹീറോ മോട്ടോ കോര്‍പ്, എസ്ബിഐ, ബജാജ് ഫിന്‍സേര്‍വ്, ലാര്സണ്, ഗ്രാസിം, ടൈറ്റന്, വിപ്രോ എന്നീ ഓഹരികള്‍ 4 ശതമാനത്തിലധികവും മുന്നേറി.
- നഷ്ടം നേരിട്ടവ: നിഫ്റ്റി സൂചികയിലെ 2 ഓഹരികള്‍ മാത്രമാണ് ചുവപ്പണിഞ്ഞത്. സിപ്ല 3.46 ശതമാനവും ഒഎന്‍ജിസി 1.23 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications