ആഗോള ശക്തികള്‍ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലെ ഉക്രൈന്- റഷ്യ സംഘര്‍ഷം വിപണിയെ സ്വാധീനിക്കുന്ന പ്രധാന സംഭവവികാസമാണ്. മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് റഷ്യയിലെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ജര്‍മ്മന്‍ ഭരണാധികാരിയും റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഒരു ദശാബ്ദത്തിനിടെയിലെ ഏറ്റവും വലിയ സുരക്ഷ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഏപ്പോള്‍ വേണമെങ്കിലും റഷ്യ, ഉക്രൈനിനെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയും ആവര്‍ത്തിക്കുന്നത് ക്രൂഡ് ഓയില്‍ വിപണിയേയും ചടുലമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 2 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.
ഓയില്‍ ഇന്ത്യ
അസംസ്കൃത എണ്ണ പര്യവേക്ഷണ, ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് (BSE: 533106, NSE: OIL). പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. ബര്‍മ്മ ഓയില്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ 1889 ലാണ് കമ്പനിയുടെ ആരംഭം. നവരത്ന പദവി ലഭിച്ചിട്ടുള്ള കമ്പനിക്ക് രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ബിസിനസ് സംരംഭങ്ങളുണ്ട്. വിദേശത്ത് ഒന്‍പത് ഇടങ്ങളിലും പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. നിലവില്‍ 1.5 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ പര്യവേക്ഷണം നടത്താനുള്ള അനുമതി കൈവശമുണ്ട്. ഓയില്‍ ഇന്ത്യയുടെ 57 ശതമാനത്തോളം ഓഹരികള്‍ സര്‍ക്കാരിന്റെ പക്കലാണ്.
അനുകൂല ഘടകം
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റെ നേരിട്ടുള്ള ഗുണം, എണ്ണ പര്യവേക്ഷണ കമ്പനിയെന്ന നിലയില്‍ ഓയില്‍ ഇന്ത്യക്ക് ലഭിക്കും. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്‍ഡ് യീല്‍ഡ് 2.73 ശതമാനമാണ്. ബുക്ക് വാല്യൂ പ്രൈസ് 228 രൂപയാണെന്നതും ശ്രദ്ധേയമാകുന്നു. അടുത്തിടെയായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതായിട്ടാണ് രേഖകളില്‍ നിന്നും വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 91 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 8 ശതമാനത്തോളം വര്‍ധന ഉണ്ടായിട്ടുമുണ്ട്. വെള്ളിയാഴ്ച 229.20 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
ഒഎന്‍ജിസി
പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരുമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് അഥവാ ഒഎന്‍ജിസി (BSE: 500312, NSE : ONGC). 1956-ല്‍ സ്വകാര്യ മേഖലയിലാണ് തുടക്കമെങ്കിലും 1993 മുതല്‍ പൊതുമേഖലയിലാണ്. രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നത് മഹാരത്ന പദവിയുള്ള ഈ കമ്പനിയാണ്. ഇതിനോടൊപ്പം എന്‍ജിഎല്‍, സി2-സി3, ആരോമാറ്റിക് നാഫ്ത തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നു. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്, മാംഗ്ലൂര്‍ റീഫൈനറിയും ഉള്‍പ്പെടെ പത്തോളം സംയുക്ത സംരംഭങ്ങളും ഉപകമ്പനികളുമുണ്ട്.
ശ്രദ്ധേയ ഘടകം
റഷ്യ- ഉക്രൈന് സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റെ നേരിട്ടുള്ള ഗുണം, എണ്ണ ഉത്പാദക, പര്യവേക്ഷണ കമ്പനിയെന്ന നിലയില്‍ ഒഎന്‍ജിസിക്ക് ലഭിക്കും. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 2.14 ശതമാനമാണ്. കൂടാതെ, നിലവിലെ ഓഹരിയുടെ പ്രൈസ് ടു ഏര്‍ണിങ് (പിഇ) റേഷ്യോ, 10 വര്‍ഷത്തെ ശരാശരി പിഇ നിരക്കിനേക്കാള്‍ താഴെയാണുള്ളത്. അതായത്, ഓഹരിയുടെ അന്തര്‍ലീനമായ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുറവിലാണെന്ന് ചുരുക്കം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 70 ശതമാനത്തോളവും ഒരു മാസത്തിനിടെ 5 ശതമാനവും ഒഎന്‍ജിസി ഓഹരി വിലയില്‍ വര്‍ധന ഉണ്ടായിട്ടുമുണ്ട്. വെള്ളിയാഴ്ച 168.15 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
