റെക്കോർഡ് വില തൊട്ട് ആർവിഎൻഎൽ, ഓഹരി വിൽക്കണോ അതോ വാങ്ങണോ, വിശദമായി അറിയാം

ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിലാണ് ഓഹരി വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സൂചികകൾ. പൊതുമേഖലാ ഓഹരികളും മുകളിലേക്ക് ഉയരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് അഥവാ ആർവിഎൻഎൽ.

തിങ്കളാഴ്ച റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് ഓഹരി ഏറ്റവും ഉയർന്ന വിലയിലെത്തി. ആർവിഎൻഎൽ ഓഹരികൾ നിലവിൽ 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്. വരും ദിവസങ്ങളിലും ഓഹരി മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.

വളർച്ച ശരവേഗത്തിൽ

എൻഎസ്ഇയിൽ 625 രൂപ എന്ന നിരക്കിലാണ് ആർവിഎൻഎൽ ഓഹരിയുടെ വില. തിങ്കാളാഴ്ച ആദ്യ സെഷനിൽ വലിയ നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചെങ്കിലും പിന്നീട് ചെറുതായി ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.47 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 57 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 243.41 ശതമാനം മുന്നേറ്റമാണ് ഓഹരി കൈവരിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 422.36 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും റെയിൽവേ ഓഹരിക്ക് സാധിച്ചു.

ആർവിഎൻഎൽ ഓഹരി കയ്യിലുണ്ടോ, ബജറ്റ് വരെ കാത്തിരിക്കാം

കുതിപ്പിന് കാരണം

വരാനിരിക്കുന്ന ബജറ്റിൽ റെയിൽവേ മേഖലയ്ക്കായി സർക്കാർ ഉയർന്ന ഫണ്ട് അനുവദിച്ചേക്കുമെന്ന വിലയിരുത്തലാണ് റെയിൽവേ ഓഹരികളുടെ കുതിപ്പിന് പിന്നിൽ. അതൊടൊപ്പം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഒന്നിലധികം പുതിയ ഓർഡറുകൾ നേടാനും ആർവിഎൻഎലിന് സാധിച്ചു.

ഓഹരി വില ലക്ഷ്യം

ആർവിഎൻഎല്ലിന് ശക്തമായ ഓർഡർ ബുക്ക് ഉണ്ടെന്നും അത് ബാക്ക്-ടു-ബാക്ക് ഓർഡറുകൾ ഉറപ്പാക്കുന്നുണ്ടെന്നും അരിഹന്ത് ക്യാപിറ്റലിൻ്റെ ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് ഹെഡ് രത്‌നേഷ് ഗോയൽ പറഞ്ഞു. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണ്. 580 രൂപയിൽ ഓഹരിക്ക് ശക്തമായ പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ ഓഹരി കൈയ്യിലുള്ള നിക്ഷേപകരോട് അത് ഹോൾഡ് ചെയ്യാൻ രത്‌നേഷ് ഗോയൽ നിർദ്ദേശിച്ചു. ഈയടുത്ത ആഴ്ചകളിലെ കുത്തനെയുള്ള ഓട്ടത്തിന് ശേഷം ഓഹരി നിലവിലെ നിലവാരത്തിൽ ഏകീകരിക്കാം. പോസിറ്റീവ് ആക്കം ഹ്രസ്വകാലത്തേക്ക് കൗണ്ടറിൽ നിലനിൽക്കും. ഹ്രസ്വകാല ലക്ഷ്യം 700-725 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ആർവിഎൻഎൽ ഓഹരി കയ്യിലുണ്ടോ, ബജറ്റ് വരെ കാത്തിരിക്കാം

റെയിൽ വികാസ് നിഗം ​​ലിമിറ്റഡ്

റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പുതിയ ലൈനുകൾ, ഇരട്ടിപ്പിക്കൽ, ഗേജ് പരിവർത്തനം, റെയിൽവേ വൈദ്യുതീകരണം, മെട്രോ പദ്ധതികൾ, വർക്ക്ഷോപ്പുകൾ, പ്രധാന പാലങ്ങൾ, കേബിൾ സ്റ്റേഡ് ബ്രിഡ്ജുകളുടെ നിർമ്മാണം, സ്ഥാപന കെട്ടിടങ്ങൾ തുടങ്ങി എല്ലാത്തരം റെയിൽവേ പ്രോജക്ടുകളും നടപ്പിലാക്കുന്നു.

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ

സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡ് നേട്ടത്തോടെയാണ്. വിദേശ നിക്ഷേപകരുടെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ കുതിപ്പും വിപണിക്ക് താങ്ങായി. സെൻസെക്‌സ് 145.52 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 80,664.86 എന്ന റെക്കോർഡ് ക്ലോസിംഗിലും നിഫ്റ്റി 84.55 പോയിൻ്റ് അഥവാ 0.35 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആയ 24,586.70 ൽ എത്തി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X