കേരളത്തിലേക്ക് ഇപ്പോൾ ശബരിമല തീർത്ഥാടകരുടെ പ്രവാഹമാണ്. മണ്ഡല കാലമായാൽ എല്ല വർഷവും അയ്യപ്പ ഭക്തരുടെ തിരക്ക് വർദ്ധിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ഓരോ വർഷവും പല തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് ശബരിമല ദർശനത്തിനായി തീർത്ഥാടകർക്ക് അവസരം നൽകുന്നത്.
നവംബർ 16ന് വൈകുന്നേരം ശബരിമല നട തുറക്കുന്നതിനു മുന്നേ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോൾ മണ്ഡല പൂജക്കായി ശബരിമലക്ക് പോകാനൊരുങ്ങുന്ന തീർത്ഥാടകർക്ക് പുതിയൊരു അപ്ഡേറ്റും എത്തിയിട്ടുണ്ട്. ഈ ഡിസംബർ 26, 27 തിയ്യതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ ഡിസംബർ 11ന് വൈകിട്ട് 5 മണി മുതൽ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 26ന് 30,000 പേർക്കും, ഡിസംബർ 27ന് 35,000 പേർക്കും മാത്രമേ വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ലഭിക്കുകയുള്ളൂ. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ sabarimalaonline.org വഴി ബുക്കിംഗം പൂർത്തിയാക്കാം. എന്നാൽ പലർക്കും എങ്ങനെ ബുക്ക് ചെയ്യാം എന്ന ആശങ്കയുണ്ട്. ഏറ്റവും ലളിതമായ രീതിയിൽ തന്നെയാണ് വെർച്വൽ ക്യൂ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വിശദമായി അറിയാം;

ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് എങ്ങനെ?
ആദ്യം sabarimalaonline.org എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. നിങ്ങൾ പുതിയ ഉപഭോക്താവാണെങ്കിൽ അക്കൗണ്ട് ആദ്യം രജിസ്ട്രർ ചെയ്ത ശേഷം മാത്രം ലോഗിൻ ചെയ്യുക.
അക്കൗണ്ട് രജിസ്ട്രർ ചെയ്യുന്നതിന്
- ആദ്യമായി അക്കൗണ്ട് രജിസ്ട്രർ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം;
- ഹോം പേജിലെ ലോഗിൻ ഓപ്ഷനു തൊട്ടു താഴെയായി രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ പുതിയൊരു പേജ് തുറക്കും
- അതിൽ നിങ്ങളുടെ ഫോട്ടോ, ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം, മൊബൈൽ നമ്പർ, ജനനത്തീയതി, മേൽവിലാസം, സംസ്ഥാനം, ജില്ല, പിൻകോഡ് തുടങ്ങിയ വിവരങ്ങൾ നൽകണം.
- തിരിച്ചറിയൽ രേഖയായി ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നമ്പർ നൽകണം.
- അതിനു ശേഷം ഇമെയിൽ ഐഡിയും ലോഗിൻ ചെയ്യാനുള്ള പാസ്സ്‌വേർഡും നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാവും.
- അക്കൗണ്ട് രജിസ്ട്രർ ചെയ്താൽ നിങ്ങൾക്ക് വീണ്ടും ലോഗിൻ ചെയ്യാം.
1) ഇനി ലോഗിൻ ചെയ്താൽ വെർച്വൽ ക്യൂ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
2) അതിൽ ശബരിമല ദർശനം നടത്തേണ്ട തീയതി പോകുന്ന റൂട്ട് എന്നിവ നൽകാനുള്ള ഓപ്ഷനുണ്ട്.
3) ഈ വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്തിന് അനുസരിച്ച് സ്ലോട്ട് ബുക്ക് തിരഞ്ഞെടുക്കാം.
4) നിങ്ങൾ തനിച്ചാണോ അതോ സംഘമായാണോ തീർത്ഥാടനത്തിന് എത്തുന്നത് എന്ന ഓപ്ഷനും നൽകാം.
5) സംഘമായി പോകുന്നവർക്ക് തീർത്ഥാടകരെ ആഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.
6) അതിനു ശേഷം പിൽഗ്രിം ഡീറ്റെയിൽസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
7) ഇതിൽ തീർത്ഥാടകരുടെ ലിസ്റ്റും ലഭിക്കും.
8) അതിൽ തീർത്ഥാടനത്തിന് പോകുന്നവരുടെ പേര് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഈ കാര്യങ്ങളെല്ലാം പൂർത്തിയായാൽ പ്രൊസീഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം. അതിനു ശേഷം ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. നേരത്തെ അക്കൗണ്ട് ഉള്ളവർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബുക്കിംഗ് പൂർത്തിയാക്കാം. സ്ലോട്ടുകൾ അവസാനിക്കുന്നതിനു മുന്നേ തന്നെ ബുക്കിംഗ് പൂർത്തിയാക്കൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
