ഗൂഗിൾ പേ എന്നത് ഒരു മനുഷ്യന് മാറ്റി നിർത്താൻ കഴിയാത്ത ഒരു മൊബൈൽ ആപ്ലിക്കേഷനായി മാറിക്കഴിഞ്ഞു. ചായ കുടിച്ചാൽ, മരുന്ന് വാങ്ങിയാൽ, എന്തിനേരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാനുൾപ്പെടെ ഇന്ന് ഗൂഗിൾ പേയാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ലോകത്ത് രൂപയുടെ ക്രയവിക്രയം ഏറ്റവും എളുപ്പമാക്കിയതിൽ ഗൂഗിൾ പേയ്ക്കും വലിയ സ്ഥാനമുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നാണ് ഗൂഗിൾ പേ. കോടിക്കണക്കിന് മനുഷ്യരാണ് ഓരോ ദിവസവും ഗൂഗിൾ പേ ഉപയോഗിക്കുന്നത്. അതുവഴി കൈമാറ്റം ചെയ്യപ്പെടുന്നത് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമുള്ള പണമാണ്. പെയ്മെന്റ് എന്നതിനപുറത്തേക്ക് കൂടുതൽ മേഖലകളിലേക്ക് ചുവട് വയ്ക്കുകയാണ് ഗൂഗിൾ പേ.
രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ബാങ്കുകളുമായും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് വായ്പ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് ഫോക്കസഡ് പ്രൊഡക്റ്റ്‌സാണ് ജി പേ അവതരിപ്പിക്കാന്‍ പോകുന്നത്. ന്യൂഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിയിൽ വച്ചാണ് പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചത്. ഗൂഗിൾ ആപ്പുകൾ ഉപയോഗിക്കുന്നവർക്കാണ് വായ്‌പ ലഭ്യമാവുക. ഡി.എം.ഐ ഫിനാൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാഷേ ലോൺ എന്നതാണ് പുതിയ വായ്പ പദ്ധതിയുടെ പേര്.

സാഷേ ലോൺ എന്നാൽ എന്ത്
10,000 രൂപ മുതൽ 1 ലക്ഷം രൂപവരെയുള്ള വായ്പകളാണ് സാഷേ ലോൺ വഴി ലഭിക്കുക. 7 ദിവസം മുതൽ 12 മാസം വരെയാണ് തിരിച്ചടവിനുള്ള കാലാവധി. രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാനാണു ഗൂഗിള്‍ പേ ആപ്പില്‍ സാഷേ ലോണ്‍ അവതരിപ്പിക്കുന്നതെന്നു ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്നും ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ചെറുകിട ബിസിനസ്സുകള്‍ക്ക് 15,000 രൂപ വരെ വായ്പ നല്‍കും. അത് 111 രൂപ മുതൽ മുകളിലോട്ടുള്ള തുകകളായി തിരിച്ചടയ്ക്കാം.
ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മെര്‍ച്ചന്‍റ് സെന്‍റര്‍ നെക്സ്റ്റ് സംവിധാനം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേവ പ്രചരിപ്പിക്കും. ഇത് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സംരംഭകരെ സഹായിക്കും. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനുള്ള ഡിജി കവച് ഗൂഗിള്‍ നടപ്പാക്കുന്നുണ്ട്.
ഗൂഗിൾ പേ നൽകുന്ന മറ്റ് സേവനങ്ങൾ
1. യു.പി.ഐ ലൈറ്റ്
ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഗൂഗിൾ പേ അതിന്റെ യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത്.
ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് ഫീച്ചർ ആക്ടീവ് ആക്കാനായി പ്രൊഫൈൽ പേജിൽ പോയി ആക്ടിവേറ്റ് യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്യണം അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ തുടരുക. പ്രക്രിയ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഫണ്ട് ചേർക്കാനാകും.
2. ടാപ്പ് ടു പേ
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന 'കോണ്‍ടാക്ട് ലെസ്' ഫീച്ചറിന് സമാനമാണ് ഗൂഗിളിന്റെ ടാപ്പ് ടു പേ. പൈന്‍ ലാബുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്കായി സജ്ജമാക്കിയത്. പുതിയ സംവിധാനം വഴി പേമെന്റ് പൂര്‍ത്തിയാക്കാന്‍ ഗൂഗിള്‍പേ ഉപയോക്താക്കള്‍ ക്യു.ആര്‍. കോഡുകള്‍ സകാന്‍ ചെയ്യുകയോ, അക്കൗണ്ട്, മൊബൈല്‍ വിവരങ്ങള്‍ നല്‍കുകയോ വേണ്ട. മറിച്ച് പി.ഒ.എസ്. ടെര്‍മിനലുകളിലും മറ്റും ഒന്നു തൊട്ടാല്‍ മതി. ടെര്‍മിനലുകളില്‍ ഫോണ്‍ തൊട്ട ശേഷം കൈമാറേണ്ട തുക നല്‍കി പിന്‍ നമ്പര്‍ നല്‍കുന്നതോടെ ഇടപാട് പൂര്‍ണമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
